ഉറപ്പായും ലോട്ടറിയടിക്കും.. വരുമാനം നാലിരട്ടി കൂടും.. ഭാഗ്യമെന്നാല്‍ ഇതാണ്; ഈ രാശിക്കാരാണോ നിങ്ങള്‍
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ സ്ഥാനം മാറുന്നുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ഈ രാശി മാറ്റമാണ് ഓരോ രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ സമയങ്ങള്‍ നിശ്ചയിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ ആണ് ഇത്തരത്തിലുള്ള രാശി മാറ്റം കൊണ്ട് സംഭവിക്കാറുള്ളത്.
ചില ഘട്ടങ്ങളില്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ എത്തുന്നതിനും ഇത് കാരണമാകും. ഇത് വഴിയാണ് പലപ്പോഴും വന്‍ നേട്ടങ്ങള്‍ക്ക് കാരണമാകുന്ന രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നത്. രണ്ട് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുന്നത് ജ്യോതിഷ പ്രകാരം വിരളമല്ല. വല്ലപ്പോഴും മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ വരാറുണ്ട്. എന്നാല്‍ നാല് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുന്നത് ജ്യോതിഷത്തില്‍ അപൂര്‍വമായി സംഭവിക്കുന്നതാണ്.

അത്തരത്തില്‍ ഒേേര രാശിയില്‍ നാല് ഗ്രഹങ്ങള്‍ സംഗമിക്കാന്‍ പോവുകയാണ്. മേടം രാശിയില്‍ ആണ് ഈ അപൂര്‍വ പ്രതിഭാസം സംജാതമായിരിക്കുന്നത്. ഇന്നലെ, അതായത് ഏപ്രില്‍ ഒന്നിന് ദേവഗുരുവായ വ്യാഴം മേടം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി ബുധന്‍, രാഹു, സൂര്യന്‍ എന്നീ ഗ്രഹങ്ങളും മേടം രാശിയിലേക്ക് എത്തിച്ചേരും. ഇതുവഴി ജ്യോതിഷത്തില്‍ അപൂര്‍വമായ സംഭവിക്കുന്ന ചതുര്‍ഗ്രഹി യോഗം രൂപപ്പെടും.
12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മേട രാശിയില്‍ എത്തുന്നത്. ഈ മാസം തന്നെയായിരിക്കും ബുധന്‍, രാഹു, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ മേടം രാശിയില്‍ പ്രവേശിക്കുക. മേടം രാശിയിലെ ബുധന്‍, രാഹു, സൂര്യന്‍, ഗുരു എന്നിവരുടെ കൂടിച്ചേരലില്‍ നിന്നുണ്ടാകുന്ന ചതുര്‍ഗ്രഹി യോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വന്‍ ഭാഗ്യം സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നോക്കാം...
ചിങ്ങം രാശിക്കാര്‍ക്ക് ലോട്ടറിയടിക്കും
മേടം രാശിയിലെ ബുധന്‍, രാഹു, സൂര്യന്‍, ഗുരു എന്നിവരുടെ കൂടിച്ചേരലില്‍ നിന്നുണ്ടാകുന്ന ചതുര്‍ഗ്രഹി യോഗം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഫലദായകമായിരിക്കും. ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. ഭാഗ്യത്തിന്റെ ഭവനം എന്നാണ് ജ്യോതിഷം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ചിങ്ങം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ എന്ത് ചെയ്താലും ഭാഗ്യത്തിന്റെ കടാക്ഷം ലഭിക്കും.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും താമസം മാറാനും സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ലോട്ടറി എടുക്കുന്നവര്‍ക്ക് ചെറിയ തുകയാണെങ്കിലും സമ്മാനം ലഭിക്കും എന്ന് ഉറപ്പാണ്. പഠനത്തിനും ജോലിക്കുമായി വിദേശ പര്യടനം നടത്താനുള്ള സാധ്യത കാണുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ യോഗമുണ്ടാകും.
മിഥുനം രാശിക്കാരുടെ വരുമാനം നാലിരട്ടി കൂടും
മേടം രാശിയിലെ ബുധന്‍, രാഹു, സൂര്യന്‍, ഗുരു എന്നിവരുടെ കൂടിച്ചേരലില്‍ നിന്നുണ്ടാകുന്ന ചതുര്‍ഗ്രഹി യോഗം മിഥുന രാശിക്കാര്‍ക്കും വളരെ അനുകൂലമായിരിക്കും. മിഥുനം രാശിക്കാരുടെ വരുമാന ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ രാശിക്കാരുടെ വരുമാനം നാലിരട്ടി വരെ വര്‍ധിക്കാനാണ് സാധ്യത കാണുന്നത്. മാത്രമല്ല പലവിധേനയും നിങ്ങളിലേക്ക് പണം എത്തിക്കൊണ്ടിരിക്കും.
സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ ഇത് വഴി നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യം നിറവേറ്റാന്‍ സാധിക്കും. പങ്കാളിയില്‍ നിന്ന് എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കര്‍ക്കടകം രാശിക്കാര്‍ക്ക് പുതിയ ജോലി
മേടം രാശിയിലെ ബുധന്‍, രാഹു, സൂര്യന്‍, ഗുരു എന്നിവരുടെ കൂടിച്ചേരലില്‍ നിന്നുണ്ടാകുന്ന ചതുര്‍ഗ്രഹി യോഗം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. കര്‍ക്കടകം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ജോലി സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും അറുതിയാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ലഭിക്കും.
ഇത് നിങ്ങളുടെ വരുമാനത്തിലും പ്രതിഫലിക്കും. മുടങ്ങികിടന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജില്‍ മെച്ചപ്പെട്ട ജോലി നേടാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications