Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ലോട്ടറി അടിക്കാൻ സാധ്യത! ശത്രുക്കളെ ഒക്കെ കീഴടക്കും, ആഗ്രഹിച്ച ജോലി നിങ്ങളെ തേടി വരും

ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പലഘട്ടത്തിൽ പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും എല്ലാവർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട വസ്‌തുത. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.

ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു സവിശേഷമായ യോഗങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കും. എല്ലാ രാജയോഗങ്ങളും ഒരുപോലെ അല്ലെങ്കിൽ പോലും അവ ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

dhanayogam

സാധാരണഗതിയിൽ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്നാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക.

നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശനിയെ കുറിച്ച് മനസ്സിൽ തോന്നുന്നതെല്ലാം ശരിയാവണം എന്നില്ല.

ശനി വിചാരിച്ചാലും നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. ഈ വർഷം ഒക്ടോബർ 20നാണ് എല്ലാവരും കൊണ്ടാടുന്ന ആഘോഷമായ ദീപാവലി. എന്നാൽ ഈ ദിവസം ശനി ധനരാജയോഗം സൃഷ്‌ടിക്കുകയാണ്. ഇത് ചില രാശിയിൽപെട്ട ആളുകൾക്ക് നല്ല ഫലങ്ങൾ ആയിരിക്കും നൽകുക. എന്തെന്നാൽ ഇത് മൂന്ന് രാശിക്കാരെ വലിയ രീതിയിൽ സ്വാധീനിക്കും. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടമുണ്ടാകും എന്നറിയാം.

ഇടവം രാശി: ഈ സവിശേഷ രാജയോഗത്തിന്റെ രൂപീകരണം ഇക്കൂട്ടരെ നന്നായി സ്വാധീനിക്കും. ഭാഗ്യത്തിന്റെയും കർമ്മത്തിന്റെയും അധിപനായ ശനി ലാഭത്തിന്റെ ഗൃഹത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവർ ശോഭിക്കും. ഇവരുടെ വരുമാനം ഗണ്യമായി വർധിച്ചേക്കാം. ജോലിയിൽ സ്ഥാനക്കയറ്റം, ഓഫീസിൽ എല്ലാവരുടെയും പിന്തുണ എന്നിവ ലഭിക്കും. ബഹുമാനവും ആദരവും ഗണ്യമായി ഉയരും. ഓഹരി വിപണി, ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാൻ അവസരം.

മകരം രാശി: ദീപാവലിയിലെ ധന രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലേക്ക് ശനി എത്തുന്നു. ഇത് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ഒക്കെ നന്നായി വർധിപ്പിക്കും. ജോലിയിലും ബിസിനസിലും പുരോഗതി ഉറപ്പാണ്. കൂടാതെ ആത്മ വിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങൾ സാമ്പത്തിക നേട്ടങ്ങളിലേക്ക് കൊണ്ടെത്തിക്കും. ശത്രുക്കളെ ഒക്കെ കീഴടക്കും. സഹോദരങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിക്കും.

മിഥുനം രാശി: വരാനിരിക്കുന്ന ധന രാജയോഗം ഇവർക്ക് എന്തുകൊണ്ടും ഗുണകരമായിരിക്കും. ശനി ഈ രാശിയുടെ കർമ്മ ഭവനത്തിലേക്കാണ് മാറി വരുന്നത്. ഇവർക്ക് ജോലിയിലും ബിസിനസിലും വിജയം കൊണ്ടുത്തരും. തൊഴിലില്ലാത്തവർക്ക് ജോലി കണ്ടെത്താൻ സാധിക്കും. ബിസിനസുകാർക്ക് കാര്യമായ ലാഭം കൈവരാനുള്ള ഭാഗ്യമുണ്ടാവും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ തേടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+