ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും!
ജ്യോതിഷം പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. ഇതെല്ലം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ഈ മാസം വളരെ സവിശേഷമായ ഒരു യോഗമാണ് വന്ന് ചേരുക. ശരിക്കും പറഞ്ഞാൽ അത് വന്നുചേർന്നു കഴിഞ്ഞുവെന്ന് പറയുന്നതാവും ശരി. മാർച്ച് 1ന് അസുരന്മാരുടെ ഗുരുവായ ശുക്രൻ വ്യാഴത്തിന്റെ രാശിയായ മീനത്തിൽ പ്രവേശിച്ചു കഴിഞ്ഞു. അവിടെ ശനിയുമായി സംയോജിച്ച് വളരെ സവിശേഷമായ ധന രാജയോഗം ഉണ്ടായിരിക്കുകയാണ്.
ഈ രണ്ട് സൗഹൃദ ഗ്രഹങ്ങളുടെ ഈ സംയോജനം 12 രാശിക്കാരുടെയും ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ആയിരിക്കും കൊണ്ട് വരിക. മാത്രമല്ല ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ധനയോഗം രൂപപ്പെടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ശനിയുടെയും ശുക്രന്റെയും സംയോജനം ഇടയ്ക്കിടെ സംഭവിക്കുന്നുണ്ടെങ്കിലും മീനത്തിലെ വരുമ്പോൾ അത് വേറിട്ടതാണ്. ഏതൊക്കെ രാശികൾക്ക് ഗുണമാവുമെന്ന് നോക്കാം.
മേടം രാശി
സമ്പത്തിന്റെയും കർമ്മ ഗൃഹങ്ങളുടെയും അധിപന്മാർ ഉയർന്ന സ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുകയാണ് ഇവർക്ക്. ധനയോഗം വളരെ ശുഭകരമായി മാറും. ഇത് അവരുടെ ജോലികളിലും ബിസിനസുകളിലും വലിയ വിജയവും സാമ്പത്തിക നേട്ടങ്ങളും നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ എല്ലാം പൂർത്തിയാകാം, സമ്പത്ത് കുമിഞ്ഞുകൂടും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കും. എല്ലാ ആഡംബരവും അനുഭവിക്കാം.
മിഥുനം രാശി
ഈ രാശിയുടെ അധിപനാണ് ശുക്രൻ. ഇവർക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന ബഹുമാനവും ആദരവും കൂടും. സർഗാത്മകതയിൽ നല്ല മുന്നേറ്റം ഉണ്ടാവാം. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ല ബന്ധം പുലർത്തും. ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും. പ്രൊഫഷണൽ ജീവിതത്തിൽ ഗണ്യമായ വളർച്ച ഉറപ്പ്. നല്ല ജോലി ഇവരെ തേടിയെത്തും.
തുലാം രാശി
ശുക്രനാണ് ഈ രാശിയുടെയും അധിപൻ. ഈ രാശിയിൽ ജനിച്ചവർക്ക് ധനയോഗം വളരെ അനുകൂലമായ നേട്ടങ്ങൾ നൽകും. പല മേഖലകളിലും ഇക്കൂട്ടർക്ക് നേട്ടമുണ്ടാകാം. സാമ്പത്തിക പുരോഗതിയുടെ സൂചനകൾ ഏറെയാണ്. സമ്പത്തിലും സമൃദ്ധിയിലും മുന്നേറ്റമുണ്ടാവും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവ് ഗുണകരമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആനുകൂല്യങ്ങൾക്ക് സാധ്യത. പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications