ശമ്പളം കൂടും, പുതിയ വീട്, കാര്‍.. ലോട്ടറി പോലും അടിച്ചേക്കാം; ഇതൊക്കെയാണ് രാജയോഗം
എല്ലാ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും സഞ്ചാര രേഖയിലെ മാറ്റത്തിനും എല്ലാം നിര്‍ണായക സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും. ഫെബ്രുവരിയില്‍ ഏറെ പ്രധാനപ്പെട്ട ഒരു ഗ്രഹസംക്രമണം നടക്കാനിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് ചൊവ്വ മകരം രാശിയിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 12 ന് ശുക്രനും മകര രാശിയില്‍ പ്രവേശിക്കുന്നതോടെ ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ഉണ്ടാകും.

ഇത് ധനശക്തി രാജയോഗം സൃഷ്ടിക്കുന്നതിന് കാരണമാകും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് വളരെ ഗുണപരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം ഗുണങ്ങള്‍ നല്‍കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
മകരം രാശിയിലെ ചൊവ്വയും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. മേട രാശിയുടെ അധിപന്‍ ചൊവ്വയായതിനാല്‍ തന്നെ ഇത് ഇക്കൂട്ടര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഇത് ഇവരുടെ ആസ്തി കുത്തനെ കൂടാന്‍ ഇടയാകും.
ഇടവം
മകരം രാശിയിലെ ചൊവ്വയും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ അകമ്പടി ഈ രാശിക്കാര്‍ക്കൊപ്പം എപ്പോഴുമുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ നടക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
'വിവാഹമോചനത്തിന് കാരണം ഇത്'; തുറന്ന് പറഞ്ഞ് നടി സീമ ജി നായർ, രണ്ടാമതും വിവാഹിതയായോ? മറുപടി
ധനു
മകരം രാശിയിലെ ചൊവ്വയും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. വരുമാനം വര്‍ധിക്കാന്‍ സാധ്യത കാണുന്നു. പുതിയ വീട്, പുതിയ വാഹനം എന്നിവ സ്വന്തമാക്കും. കരിയറില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും.












Click it and Unblock the Notifications