പുതുവർഷം കാത്തിരിക്കുന്നത് ഈ യോഗം; 3 രാശിക്കാർക്ക് വച്ചടി വച്ചടി കയറ്റം, തുടക്കം തന്നെ ട്വിസ്‌റ്റ്, പണം വാരും
ഗ്രഹങ്ങൾ എല്ലാം തന്നെ ഒരു സമയപരിധി കഴിഞ്ഞാൽ അവയുടെ രാശി മാറാറുണ്ട്. പലപ്പോഴും ഈ രാശിമാറ്റം അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ആളുകളുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ കൊണ്ട് വരാറുമുണ്ട്. ഒന്നോ രണ്ടോ ഗ്രഹങ്ങൾ ഒരുമിച്ച് രാശിമാറ്റം നടത്തുമ്പോൾ അതിന് അനുസരിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഇത്തരക്കാർ അനുഭവിക്കേണ്ടി വരിക സ്വാഭാവികമാണ്.
എന്നാൽ ഒരേസമയം നാല് ഗ്രഹങ്ങളാണ് രാശിമാറ്റം നടത്തുന്നതെങ്കിലോ? അതൊരു അപൂർവ അവസരം തന്നെയാണെന്ന് പറയാം. അത്തരത്തിൽ പുതുവർഷത്തിൽ നാല് ഗ്രഹങ്ങളാണ് ഒരേസമയം രാശിമാറ്റം നടത്താൻ ഒരുങ്ങുന്നത്. മാർച്ച് 14നാണ് ഈ ചതുർഗ്രഹി യോഗം രൂപപ്പെടാൻ ഒരുങ്ങുന്നത്. അടുത്ത വർഷത്തെ ഹോളി ദിനത്തിലാണ് ഈ യോഗം രൂപപ്പെടുക.

എല്ലാ രാശിക്കാരെയും ഈ രാശിമാറ്റം പോലെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചില രാശിക്കാർക്ക് അടുത്ത വർഷത്തെ ചതുർഗ്രഹി യോഗം മികച്ച നേട്ടങ്ങളും സാമ്പത്തിക ഗുണങ്ങളും ഒക്കെ കൊണ്ടുവരും. രാഹു മീനത്തിലാണ് ഈ കാലയളവിൽ ഉണ്ടാവുക. മാർച്ച് 14ന് സൂര്യനും ഫെബ്രുവരി 27 മുതൽ ബുധനും ജനുവരി 28 മുതൽ ശുക്രനും മീന രാശിയിൽ എത്തും.
ഇതോടെയാണ് ഫെബ്രുവരി 27ന് ത്രിഗ്രഹി യോഗവും മാർച്ച് 14ന് ചതുർഗ്രഹി യോഗവും രൂപപ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഇത്തവണ ഈ യോഗത്തിലൂടെ മൂന്ന് രാശിക്കാർക്കാണ് ഏറ്റവുമധികം ഗുണങ്ങൾ ഉണ്ടാവുക. ഇവർക്ക് കേവലമായ സാമ്പത്തികമായ പുരോഗതി മാത്രമായിരിക്കില്ല. ജോലിയിലും സാമൂഹിക ജീവിതത്തിലും ഒക്കെ നല്ല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
മീനം രാശി: ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ മീനം രാശിയുടെ ലഗ്നഭാവത്തിലാണ് ചതുർഗ്രഹ യോഗം രൂപപ്പെടുന്നത്. നിരവധി നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ലഭിക്കുക. ഈ രാശിക്കാരുടെ ബൗദ്ധിക ശേഷിയിൽ കാര്യമായ വർദ്ധനവ് ഉണ്ടാവും. കൈവയ്ക്കുന്ന മേഖലകളിൽ എല്ലാം തന്നെ ഇവർക്ക് ജയം ഉറപ്പായിരിക്കും. ബിസിനസിലും ജോലിയിലും മികച്ച മുന്നേറ്റം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചിലവഴിക്കും.
ഇടവം രാശി: ഈ ചതുർഗ്രഹി യോഗത്തിൽ വളരെ മികച്ച മുന്നേറ്റം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന രാശിയാണ് ഇടവം. കരിയറിൽ മികച്ച മുന്നേറ്റം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്. ഭാഗ്യം ഇവരെ പിന്തുണയ്ക്കുന്നത് ഈ കാലയളവിൽ ആയിരിക്കും. പല കാരണങ്ങളാൽ നിങ്ങൾക്ക് കിട്ടാതിരുന്ന കടം കൊടുത്ത പണം ഉൾപ്പെടെ ഈ സമയത്ത് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ നിലവിലെ ജോലിയിൽ ഉയർച്ച ഉണ്ടാവും.
മിഥുനം രാശി: ഇത്തവണത്തെ ചതുർഗ്രഹി യോഗം വളരെ മികച്ച മുന്നേറ്റം തന്നെയാണ് ഈ രാശിക്കാർക്ക് നൽകുക. ഇവരുടെ സാമ്പത്തികമായ സാഹചര്യങ്ങളിലും ചുറ്റുപാടിലും നല്ല മുന്നേറ്റം തന്നെയാണ് ഉണ്ടാവുക. സമ്മർദ്ദം അകലുകയും കാലങ്ങളായി ഇവരെ അലട്ടിയിരുന്ന പല കാര്യങ്ങളിലും പരിഹാരം തേടി എത്തുകയും ചെയ്യും. സൂര്യൻ, ബുധൻ, ശുക്രൻ, രാഹു എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹം കാരണം ഈ രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ തന്നെ തേടിയെത്തും.












Click it and Unblock the Notifications