ഇനിയുള്ള 10 ദിനങ്ങൾ ഈ നക്ഷത്രക്കാർ സൂക്ഷിക്കുക; മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം! പണച്ചിലവ് കൂടും
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ആളുകളുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.
ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യങ്ങളാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു എന്ന് നമുക്ക് കാണാം. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞാലോ. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെയും നിങ്ങളുടെ ജീവിതം മാറിമറിയാനും നിങ്ങൾ അറിയാത്ത പരിവർത്തനങ്ങൾ തേടി വരാനും ഒക്കെ സാധ്യത ഉണ്ടെന്നതാണ് യാഥാർഥ്യം.
അതിന് പക്ഷേ എന്തെങ്കിലും വിശേഷാൽ അവസരമോ, അല്ലെങ്കിൽ ധനയോഗങ്ങളോ വിവിധ രാജയോഗങ്ങളോ ഒന്നും ആവശ്യമില്ല. മാസം മുന്നോട്ട് നീങ്ങുമ്പോൾ അതിന് അനുസരിച്ച് ചില മാറ്റങ്ങൾ വരികയും ചില നക്ഷത്രക്കാരുടെ ജീവിതം ഓരോ രീതിയിൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. ഇക്കുറി ചിങ്ങത്തിന്റെ അവസാന ദിനങ്ങൾ അത്തരത്തിൽ സമ്മിശ്രമായ ഫലങ്ങൾ കൊണ്ട് കൂടിയാവും അറിയപ്പെടുക. ഏതൊക്കെ നക്ഷത്രക്കാരെ ഇത് സ്വാധീനിക്കും എന്ന് നോക്കാം.
രേവതി: ഈ നക്ഷത്രക്കാരുടെ പ്രണയം പൂവണിയാനും അത് നല്ല നിലയിൽ മുന്നോട്ട് പോവാനും സാധ്യതകൾ ഏറെയാണ്. എന്നാൽ വ്യാഴാനുകൂല്യമില്ലാത്തതിനാൽ ചില ബുദ്ധിമുട്ടുകളും കഷ്‌ടതകളും കൂടി വന്നേക്കാം. നാലാം ഭാവത്തിലെ രാഹുസ്ഥിതി സുഹൃത്തുക്കളുടെ കാര്യത്തിൽ കരുതൽ പുലർത്തണം എന്നതിന്റെ കൂടി സൂചനയാണ്. യാത്രകൾ പുതിയ അനുഭവങ്ങൾ സൃഷ്‌ടിക്കാം. ഓഫീസോ വീടോ വാഹനമോ മോടിപിടിപ്പിക്കാൻ പണം വിചാരിച്ചതിലും അധികം ചിലവാകും.
അനിഴം: ഇക്കൂട്ടർക്ക് ഇനിയുള്ള പത്ത് ദിവസം മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവരുടെ ശാഠ്യങ്ങൾ സ്വസ്ഥത ഇല്ലാതാക്കാൻ സാധ്യത ഏറെയാണ്. കച്ചവടത്തിൽ ചെറിയ നഷ്‌ടം വരാം. ബന്ധുക്കളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മുൻകൈയെടുക്കും. കടബാധ്യതകൾ കൂടാതിരിക്കാൻ സാമ്പത്തിക അച്ചടക്കം നിർബന്ധമാണ്. വ്യാപാര യാത്രകൾ ഫലം കാണും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം ഇനിയും നീളും.
വിശാഖം: ധാരാളം അവസരങ്ങൾ വന്നുചേരുന്ന കാലഘട്ടമാണ്. ഉദ്യോഗത്തിലുള്ളവർക്ക് അധികാരമുള്ള ചുമതലകൾ കിട്ടാനുള്ള ഇടയുണ്ട്. തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും സമ്മർദ്ദം കുറയുന്നതാണ്. വാഗ്‌ദാനങ്ങൾ ഇവർക്ക് ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞേക്കും. ജോലിയിൽ നിന്നും വിരമിച്ചവർക്കും തുടർ അവസരങ്ങൾ തേടി വന്നേക്കും. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ സമയം എടുത്താലും നല്ല രീതിയിൽ സാധിക്കും.
തൃക്കേട്ട: പത്താം ഭാവത്തിൽ സ്വക്ഷേത്രബലവാനായ ആദിത്യന്റെ സഞ്ചാരം ഉള്ളതിനാൽ തന്നെ കർമ്മപുഷ്‌ടിയെ കാണിക്കുന്നു. കാലങ്ങളായി തൊഴിൽ തേടുന്നവർക്ക് പുതുജോലിയിൽ പ്രവേശിക്കാനാവും. പതിനൊന്നിലെ ചൊവ്വ കർമ്മം ലാഭകരമാവും എന്നും സൂചിപ്പിക്കുന്നു. ശത്രുവിജയം സാധ്യമാവുന്നതാണ്. ഭൂമി വിൽക്കാനും അതിലൂടെ നല്ല ലാഭം കിട്ടാനും സാധ്യത കാണുന്നു. സഹോദരാനുകൂല്യവും ഇവരെ തേടിയെത്തും.












Click it and Unblock the Notifications