ധന ശക്തി രാജയോഗം വരുന്നു; ഈ രാശിക്കാർക്ക് ബമ്പർ ലോട്ടറി അടിക്കും, നഷ്‌ടപ്പെട്ട പണം പോലും തിരികെ കിട്ടും!
ജ്യോതിഷം പലരും കരുതുന്നത് പോലെ ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. ഇതെല്ലം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ഈ മാസം വളരെ സവിശേഷമായ ഒരു യോഗമാണ് വന്ന് ചേരുന്നത്. ഇന്ന് ഫെബ്രുവരി ആറിന് ശുക്രൻ കുംഭം രാശിയിൽ പ്രവേശിക്കുകയാണ്. ഇത് കൂടാതെ ആഴ്‌ചകൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 23ന് ചൊവ്വയും കുംഭം രാശിയിലേക്ക് എത്തുന്നുണ്ട്. ഇതിന്റെ ഫലമായി സവിശേഷമായ ധനശക്തി രാജയോഗം രൂപപ്പെടുന്നു. ഇത് ഏതൊക്കെ രാശികൾക്ക് ഗുണമാവും എന്ന് നോക്കാം.
മിഥുനം രാശി
ഇവരെ സംബന്ധിച്ച് പുതിയ വരുമാന മാർഗം ഇവർക്ക് മുന്നിൽ തുറക്കപ്പെടും. ഒരിക്കൽ നഷ്‌ടപ്പെട്ടെന്ന് കരുതിയ പണം പോലും ഇവർക്ക് തിരികെ ലഭിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ ഇവരെ കൊണ്ട് സാധിക്കുമെന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല സാമ്പത്തിക നേട്ടങ്ങൾ ഇവരെ തേടി എത്തും. ബിസിനസിൽ എല്ലാവിധ വളർച്ചയുമുണ്ടാകും. വരുമാനത്തിൽ വർധന ഉറപ്പാണ്. സംരംഭങ്ങൾ ആരംഭിക്കാൻ പറ്റിയ സമയമാണ്.
വൃശ്ചികം രാശി
ഏറ്റവും പുതിയ ധനശക്തി രാജയോഗത്തിലൂടെ ജീവിതത്തിൽ സമ്പൽ സമൃദ്ധിയുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളും നേട്ടങ്ങളും ഉറപ്പാണ്. ഇവരുടെ സാമ്പത്തിക നേട്ടം എല്ലാ മേഖലയിലും ഉറപ്പാവും. തൊഴിലിൽ നേട്ടങ്ങൾക്ക് സാധ്യത ഏറെയാണ്. ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമയത്ത് കഴിഞ്ഞേക്കും. കരിയറിൽ എല്ലാവിധ ഉയർച്ചയും ഇവർക്കുണ്ടാവും.
മകരം രാശി
വരാനിരിക്കുന്ന ചൊവ്വ-ശുക്ര സംയോഗത്തിലൂടെ ജീവിതത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ തേടിവരും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ജോലികളും ഇവർക്ക് പൂർത്തിയാക്കാനാകും. ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ഉറപ്പാണ്. ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് നേട്ടമുണ്ടാകും. ഇതിലൂടെ വലിയ സാമ്പത്തിക ലാഭം ഉറപ്പ്. തൊഴിൽ രംഗത്ത് ഉയർച്ച. ബമ്പർ ലോട്ടറി തന്നെ ഇക്കൂട്ടരെ തേടി എത്താൻ സാധ്യത. ഏത് മേഖലയിലും ഇവർ ശോഭിക്കും.












Click it and Unblock the Notifications