പൊന്നും പണവും കൈയിലേക്ക്... ഭാഗ്യദേവത കൂടെയുണ്ടാകും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം
ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ ചലനത്തിനും അവയുടെ സംയോഗത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വിവിധ രാശികളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ പലവിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോഗിക്കുമ്പോള്‍ രാജയോഗം രൂപപ്പെടുന്നു. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ശക്തി, സ്വാധീനം, നേതൃത്വം എന്നിവയുടെ കാരകന്‍ എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്.
ഗ്രഹങ്ങളുടെ രാജാവ് എന്നും സൂര്യനെ വിശേഷിപ്പിക്കുന്നു. ബുധനാകട്ടെ അറിവ്, ബുദ്ധി, ജ്ഞാനം എന്നിവയുടെ പ്രതീകമാണ്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. സൂര്യനും ബുധനും ഒരേ രാശിയില്‍ സംഗമിക്കുമ്പോഴാണ് ദ്വിദാദശ രാജയോഗം രൂപപ്പെടുന്നത്. ബുധന്‍ നേരത്തെ തന്നെ വൃശ്ചികം രാശിയിലുണ്ട്. നാളെ സൂര്യന്‍ കൂടി വൃശ്ചികം രാശിയില്‍ പ്രവേശിക്കും.
ഇതോടെ വൃശ്ചികം രാശിയില്‍ ദ്വിദാദശ രാജയോഗം രൂപപ്പെടും. ഇത് 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില വ്യക്തികള്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് വൃശ്ചികം രാശിയില്‍ ദ്വിദാദശ രാജയോഗം രൂപപ്പെടുന്ന് ഗുണകരമായി തീരുക എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് വൃശ്ചികം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദാദശ രാജയോഗം ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി സ്വന്തം നാട്ടിലേക്ക് ട്രാന്‍സ്ഫറിനോ ജോലി മാറ്റത്തിനോ ശ്രമിക്കുന്നവര്‍ക്കും അനുകൂലമായ ഫലം ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം നേടാനാകും.
ഇടവം
വൃശ്ചികം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദാദശ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം.
ധനു
വൃശ്ചികം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദാദശ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള ശക്തമായ സാധ്യത കാണുന്നു. കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലങ്ങള്‍ ലഭിക്കും
കുംഭം
കുംഭം രാശിക്കാര്‍ക്ക് വൃശ്ചികം രാശിയിലെ സൂര്യ-ബുധ സംയോഗം വഴി രൂപപ്പെടുന്ന ദ്വിദാദശ രാജയോഗം അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും.





Click it and Unblock the Notifications
