ദ്വിദാദശ ദൃഷ്‌ടി യോഗം വരുന്നു; ഫെബ്രുവരി മാസം സമ്പത്തിൽ ആറാടാം, ഈ രാശിക്കാർ പുതിയ കാർ വാങ്ങിക്കും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ശുക്രനും അതോടൊപ്പം ശനിയും ചേരുമ്പോള്‍ അത് സവിശേഷമായ 'ദ്വിദ്വാദശ ദൃഷ്‌ടി യോഗം' നല്‍കുന്നു. അതിന്റെ ഫലമായി ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും വന്നുചേരുമെന്നതാണ് പ്രത്യേകത.
ഫെബ്രുവരി 6-നാണ് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ശനിയുടെ മാറ്റവും ഒരുമിക്കുന്നത്. ഇവരില്‍ ശുക്രനും ചേരുമ്പോഴാണ് നിങ്ങളില്‍ 'ദ്വിദ്വാദശ ദൃഷ്‌ടി യോഗം' രൂപപ്പെടുന്നത്. ഈ യോഗം ഒരു സാധാരണ യോഗമല്ല എന്നത് പ്രത്യേകം ഓർക്കണം. നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ കെൽപുള്ള ഒരു ജ്യോതിഷ മാറ്റമാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ രീതിയിലുള്ള നേട്ടം ഇതിലൂടെ പ്രാപ്‌തമാവും എന്ന് നമുക്ക് നോക്കാം.
ഇടവം രാശി: ഇക്കൂട്ടർക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. നഷ്‌ടപ്പെട്ട പോയ പണം തിരികെ ലഭിക്കും. പൊതുവെയുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. തൊഴിലിടത്തിൽ ഉന്നത സ്ഥാനങ്ങള്‍ ഇവരെ തേടിയെത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ കഴിയും. ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോവുക. അനുയോജ്യനായ ജീവിത പങ്കാളിയെ തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച രീതിയിൽ മുന്നേറും.
മിഥുനം രാശി: ഇക്കൂട്ടർക്ക് പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാൻ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ തർക്കം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ അധികമായി എത്തുകയും ചെയ്യുന്നു. ഇവർക്ക് മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. ദീർഘദൂര യാത്ര ചെയ്യാനും ജോലിയിൽ മുന്നേറാനും ഒക്കെ സാധിക്കുമെന്നതാണ് മറ്റൊരു കാര്യം.
കന്നി രാശി: സവിശേഷമായ ദ്വിദ്വാദശ ദൃഷ്‌ടി യോഗം ഇവർക്ക് സന്തോഷവും സമാധാനവും നൽകുന്നു. ശനി ദേവന്റെ പ്രത്യേക സ്വാധീനത്താല്‍, കഠിനാധ്വാനത്തിന് ആഗ്രഹിക്കുന്ന ഫലം ലഭിക്കും. സ്വത്തോ വാഹനമോ വാങ്ങാന്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. സമൂഹത്തില്‍ ബഹുമാനവും പ്രശസ്‌തിയും കിട്ടും. മാതാപിതാക്കളോടൊപ്പം നല്ല സമയം ചെലവഴിക്കാനും സാധിക്കും. ഏറെക്കാലമായി നിലനിന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ സാധിക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications