Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂർ ഏകാദശിക്ക് ശേഷം ബംപർ ഭാഗ്യം; 30 ദിവസം ഈ നക്ഷത്രക്കാർക്ക് ധനസമ്പന്ന യോഗം, പണം വന്നുനിറയും

ഗുരുവായൂർ ഏകാദശി എന്നാൽ മലയാളികൾക്ക് വൃതശുദ്ധിയുടെ ദിനമാണ്. ഇത്തവണ ഡിസംബർ 11 ബുധനാഴ്‌ചയായിരുന്നു ഏകാദശി ആഘോഷിച്ചത്. പതിനായിരക്കണക്കിന് ഭക്തർ വ്രതംനോറ്റ് ക്ഷേത്രത്തിൽ എത്തുകയും ദൂരദേശങ്ങളിൽ ഉള്ളവർ ഭഗവാനെ സ്‌മരിച്ചുകൊണ്ട് തങ്ങളുടെ ആരാധന പൂർത്തിയാക്കുകയും ചെയ്‌ത ഇത്തവണത്തെ ഏകാദശിക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്.

ഒരു വർഷത്തെ ഏകാദശി എന്നാണ് ഇതിനെ വിളിക്കുന്നത്. വൃശ്ചിക മാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആഘോഷിക്കപ്പെട്ട ഇത്തവണത്തെ ഏകാദശിക്ക് ശേഷം ചില രാശിക്കാരെ കാത്തിരിക്കുന്നത് ഭാഗ്യത്തിന്റെ ദിനങ്ങളാണ്. എല്ലാ നക്ഷത്രക്കാർക്കും ഭഗവാനെ സ്‌മരിച്ചാൽ ഗുണങ്ങൾ കിട്ടുമെന്നത് യാഥാർഥ്യമാണെങ്കിലും സവിശേഷമായ ഈ മുഹൂർത്തത്തിന് ശേഷം അഞ്ച് രാശികൾക്ക് ധന സമ്പന്ന യോഗമാണ് വരാനിരിക്കുന്നത്.

astrologynews

ഏകാദശിക്ക് ശേഷമുള്ള മുപ്പതോളം ദിവസങ്ങളിൽ, അതായത് ഈ ഡിസംബറിലും ജനുവരി പകുതി വരെയും ചില നക്ഷത്രക്കാരെ സംബന്ധിച്ച ഉത്തമമായ സമയമാണ്. പഞ്ചഗ്രഹങ്ങളായ ചൊവ്വ, ബുധന്‍, വ്യാഴം, രാഹു, ശനി എന്നിവയുടെ ഇപ്പോഴത്തെ നിലയും അവയുടെ ദൃഷ്ട്ടിയും ഒക്കെ കണക്കിലെടുക്കുമ്പോൾ ആറ് നക്ഷത്രക്കാർക്കാണ് ധനസമ്പന്ന യോഗം കാത്തിരിക്കുന്നത്. അവ ഏതൊക്കെയാണെന്നും എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുമെന്നും നോക്കാം.

മകയിരം: ഇത്തവണ ഏകാദശിക്ക് ശേഷം നേട്ടം ഉണ്ടാവാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ ഒന്നാണ് മകയിരം. ഈ നക്ഷത്രക്കാർക്ക് ജോലി ലഭിക്കാനുള്ള സാധ്യതകൾ ഈ സമയത്ത് തെളിയുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ കാര്യത്തില്‍ ഇവർക്ക് ഉയര്‍ച്ചയുണ്ടാകും. ഇവരുടെ സാമ്പത്തികശേഷിയിൽ ഉന്നമനം ഉറപ്പാണ്. എങ്കിലും ശത്രുക്കളെ സദാനിരീക്ഷിക്കുന്നതും കരുതിയിരിക്കുന്നതും എന്തുകൊണ്ടും നല്ലതാണു. മനോധൈര്യത്താൽ ഏത് പ്രതിസന്ധിയും നിങ്ങൾക്ക് മറികടക്കാം.

പുണർത്ഥം: ഈ നക്ഷത്രക്കാർക്കും അടുത്ത മുപ്പത് ദിവസങ്ങൾക്കിടയിൽ ശുഭവാർത്തകൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായേക്കും. ചൊവ്വ, രാഹു എന്നിവ പരസ്‌പരം മറികടക്കുന്നതിനാൽ ചില അശുഭ വാർത്തകൾക്ക് സാധ്യതകൾ ഉണ്ടെങ്കിലും ഇവ നിങ്ങൾ തരണം ചെയ്യും. വിവാഹം, ജോലി എന്നീ മേഖലകളിൽ ഈ നക്ഷത്രക്കാർ കാത്തിരിക്കുന്നത് സർവ ഐശ്വര്യങ്ങളും നിറഞ്ഞ സമയമാണ്.

കാർത്തിക: കാര്യങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്‌താൽ ഉത്തമമായ സമയമാണ് ഈ നക്ഷത്രക്കാർക്ക്. ഇവർക്ക് ജോലിയിടങ്ങളിൽ നല്ല ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. എങ്കിലും തൊഴിലിടങ്ങളിൽ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരുമായി വീണ്ടും തെറ്റാനുള്ള സാധ്യതകൾ ഈ കാലയളവിലുണ്ട്. എങ്കിലും നല്ല കാലമായതിനാൽ ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കും. സർവൈശ്വര്യവും ജീവിതത്തിൽ വന്നുചേരും.

അത്തം: കൂട്ടത്തിൽ ഏറ്റവും സാമ്പത്തികനേട്ടം ഉണ്ടാവാൻ ഇടയുള്ള നക്ഷത്രക്കാരൻ അത്തം. എങ്കിലും സൗജന്യമായ വസ്‌തുക്കള്‍ ആരില്‍ നിന്നും സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.ചിലപ്പോൾ ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കാൻ ഇടയുണ്ട്. എങ്കിലും എന്നാല്‍ ശ്രദ്ധിച്ച് മുന്നോട്ടുപോയാല്‍ ഏകാദശിക്ക് ശേഷം വലിയ നേട്ടങ്ങൾ നിങ്ങൾക്ക് വന്നുചേരും.

ആയില്യം: ഈ നക്ഷത്രക്കാർക്ക് സുവർണകാലമാണ് ഇനിയുള്ള ദിനങ്ങൾ. എങ്കിലും നിങ്ങളുടെ വളർച്ചയിൽ അസൂയാലുക്കൾ ധാരാളമുണ്ടാവുകയും അവർക്ക് നിങ്ങളുടെ പെരുമാറ്റം ഇഷ്‌ടപ്പെടാതിരിക്കാനും സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോയാൽ ബംപർ നേട്ടങ്ങൾ തന്നെ നിങ്ങളെ തേടിയെത്തും.

അനിഴം: ഗുരുവായൂർ ഏകാദശിക്ക് ശേഷം നേട്ടമുണ്ടാവുന്ന നക്ഷത്രക്കാരിൽ ഏറ്റവും അവസാനത്തെയാണ് അനിഴം. ജനുവരി രണ്ടാം വാരത്തിന് മുൻപ് തന്നെ ഇവർക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാനാണ് സാധ്യത. എന്നുകരുതി ഡിസംബറിൽ ആ ഭാഗ്യത്തിന് സാധ്യത ഇല്ലെന്നല്ല. അവിവാഹിതർ ആണെങ്കിൽ ഈ കാലയളവ് ഒരുപക്ഷേ നല്ല വാർത്തകൾ കൊണ്ടുവന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+