ദ്വിദ്വാദശ യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാർക്ക് സർക്കാർ ജോലി കിട്ടും..! ഇവരുടെ പ്രണയം പൂത്തുലയും
ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദുക്കൾക്ക് ഇടയിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. കർമ്മദാതാവായ ശനിയെ ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഏഴരശനിയും കണ്ടക ശനിയും ശനി ഗ്രഹത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്. കൂടാതെ വ്യക്തികളുടെ പ്രവൃത്തികൾക്കനുസരിച്ച് ശനി ഫലം നൽകുന്നു.
നിലവിൽ മീന രാശിയിലാണ് ശനി ഉള്ളത്, അവിടെ ഏകദേശം ഒന്നര വർഷത്തോളം തുടരും. 2027 ജൂൺ 2 വരെ അവിടെ തുടരുമെന്ന് അർത്ഥം. എന്നാൽ ഇപ്പോഴിതാ സവിശേഷമായ രാജയോഗമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. മാർച്ച് 5ന് ശനി ചൊവ്വയുമായി സംയോജിച്ച് ദ്വി ദ്വാദശ യോഗം ഉണ്ടാക്കി കഴിഞ്ഞു. ഈ യോഗം 12 രാശിക്കാരെയും സ്വാധീനിക്കുമെങ്കിലും ചിലർക്ക് നല്ല ഫലങ്ങൾ നൽകും. അവർ ഏതൊക്കെയെന്ന് നോക്കാം.
മേടം രാശി
ദ്വിദ്വാദശ യോഗം ഇവർക്ക് എന്തുകൊണ്ടും ഗുണകരമായിരിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് അവരുടെ കരിയറിൽ ഉറപ്പായ നേട്ടങ്ങൾ ഉണ്ടാവും. ഒരു പുതിയ ജോലി കിട്ടാൻ സാധ്യത. സാലറി ഇൻക്രിമെന്റ് വന്നേക്കും. സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യത ഏറെയാണ്. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകാം. ഇവരുടെ പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മധുരമുള്ളതായി മാറും.
ചിങ്ങം രാശി
ഈ രാശിയിൽ ജനിച്ചവർക്ക് സവിശേഷമായ ദ്വിദ്വാദശയോഗം വളരെ ഗുണകരമാകും. ചൊവ്വ ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ നേട്ടങ്ങൾ അനവധിയായിരിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ആത്മീയതയോട് ശക്തമായ ചായ്‌വ് ഉണ്ടാവും. ഇവർക്ക് ഗണ്യമായ സമ്പാദ്യത്തിനുള്ള അവസരം തെളിയും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഒക്കെ തേടിയെത്തും. ജീവിതം നല്ല സുഖകരമായി മാറും.
മീനം രാശി
ഈ രാശിയുടെ രണ്ടാം ഭാവത്തിലും ചൊവ്വ ലഗ്നത്തിലാണ്. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത ഏറെയാണ്. പ്രൊഫഷണൽ ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് അവസാനമാവും. ജോലിസ്ഥലത്ത് വലിയ വിജയം നേടാൻ സാധിക്കും. കഠിനാധ്വാനം വിലമതിക്കപ്പെടും. ബിസിനസിൽ ലാഭത്തിനുള്ള സാധ്യത ഏറെയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിൽ അൽപ്പം ശ്രദ്ധ വേണം. ജീവിതം നല്ല നിലയിൽ പുരോഗമിക്കും.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications