ഈ രാശിക്കാർക്ക് കടം കൊടുത്ത പണം തിരികെ കിട്ടും; രാഷ്ട്രീയത്തിൽ ശോഭിക്കും, വിദേശയാത്രയ്ക്ക് യോഗം!
ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നതാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ നടക്കുന്നുണ്ട്.
ജനുവരി 14ന് സൂര്യൻ മകരത്തിലും, ജനുവരി 17ന് ബുധനും, ജനുവരി 13ന് ശുക്രനും ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. ഈ കാലയളവിൽ, ബുധനും സൂര്യനും സംയോജിക്കുന്നത് ബുധാദിത്യ യോഗവും, സൂര്യനും ശുക്രനും സംയോജിക്കുന്നത് ശുക്രദിത്യ രാജയോഗവും ആയിരിക്കും. മകരത്തിൽ മൂന്ന് ഗ്രഹങ്ങൾ സംയോജിക്കുന്നതിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾക്ക് ലഭിക്കും.
മീനം രാശി: മകരത്തിലെ ബുധ-സൂര്യ-ശുക്ര സംയോഗത്തിലൂടെയുള്ള ഡബിൾ രാജയോഗം ഇവർക്ക് എന്തുകൊണ്ടും ഭാഗ്യകരമായിരിക്കും. ജനുവരിയിൽ ഇവരുടെ നല്ല ദിനങ്ങൾ ആരംഭിക്കും. വരുമാനം വർധിക്കുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. പുതിയ വരുമാന സ്രോതസുകൾ തുറന്നുവരും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന സ്ഥാനങ്ങൾ നേടാനാവും, ഒപ്പം നാട്ടുകാരുടെ ആദരവും ലഭിക്കും.
മേടം രാശി: സൂര്യ-ബുധ-ശുക്ര സംയോഗം ഇവർക്കും ഭാഗ്യകരമായിരിക്കും. കുടുംബ പിന്തുണ, കരിയറിനും ബിസിനസിനും സുവർണ കാലഘട്ടം, തൊഴിലില്ലാത്തവർക്ക് ജോലി കിട്ടും അതും നല്ല ശമ്പളത്തോടെ. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാത്തിലും ഇവർക്ക് വിജയിക്കാൻ സാധ്യത.
ധനു രാശി: ഇക്കൂട്ടർക്ക് സൂര്യ-ശുക്ര-ബുധ സംയോഗത്തിലൂടെയുള്ള ഡബിൾ രാജയോഗം ഫലപ്രദമാകും. ഇക്കൂട്ടർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും,. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർക്ക് അവരുടെ കുടുങ്ങിയ പണം തിരികെ ലഭിച്ചേക്കാം. ദീർഘകാലമായി കടം വാങ്ങി തിരികെ കിട്ടാത്ത പണം കൈയിലെത്തും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ സാധ്യമാവും. ഇവരുടെ ആത്മവിശ്വാസം വർധിക്കും.












Click it and Unblock the Notifications