ഈ രാശിക്കാർ കേസുകളിൽ ജയിച്ചേക്കാം, ദാമ്പത്യം വിജയകരം; ആഗ്രഹങ്ങൾ എല്ലാം സഫലമാകും, പണം ഒഴുകും..!
വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. കാരണം ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറുമ്പോൾ സുപ്രധാന കാര്യങ്ങൾക്കാണ് വഴിയൊരുക്കാറുള്ളത്. ചില ജാതകകാരൻമാർക്ക് ഇതിലൂടെയാണ് ഭാഗ്യം വന്നുചേരുക. ഇക്കാര്യത്തിൽ എല്ലാ ഗ്രഹങ്ങളും ഏതാണ്ട് ഒരേ സ്വഭാവക്കാർ ആയിരിക്കും, അതിന്റെ തീവ്രതയിൽ മാത്രമായിരിക്കും വേറിട്ട് നിൽക്കുന്നത്.
എങ്കിലും എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ സവിശേഷമായ രീതികൾ ഉണ്ടാവുമെന്നതാണ് കൗതുകകരമായ വസ്‌തുത. അതിന്റെ പിന്നാലെ പോവുമ്പോൾ നമുക്ക് അതിശയകരമായ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നത് പലരുടെയും ജീവിതത്തെയും മാറ്റുന്നുണ്ട്. അതാണ് ഏറ്റവും പ്രധാനപെട്ട വിഷയം.

പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നാണ് ചൊവ്വ. ഇതിനെ സേനാപതിയായാണ് ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമായിരിക്കും ഇത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കണക്കാക്കുന്നത്.
മറ്റൊരു പ്രധാന ഗ്രഹമാണ് ശുക്രൻ. ഈ ഗ്രഹത്തിൽ ഉണ്ടാവുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ് എന്നത് പലർക്കും അറിയില്ല. ശുക്രൻ പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയുക. അതുകൊണ്ട് തന്നെ ശുക്രൻ ഒപ്പമുണ്ടെങ്കിൽ ജീവിത വിജയം സാധ്യമാണ്.
ഈ വർഷം മെയ് 31ന് സമ്പത്ത്, സമൃദ്ധി, സമ്പന്നത, കല, സംഗീതം, സന്തോഷം, ആഡംബരം, സ്നേഹം, ദാമ്പത്യ സന്തോഷം എന്നിവയുടെ ഘടകമായ ശുക്രൻ രാശി മാറിയിരുന്നു. ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് സംക്രമിച്ചു എന്ന പ്രത്യേകതയാണ് നമ്മൾക്ക് ഗുണമാവുന്നത്. ജൂൺ 29 വരെ ഈ ഗ്രഹം ഇവിടെ തുടരും.
ഇതിനുശേഷം അത് സ്വന്തം രാശിചിഹ്നമായ ഇടവത്തിലേക്ക് ഇത് പ്രവേശിക്കും. ശുക്രൻ മേട രാശിയിൽ പ്രവേശിക്കുന്നതിലൂടെ പല രാശിക്കാർക്കും ഗുണങ്ങൾ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ജൂൺ 7ന് തന്റെ നീച രാശിയായ കർക്കടകം വിട്ട് ചിങ്ങത്തിലേക്ക് പ്രവേശിക്കും.
ഇപ്പോഴിതാ ശുക്രനും ചൊവ്വയും ചേർന്ന് ധന ശക്തി രാജയോഗം സൃഷ്‌ടിക്കുമെന്നതാണ് പ്രത്യേകത. ഈ രാജയോഗത്തിന്റെ രൂപീകരണം 12 രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ബാധിക്കുമെങ്കിലും അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. ചൊവ്വ-ശുക്രന്റെ ധന ശക്തി രാജയോഗത്തിന്റെ രൂപീകരണം മൂലം ചില രാശിക്കാർക്ക് അധിക നേട്ടങ്ങൾ ലഭിക്കും. അവ ഏതൊക്കെ എന്നറിയാം.
മേടം രാശി: ചൊവ്വ അതിന്റെ സുഹൃത്തായ സൂര്യന്റെ രാശിയിൽ അഞ്ചാം ഭാവത്തിൽ സംക്രമിക്കും. ഇതോടൊപ്പം ശുക്രൻ ലഗ്ന ഭാവത്തിൽ സ്ഥിതി ചെയ്യുകയും ചെയ്യുന്നു എന്നതാണ് പ്രധാന പ്രത്യേകത. അത്തരമൊരു സാഹചര്യത്തിൽ രൂപപ്പെടുന്ന ധനശക്തി യോഗം മേടം രാശിക്കാരെ സംബന്ധിച്ച് സവിശേഷമായിരിക്കും. ഇവരുടെ വ്യക്തിത്വത്തിൽ വലിയൊരു മാറ്റം തന്നെ ഉണ്ടാകും, പല ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും.
ഇടവം രാശി: ഇവർക്കും ധന ശക്തി യോഗം അനുകൂലമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ മേട രാശിയിൽ രൂപം കൊള്ളുന്ന ധനശക്തി യോഗം ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങളും വിജയവും നൽകുമെന്നതാണ് പ്രത്യേകത. ഈ രാശിക്കാർക്ക് വിദേശ രാജ്യങ്ങളിലൂടെ നല്ല സാമ്പത്തിക നേട്ടങ്ങൾ ആയിരിക്കും കിട്ടുക. ആത്മീയതയോട് താൽപ്പര്യം ജനിക്കും. കോടതി വ്യവഹാരങ്ങളിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടും.
തുലാം രാശി: ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ ചൊവ്വയ്ക്കും ശുക്രനും ഇടയിൽ ഒരു ത്രികോണ ബന്ധം കൂടി രൂപപ്പെടും. ശുക്രനെ സമ്പത്തിന്റെ ഘടകമായും ചൊവ്വയെ വീര്യത്തിന്റെ ഘടകമായും കണക്കാക്കുന്നു എന്നതാണ് പ്രത്യേകത. ഈ രാശിക്കാരുടെ ദാമ്പത്യജീവിതം നല്ല നിലയിൽ പുരോഗമിക്കും. ഇവർക്ക് പണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ടാവില്ല.












Click it and Unblock the Notifications