ഈ രാശിക്കാർക്ക് കടങ്ങൾ എല്ലാം തീർക്കാൻ കഴിയും, ദാമ്പത്യജീവിതം സുഖകരം; പണം വന്നുചേരുന്നത് ഇരട്ടിയാവും!
ഒട്ടേറെ രാജയോഗങ്ങളും ധനയോഗങ്ങളും നമുക്ക് ചുറ്റുമുണ്ട്. അതിൽ തന്നെ ധ്രുവയോഗം എന്നത് വേദ ജ്യോതിഷത്തിൽ ഒരു പ്രത്യേക യോഗമാണ്, ഗ്രഹങ്ങളുടെ പ്രത്യേക സ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ഒന്ന്. ഇത് സാധാരണയായി ഒരു വ്യക്തിയുടെ ജാതകത്തിൽ സ്ഥിരത, ശക്തി, ദീർഘകാല വിജയം, അല്ലെങ്കിൽ സ്ഥിരമായ സ്വാധീനം എന്നിവയെ സൂചിപ്പിക്കുകയും അതിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
സാധാരണഗതിയിൽ ധ്രുവയോഗം രൂപപ്പെടുന്നത് ചന്ദ്രന്റെ സ്ഥാനവും മറ്റ് ഗ്രഹങ്ങളുടെ പ്രത്യേക സംയോജനങ്ങളും അടിസ്ഥാനമാക്കിയാണ്. ചന്ദ്രൻ ഒരു നിശ്ചിത രാശിയിൽ ആയിരിക്കുമ്പോൾ, മറ്റ് ഗുണകരമായ ഗ്രഹങ്ങൾ (ഉദാഹരണത്തിന്, ഗുരു, ശുക്രൻ) അല്ലെങ്കിൽ ശുഭ സ്ഥാനങ്ങളിൽ (കേന്ദ്രം, ത്രികോണം) സ്ഥിതി ചെയ്യുമ്പോൾ ഈ യോഗം ഉണ്ടാവാറുണ്ട്.

ഇത്രയൊക്കെ ആണെങ്കിലും സാധാരണഗതിയിൽ ധ്രുവയോഗത്തിന്റെ ശക്തി ഗ്രഹങ്ങളുടെ ബലം, ദശ, ഗോചരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ജാതകത്തിലെ മറ്റ് ദോഷങ്ങൾ (ഉദാഹരണത്തിന്, കേമദ്രുമ യോഗം) ഈ യോഗത്തിന്റെ ഫലത്തെ ബാധിച്ചേക്കാം. എങ്കിലും പൊതുവെ ധ്രുവയോഗം വലിയ രീതിയിൽ നേട്ടം കൊണ്ടുവരുന്നവയാണ് എന്നതാണ് യാഥാർഥ്യം.
എല്ലാ ധനയോഗങ്ങളും വലിയ നേട്ടങ്ങൾ കൊണ്ട് വരുന്നവയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ധ്രുവയോഗം വന്നാലും നിങ്ങളുടെ ജീവിതം മാറിമറിയും എന്നതാണ് പ്രധാനകാര്യങ്ങളിൽ ഒന്ന്. നിങ്ങൾക്ക് ഇതിൽ വിശ്വാസമുണ്ടെങ്കിൽ ശരിക്കും ഇന്നലെ, ജൂൺ 26ആം തീയതി മുതൽ പുതിയ ധ്രുവയോഗം ആരംഭിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. അത് അഞ്ച് രാശികൾക്ക് ഗുണകരമാണ്. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
മേടം രാശി: ഇവർക്ക് ധ്രുവയോഗത്താൽ സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് വന്നുചേരുക. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഏറെയുണ്ടാവും. കൂടാതെ നല്ല രീതിയിൽ സന്തോഷം വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും കൈവരുമെന്നതും മറ്റൊരു കാര്യമാണ്. ഇക്കൂട്ടർക്ക് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നും ഉറപ്പാണ്.
കർക്കടക രാശി: മേൽപറഞ്ഞ യോഗത്തിൽ ഇക്കൂട്ടരെ തേടി അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും എത്തുക. ഇവർ പ്രധാനമായും ആരോഗ്യത്തിൽ ശ്രദ്ധിക്കണം. മാത്രമല്ല ഇവർക്ക് നല്ല രീതിയിൽ സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. ജീവിതത്തിലും ഉയർച്ചയുണ്ടാകും. എല്ലാവിധ നല്ല കാര്യങ്ങളും നടക്കുകയും ഇവരുടെ ആഗ്രഹങ്ങൾ പൂർണമാവുകയും ചെയ്യും. പ്രണയത്തിൽ മുന്നോട്ട് പോവും. നല്ല ജോലിയും നല്ല കരിയറും ലഭിക്കും.
ഇടവം രാശി: ഇവർക്ക് ധ്രുവയോഗത്തിന്റെ സ്വാധീനത്താൽ പലവിധത്തിൽ ഭാഗ്യമുണ്ടാകും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകുകയും വരുമാനം ഇരട്ടിയാവുകയും ചെയ്യുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇക്കൂട്ടർക്ക് തങ്ങളുടെ എല്ലാവിധ കടങ്ങളും തീർക്കാനാകും. മാത്രമല്ല സാമ്പത്തിക സ്ഥിരതയും അവർക്കുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വരും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും.
കന്നി രാശി: ഇവർക്ക് സാമ്പത്തികമായി അപ്രതീക്ഷിതമായ വളർച്ചയും വരുമാനത്തിൽ പുതിയ വഴികളും തുറക്കാൻ ധ്രുവയോഗം സഹായിക്കും. മാത്രമല്ല കാലങ്ങളായി ഇവരെ അലട്ടികൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതാവാനാണ് സാധ്യത. കൂടാതെ ജീവിതത്തിൽ ഇവർക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. മാത്രമല്ല ഇവരുടെ ആരോഗ്യം ഏറ്റവും മികച്ചതായിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.
ധനു രാശി: സാധാരണയായി ഇവർക്ക് വരുന്നതിലും വലിയ ഗുണഫലങ്ങളുണ്ടാകും ഇക്കുറി. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും. എല്ലാവിധ പ്രതിസന്ധികളെയും ഇവർ തരണം ചെയ്യും. മാത്രമല്ല ഇവരുടെ സാമ്പത്തിക ലാഭം ഇരട്ടിയാകും. ജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങൾക്കും സാധ്യത തെളിയുന്നുണ്ട്. ഇവരെ സംബന്ധിച്ച് ഈ യോഗം അവർക്ക് എല്ലാവിധ സൗഖ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ട് തരും.












Click it and Unblock the Notifications