ദാമ്പത്യ ജീവിതത്തിൽ സന്തോഷം, യാത്രകൾക്ക് അവസരം; മാനസിക വിഷമങ്ങൾ അകലും, ഈ രാശിക്കാരാണോ?
നമ്മൾ എല്ലാവരും ജീവിതത്തിൽ രാജയോഗങ്ങളും നല്ല സാമ്പത്തിക നേട്ടങ്ങളും കൈവരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ്. അത്തരമാ ശുഭയോഗങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപുള്ളവ ആയിരിക്കും എന്നതാണ് പ്രധാന കാര്യം. എങ്കിലും നമ്മുടെ ഇഷ്‍ടത്തിന് അനുസരിച്ച് ഇത്തരം യോഗങ്ങൾ നമ്മളെ തേടി വരില്ലെന്നതാണ് മറ്റൊരു സുപ്രധാന കാര്യം. അതിനൊരു നേരവും കാലവും ഒക്കെയുണ്ടെന്ന് സാരം.
സേനാപതിയായാണ് ചൊവ്വയെ ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഈ ഗ്രഹത്തിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യുന്നു.

ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ അടുത്തിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് പറയപ്പെടുന്നത്.
ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ തേടി വരാറുള്ളത്.
എന്നാൽ ഇക്കുറി ചൊവ്വ നല്ല ചില നേട്ടങ്ങളാണ് കൊണ്ട് വരിക. വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് രാജയോഗങ്ങളാണ് ലക്ഷ്‌മി നാരായണ രാജയോഗവും, കുബേര യോഗവും ആണിവ. വളരെയധികം സവിശേഷതകളുള്ള യോഗങ്ങളാണ് ഇവ. ചൊവ്വ ഗ്രഹത്തിലുണ്ടാകുന്ന മാറ്റമാണ് ഈ രണ്ട് രാജയോഗങ്ങൾക്കും കാരണമാകുന്നത്. ഏതൊക്കെ രാശിക്കാരെ ഇത് സ്വാധീനിക്കുമെന്ന് നോക്കാം.
കര്‍ക്കടകം രാശി: ഈ രണ്ട് രാജയോഗങ്ങളും കാരണം ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടാനും സന്തോഷത്തോടെ ജീവിക്കാനും ഇവർക്ക് സാധിക്കും. കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ ജോലിക്കുള്ള അവസരങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. മാനസിക വിഷമങ്ങൾ അകലുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം കൈവരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും.
മകരം രാശി: ലക്ഷ്‌മി നാരായണ രാജയോഗവും കുബേര യോഗവും മകരം രാശിക്കാർക്ക് നല്ല നേട്ടങ്ങള്‍ നൽകും. ബിസിനസില്‍ ലാഭം നേടാൻ ഇവർക്ക് സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും വരാനിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ നീങ്ങി നേട്ടങ്ങൾ കൊണ്ട് വരാൻ ഇവർക്ക് കഴിയും. ആഗ്രഹിച്ച രീതിയിൽ ജീവിതം നയിക്കാനാകും എന്ന പ്രത്യേകത കൂടിയുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്.
മീനം രാശി: മനസിൽ ആഗ്രഹിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ മിടുക്കുള്ളവരാണ്. രണ്ട് രാജയോഗങ്ങൾ മൂലം ജീവിതത്തിൽ സന്തോഷം നിറയും. ജീവിതത്തിൽ ഇവർക്ക് പുരോഗതി കൈവരിക്കാനാകും. ജോലിയിലും ഉന്നതിയിലെത്താൻ ഇവരെ കൊണ്ട് സാധിക്കും. ധാരാളം പേർക്ക് പ്രശസ്‌തിയുമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. യാത്രകൾക്ക് അവസരമുണ്ട്.












Click it and Unblock the Notifications