പ്രണയത്തിൽ വിജയമുറപ്പ്, കടബാധ്യതകൾ ഒഴിഞ്ഞ് ഹാപ്പിയായിരിക്കും, വിദേശയാത്ര; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷ പ്രകാരം മെയ് മാസം വളരെ പ്രാധാന്യം നിറഞ്ഞ മാസങ്ങളിൽ ഒന്നാണ്. നാല് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്ന അപൂർവ്വ യോഗമാണ് ഈ മാസം സംഭവിക്കാൻ പോകുന്നത്. ജ്യോതിഷത്തിൽ ഇത്തരം യോഗങ്ങൾ എപ്പോഴും ഒരുപോലെ ഉണ്ടാവുന്നത് അല്ല. അവിചാരിതമായി വന്നുചേരുന്ന ഇത്തരം യോഗങ്ങൾക്ക് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ശേഷിയുണ്ടാവും എന്നതാണ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന്.
സാധാരണ രാജയോഗങ്ങൾ പലതും ഗ്രഹങ്ങളുട രാശി മാറലും സംക്രമണവും ഒക്കെ കൊണ്ടാണ് ഉണ്ടാവാറുള്ളത്. ഒരു ഗ്രഹം രാശി മാറുന്നത് തന്നെ പലരുടെയും ജീവിതത്തെ ഒന്നാകെ മാറ്റി മറിക്കുമെന്നതാണ് പ്രധാന കാര്യം. അങ്ങനെയുള്ളപ്പോൾ നാല് ഗ്രഹങ്ങൾ ഒരേ സമയം കൂടിച്ചേരൽ നടത്തുമ്പോൾ അത് കൊണ്ട് വരുന്ന ഭാഗ്യം നിങ്ങൾ ഊഹിക്കുന്നതിലും എത്രയോ മുകളിൽ ആയിരിക്കുമെന്ന് ഉറപ്പിച്ചോളൂ.

ശുക്രന്‍, ബുധന്‍, ശനി, രാഹു എന്നീ ഗ്രഹങ്ങൾ മീനം രാശിയില്‍ ഒന്നിക്കാന്‍ പോകുകയാണ്, അതിനെയാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇത്തരത്തിൽ നാല് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്നതിനാൽ അതിനെ ചതുർഗ്രഹി യോഗം എന്നാണ് പൊതുവെ വിളിക്കുന്നത്. ഇത് ചെറിയ നേട്ടമൊന്നും അല്ല ചില രാശിക്കാർക്ക് നൽകുക. അവരുടെ സാമ്പത്തിക, സാമൂഹിക കാര്യങ്ങളിൽ പ്രകടമായ മാറ്റമുണ്ടാകും.
പൊതുവെ ഒരു ഗ്രഹത്തിന്റെ രാശിമാറ്റം തന്നെ വലിയ ഭാഗ്യം നൽകും, അപ്പോൾ പിന്നെ ഒരേസമയം നാല് ഗ്രഹങ്ങളാണ് രാശിമാറ്റം നടത്തുന്നതെങ്കിലോ? പിന്നെ പറയാനുണ്ടോ. അതൊരു അപൂർവ അവസരം തന്നെയാണെന്ന് മനസിൽ ഉറപ്പിക്കാം. അത്തരത്തിൽ വിഷുവിന് പിന്നാലെ നാല് ഗ്രഹങ്ങളാണ് ഒരേസമയം രാശിമാറ്റം നടത്തിയത്, അത് മെയ് മാസത്തിൽ വീണ്ടും ആവർത്തിക്കുകയാണ്.
ചതുർഗ്രഹി യോഗമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞല്ലോ. അത് മനുഷ്യ ജീവിതത്തിലും ലോകത്തിലും സ്വാധീനം ചെലുത്തുമെന്നതാണ് എല്ലാവർക്കും അറിയാവുന്ന കാര്യം. ചതുർഗ്രഹി യോഗങ്ങൾ ഏത് സമയത്തും ഉണ്ടാവുന്ന ഒന്നല്ലെന്നതാണ് പ്രധാന കാര്യം. എങ്കിലും ഇക്കുറി അത്തരത്തിൽ ഒരു യോഗം വന്നുചേർന്നിരിക്കുകയാണ്.
മീന രാശിയിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സാഹചര്യത്തിൽ മീനരാശിയിൽ ചത്രുഗ്രഹി യോഗം രൂപപ്പെടുന്നത് ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ആയിരിക്കും കൊണ്ട് വരിക. ജോലിയിൽ സ്ഥാനക്കയറ്റത്തിനും വരുമാന വർധനവിനും ഒക്കെയുള്ള സാധ്യത മാത്രമല്ല പ്രണയ ജീവിതത്തിലും ദാമ്പത്യത്തിലും ഇവർക്ക് നല്ല മാറ്റങ്ങൾ കാത്തിരിക്കുന്നുണ്ട്.
ഇടവം രാശി: ഈ കാലയളവിൽ സാമ്പത്തികപരമായി ധാരാളം നേട്ടങ്ങളുണ്ടാവുന്ന വിഭാഗമാണ് ഇവർ. ഇവരുടെ ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. പുതിയ ബിസിനസ് ആരംഭിക്കുന്നവർക്കും അനുകൂല സമയമായിരിക്കും വരാനിരിക്കുന്നത്. ഇടവം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും സന്തോഷകരമായി മുന്നോട്ട് പോവുമെന്നതാണ് പ്രത്യേകത. ജീവിതത്തിൽ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഇവരെ കാത്തിരിക്കുന്നു.
മിഥുനം രാശി: ഇവർക്ക് ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടുകയും സഹപ്രവര്‍ത്തകരില്‍ നിന്നും പ്രശംസകള്‍ നേടാൻ കഴിയുകയും ചെയ്യും. എല്ലാ മേഖലയിലും മുന്നേറും. കടബാധ്യതകൾ മാറി സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത തെളിയുന്നുണ്ട്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമായിരിക്കും.
ധനു രാശി: ചതുർഗ്രഹി യോഗത്തിന്റെ ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഈ രാശിക്കാരെ തേടിയെത്തും. ഇവരുടെ സാമ്പത്തിക പ്രതിസന്ധികൾ അകലുകയും ധനലാഭമുണ്ടാകുകയും ചെയ്യും. ബിസിനസില്‍ പേരും പ്രശസ്‌തിയും നേടിയെടുക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
കുംഭം രാശി: ഈ രാശിക്കാർക്ക് ധാരാളം സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സൗഭാഗ്യങ്ങൾക്ക് ഒട്ടും കുറവുണ്ടാവില്ല. പേരും പ്രശസ്‌തിയും കൈവരും. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ബിസിനസിൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. എല്ലാവിധ നേട്ടങ്ങളും ഈ രാശിക്കാർക്ക് പ്രാപ്‍തമാവും.












Click it and Unblock the Notifications