Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ജോലിയും ഉയർന്ന ശമ്പളവും, വേറെന്ത് വേണം? ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ, യാത്രകൾ പോവാൻ അവസരം

വേദ ജ്യോതിഷ പ്രകാരം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഗ്രഹമാണ് ശനി. പലപ്പോഴും ശനിയുടെ അനുഗ്രഹം ഇല്ലാതെ വരുമ്പോഴാണ് ജീവിതത്തിൽ പ്രതിസന്ധികൾ കൂടുതലായി ഉണ്ടായി വരുന്നത്. ശനിയെ പലരും ഭയത്തോടെയാണ് കാണുന്നതെങ്കിലും എല്ലാ അർത്ഥത്തിലും അതൊരിക്കലും അങ്ങനെയല്ല എന്നതാണ് യാഥാർഥ്യം. അതിന് മറ്റ് ചില മുഖങ്ങളും കൂടിയുണ്ട്.

ശനി വിചാരിച്ചാൽ ചിലപ്പോൾ നമുക്ക് നേട്ടങ്ങളും നൽകാൻ കഴിയും. ഇത്തവണ ശനി കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെ തന്നെ ബുധനും സൂര്യനും കുംഭം രാശിയിൽ തുടരുകയാണ്. ഇതിലൂടെ ഇപ്പോൾ അപൂർവമായ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ശനിയുടെ ശക്തി വർധിക്കുന്നതിനാൽ ധനയോഗവും രൂപപെടുന്നുണ്ട്. ഏതൊക്കെ രാശികളെയാണ് ഇത് സ്വാധീനിക്കുക എന്ന് നമുക്ക് നോക്കാം.

astronews

മേടം രാശി: ഇക്കൂട്ടർക്ക് ധനയോഗത്തിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇവർക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അകലും. തൊഴിൽരംഗത്ത് മുന്നേറ്റം ഉറപ്പാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാനും ഈ സമയം സാധിച്ചേക്കും. ഇവരുടെ വരുമാനം വർധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ഇല്ലാതാവും.

ഇടവം രാശി: ഇവർക്ക് ഒരുപാട് സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനാകും എന്നതാണ് പ്രധാന കാര്യം. കൂടാതെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകും. ബുദ്ധിമുട്ടുകൾ നന്നേ കുറയും. ജോലിയിൽ മികവ് പുലർത്തുകയും ചെയ്യും. ഇവർ പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കൂടാതെ ഇവരുടെ ശമ്പളം വർധിക്കുവാനും ഇടയുണ്ട്.

മിഥുനം രാശി: ഇത്തവണത്തെ ത്രിഗ്രഹി യോഗത്താൽ ഈ രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനിടയുണ്ട്. ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും വർധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. ഇവരുടെ സാമ്പത്തിക ഭദ്രത അനുദിനം കൂടി വരും. മറ്റ് നേട്ടങ്ങളും രാശിക്കാർക്ക് ലഭിക്കുമെന്നതാണ് പ്രധാന കാര്യം.

ചിങ്ങം രാശി: ഇവർക്ക് ബിസിനസിൽ നല്ല വളർച്ചയുണ്ടാകും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. ജോലിയിലും കരിയറിലെ പുതിയ നേട്ടങ്ങൾ തേടിയെത്തും. കഷ്‌ടപ്പാടുകൾ അകലുകയും നല്ല ജീവിത സാഹചര്യങ്ങൾ ഉയർന്നുവരികയും ചെയ്യും. ഇക്കൂട്ടരുടെ സമ്പാദ്യം കാര്യമായി തന്നെ വർധിക്കുവാനുള്ള സാഹചര്യവുമുണ്ട്.

കുംഭം രാശി: നല്ല സാമ്പത്തിക നേട്ടങ്ങളാണ് ഇവർക്ക് ഉണ്ടാവുക. തൊഴിൽ രംഗത്തും ബിസിനസിലും കാര്യമായ വളർച്ചയുണ്ടാകുന്ന കൂട്ടരാണ് കുംഭം രാശി. ഇവർക്ക് ത്രിഗ്രഹി സമയത്ത് മനസിന് താൽപര്യം തോന്നുന്ന കാര്യങ്ങൾ ചെയ്യാനും ആസ്വദിക്കാനും ഒക്കെ കഴിയും. സന്തോഷം നൽകുന്ന യാത്രകൾ പോവാനുള്ള അവസരവും വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+