Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹനുമാന് പ്രിയപ്പെട്ടവര്‍ ഈ രാശിക്കാര്‍, സമ്പത്തും നേട്ടങ്ങളും അതിവേഗമെത്തും, പ്രശ്‌നങ്ങള്‍ വഴിമാറും

ജ്യോതിഷത്തിന് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ക്കും, മോശം കാര്യങ്ങള്‍ക്കും വലിയൊരു പങ്കുണ്ടെന്ന് വിശ്വസിച്ച് പോരുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനമെല്ലാം ഇതില്‍ സ്വാധീന ഘടകങ്ങളാണ്. ചില രാശിക്കാര്‍ക്കും നേട്ടങ്ങളും മറ്റ് ചിലര്‍ക്കും മോശം സമയവും ഇത് കാരണം വരാറുണ്ട്. മോശം സമയക്കാര്‍ക്ക് അതിനുള്ള പരിഹാരക്കാരവും അതില്‍ തന്നെയുണ്ട്.

ജ്യോതിഷ പ്രകാരം ഹനുമാന്‍ തടസ്സങ്ങള്‍ അതിവേഗത്തില്‍ മറികടക്കുമെന്നും ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കുന്നുവെന്നുമാണ്. ഹനുമാന്റെ കൃപയുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ വായു വേഗത്തില്‍ മറികടക്കാനാവും എന്നാണ് വിശ്വസിക്കുന്നത്. ചില രാശിക്കാര്‍ എപ്പോഴും ഹനുമാന്‍ കടാക്ഷം ഉള്ളവരായിരിക്കും. അവര്‍ക്ക് എപ്പോഴും ഐശ്വര്വവും സമ്പത്തുമെല്ലാം ഉണ്ടാവും.

ശിവന്റെ 12 അവതാരങ്ങളില്‍ ഒന്നാണ് ഹനുമാന്‍ എന്നാല്‍ വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് ചില രാശിക്കാര്‍ക്ക് ഹനുമാന്‍ നേട്ടങ്ങള്‍ കാരണം അളവറ്റ സ്വത്തും സമ്പത്തുമെല്ലാം ഉണ്ടാവും. ചൊവ്വാഴ്ച്ചകള്‍ ഹനുമാനെ ആരാധിക്കുന്ന ദിവസമാണ്്. പ്രത്യേകിച്ച് ഉത്തരേന്ത്യയിലാണ് ഇത് നടക്കാറുള്ളത്. ഹനുമാന്‍ കടാക്ഷമുള്ള ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കിയാലോ...

hanuman-zodiac

മേടം: ഇന്ന് വളരെ നല്ല ദിവസമായി അനുഭവപ്പെടുന്നവരില്‍ ഒന്ന് മേടം രാശിക്കാര്‍ക്ക്. ഹനുമാന്‍ രാശിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പമുണ്ടാവും. ചൊവ്വയാണ് ഈ രാശിയിലെ അധിപന്‍. പുരോഗതിയാണ് ഇതിലൂടെ പ്രധാനമായും ലഭിക്കുക. ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് പ്ര്‌ത്യേകിച്ച് നേട്ടങ്ങള്‍ തേടിയെത്തും. സന്തോഷവും, സമാധാനവും ഒപ്പമുണ്ടാവും. പുതിയ സുഹൃത്തുക്കളെ നിങ്ങളെ തേടിയെത്തും.

ഇടവം: ഈ രാശിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ തേടിയെത്തും. സന്തോഷം ഈ ദിവസങ്ങള്‍ക്കൊപ്പമുണ്ടാവുക. ഇടവം ഹനുമാന്റെ പ്രിയരാശിയാണ് കരുതപ്പെടുന്നത്. ചെയ്യുന്ന ബിസിനസിലൂടെ വന്‍ ലാഭം ലഭിക്കും. ഏറ്റെടുത്ത പദ്ധതികളും പൂര്‍ത്തീകരിക്കും. അതിലൂടെയാണ് അഭിനന്ദങ്ങള്‍ ലഭിക്കുക.

കര്‍ക്കടകം: കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബത്തോടൊപ്പം ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യത. പൊതുവില്‍ ഈ ദിവസം അവര്‍ക്ക് ശുഭകരമായിരിക്കും.

തുലാം: മുടങ്ങി കിടക്കുന്ന ജോലികളെല്ലാം ഹനുമാന്റെ അനുഗ്രഹത്താല്‍ പൂര്‍ത്തിയാക്കാനാവും. പല കാര്യങ്ങളും ഹനുമാന്റെ അനുഗ്രഹത്താല്‍ നല്ല പോലെ മുന്നോട്ട് പോകും. പുതിയ വാഹനം വാങ്ങാനുള്ള യോഗമുണ്ട്. വരുമാനവും വര്‍ധിക്കും.

ധനു: ജോലിയില്‍ പ്രതീക്ഷ വെക്കുന്നവര്‍ക്ക് അത് തേടിയെത്തു. ധനു രാശിക്കാര്‍ക്ക് ഹനുമാന്റെ കൃപയാല്‍ പുതിയ ജോലി ഓഫറുകള്‍ ഇന്ന് ലഭിക്കും. പുരോഗതിയുടെ പുതിയൊരു പാത തുറക്കും. തൊഴിരഹിതരാണെങ്കില്‍ ഹനുമാന്‍ കടാക്ഷത്താല്‍ തൊഴില്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയും ധനു രാശിക്കാര്‍ക്കുണ്ട്.

മകരം: അപ്രതീക്ഷിത ധനനേട്ടത്തിന് നിങ്ങള്‍ ഒരുങ്ങിക്കോളൂ. മകരം രാശിക്കാര്‍ക്കാണ് ആ സാധ്യതയുള്ളത്. ചെറുകിട വ്യവസായങ്ങളെ കാത്തിരിക്കുന്നത് വലിയ ലാഭമാണ്. കൂടുതല്‍ ഊര്‍ജസ്വലതയോടെ നിങ്ങള്‍ക്ക് ജോലി ചെയ്യാനാവും. അതിലൂടെ കാര്യങ്ങളെല്ലാം വേഗത്തില്‍ തന്നെ പൂര്‍ത്തീകരിക്കും.

മീനം: മക്കളില്‍ നിന്ന് സന്തോഷമുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാവും. നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ മീനം രാശിക്കാര്‍ക്ക് ധൈര്യത്തോടെ നിക്ഷേപിക്കാം. പണം കിട്ടാതെ ഇരിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളെ തേടിയെത്തും. ഭൂമിയും, കെട്ടിടവുമെല്ലാം ഹനുമാന്റെ അനുഗ്രഹത്താല്‍ വാങ്ങാനും സാധ്യത ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+