സര്‍ക്കാര്‍ ജോലി ഉറപ്പ്, ആസ്തിയില്‍ വന്‍ വര്‍ധന.. ഇതാണ് രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ സര്‍വ്വ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്തുന്നുണ്ട്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശി മാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലമായിരിക്കും.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സഞ്ചരിക്കാറുണ്ട്. ഇത് പ്രകാരമാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അത്തരത്തില്‍ ജ്യോതിഷത്തില്‍ വളരെ ഏറെ പ്രധാനപ്പെട്ട ഒരു രാജയോഗം രൂപപ്പെട്ടിരിക്കുകയാണ് ഇന്നലെ. മീനം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംഗമം വഴി ഗജകേസരിയോഗം ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വഴി ചില രാശിക്കാരെ കാത്ത് അനിതരസാധാരണമായ ഭാഗ്യത്തിന്റെ കവാടമാണ് തുറന്നിരിക്കുന്നത്.

ജ്യോതിഷ പ്രകാരം വളരെ ശുഭകരവും ശക്തവുമായ യോഗമാണ് ഗജകേസരിയോഗം. ചില രാശികളില്‍ വളരെ നല്ല ശുഭഫലം നല്‍കുന്ന രാജയോഗമാണ് ഇത്. എല്ലാത്തിനും ഭാഗ്യത്തിന്റെ അകമ്പടി ലഭിക്കുന്ന ഈ രാജയോഗം പക്ഷെ എല്ലാ രാശിക്കാര്‍ക്കും ലഭിക്കില്ല. മീനം രാശിയിലെ വ്യാഴ-ചന്ദ്ര സംക്രമണത്തില്‍ രൂപപ്പെടുന്ന ഗജകേസരി യോഗം ആര്‍ക്കൊക്കെയാണ് അനുകൂലഫലം സമ്മാനിക്കുക എന്ന് നോക്കാം
കന്നി
മീനം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ഗജകേസരിരാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. കന്നി രാശിക്കാരുടേ ഏഴാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത്തരം രാശിക്കാര്‍ക്ക് പുതിയ ജോലി തേടിയെത്തും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക്് ആകര്‍ഷകമായ ശമ്പളത്തോടെ ആണ് ജോലി ലഭിക്കുക.
കര്‍ക്കടകം
മീനം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ഗജകേസരിരാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്താലും ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. കര്‍ക്കടകം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.
മിഥുനം
മീനം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്കും ഭാഗ്യം സമ്മാനിക്കും. മിഥുനം രാശിക്കാരുടെ പത്താം ഭാവത്തിലാണ് ഗജകേസരി രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബിസിനസ് രംഗത്ത് വെച്ചടി വെച്ചടി കയറ്റമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. സമ്പത്തില്‍ വലിയ വര്‍ധനവ് ദൃശ്യമാകും.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
ഇടവം
മീനം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും. സര്‍ക്കാര്‍ ജോലി ലക്ഷ്യം വെക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഇടവം രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ആസ്തി ഇരട്ടിയാകും.
കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബബന്ധം കൂടുതല്‍ ശക്തമാകും. വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും. സ്വത്ത് സംബന്ധമായ കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം വിദേശയാത്ര നടത്താന്‍ സാധിക്കും. വ്യാപാര മേഖലയിലുള്ളവര്‍ക്ക് വലിയ ലാഭം കൊയ്യാന്‍ സാധിക്കും. കച്ചവടത്തില്‍ മൂന്നിരട്ടി വരെ വര്‍ധനക്ക് സാധ്യത കാണുന്നു.


Click it and Unblock the Notifications