Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുമിച്ച് രണ്ട് രാജയോഗങ്ങൾ, ഈ രാശിക്കാരുടെ ജീവിതം മാറും; വരുമാനം ഇരട്ടിയാവും, ഫെബ്രുവരി 16 മുതൽ!

വേദ ജ്യോതിഷത്തിൽ പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

dhana yogam and budhaditya yogam

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.

എന്നാൽ വരാനിരിക്കുന്ന ആഴ്ച്ചയിൽ, അതായത് ഫെബ്രുവരി 16 മുതൽ കാര്യമായ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് രണ്ട് സവിശേഷമായ രാജയോഗങ്ങൾ ഒരുമിച്ച് വരുന്ന സമയത്ത് ഇവയുടെ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും. സാമ്പത്തികമായും സാമൂഹികമായും ഒക്കെയുള്ള മുന്നേറ്റങ്ങൾക്ക് സാധ്യത ഏറെയാണ്. ബുധാദിത്യ രാജയോഗം, ധനയോഗം എന്നിവയാണ് ഒരുമിച്ച് വരുന്ന യോഗങ്ങൾ. അവ ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം.

ധനു രാശി

ബുധാദിത്യ രാജയോഗവും ധനയോഗവും ഒരുമിച്ച് വരുന്നത് കൊണ്ട് ഇവർക്ക് എല്ലാ നേട്ടങ്ങളും ഒരുമിച്ച് വരും. മാത്രമല്ല സാമ്പത്തിക നേട്ടങ്ങൾക്ക് നല്ല സാധ്യത തെളിയുന്നുണ്ട്. സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ ആവുമെന്നതാണ് കാര്യം. കൂടാതെ ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയാകും. ജോലിയിൽ വലിയ അവസരങ്ങൾ തേടിയെത്തുകയും ചെയ്യും. ഇവരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഒക്കെ വന്നുചേരും.

വൃശ്ചികം രാശി

പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഇക്കൂട്ടരുടെ കാലങ്ങളായുള്ള എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടും. എല്ലാത്തിനും ഇവർക്ക് സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. സന്തോഷവും നേട്ടങ്ങളും ജീവിതത്തിൽ ഇവരെ തേടി എത്താൻ സാധ്യതയുണ്ട്. മനസിന് സമാധാനവും സംതൃപ്‌തിയും ഒക്കെയുണ്ടാവും.

തുലാം രാശി:

ബുധാദിത്യ രാജയോഗവും സവിശേഷമായ ധനയോഗവും ഒരുമിച്ച് വരുമ്പോൾ വരുമാനം ഇരട്ടിയാകും. മറ്റ് സാമ്പത്തിക നേട്ടങ്ങളും വഴിയേ ഉണ്ടാകും. തൊഴിൽ സംബന്ധമായി പല മാറ്റങ്ങളും വന്നുചേരുകയും ചെയ്യും. ഇവരുടെ വരുമാനം ഇരട്ടിയാകും. ജീവിതത്തിൽ നേട്ടങ്ങൾ കൊറേയെറെ ഉണ്ടാവും. ജോലിയിൽ ഉയർച്ചയും ജീവിതത്തിൽ മാറ്റവും ഉറപ്പാണ്.

കർക്കിടകം രാശി

ഇക്കൂട്ടർക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി ഏറ്റവും മികച്ചതാകും. പല കാര്യങ്ങളിലും നേട്ടമുറപ്പാണ്. പരിശ്രമങ്ങൾക്ക് ഫലം കാണുമെന്നതിൽ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതം മാറി മറിയുകയും ചെയ്യും. സാമ്പത്തിക നഷ്‌ടങ്ങൾ മറികടന്ന് നേട്ടങ്ങളിലേക്ക് കുതിക്കും. പല യാത്രകളും ഇക്കാലയളവിൽ ചെയ്യാനുള്ള സാധ്യത ഇവർക്കുണ്ട്.

മിഥുനം രാശി

ജീവിതത്തിൽ പലവിധ മാറ്റങ്ങൾക്കും അവസരം ഉണ്ടാവും. കഠിനാധ്വാനത്തിന് ഫലം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഇക്കൂട്ടരുടെ ആത്മവിശ്വാസം വർധിക്കും. തൊഴിലിൽ അനുകൂല മാറ്റങ്ങളുണ്ടാവുകയും ശമ്പള വർധന പോലെയുള്ളവയ്ക്ക് സാധ്യതയും ഏറെയാണ്. അച്ചടക്കമുള്ള ജീവിതത്തിലൂടെ ഇവർ മുന്നേറ്റം പ്രകടമാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+