ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു.. ഉച്ചിയിലുദിച്ചത് ഗജകേസരി രാജയോഗം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനായ വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷത്തോളം വ്യാഴം തങ്ങാറുണ്ട്. അതിനാല്‍ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണം. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്.
മറുവശത്ത് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രം തങ്ങുന്ന ചന്ദ്രന്‍ ആത്മാവ്, മനസ് എന്നിവയുടെ പ്രതീകമാണ്. നവംബര്‍ 30-ന് ചന്ദ്രന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴം ഇതിനകം തന്നെ ഈ രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ഗജകേസരി രാജയോഗം സൃഷ്ടിക്കുന്നു. വൈദിക ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരവും ശക്തവുമായ ഗ്രഹയോഗങ്ങളില്‍ ഒന്നായി ഗജകേസരി രാജയോഗം കണക്കാക്കപ്പെടുന്നു.
വ്യാഴവും ചന്ദ്രനും പരസ്പരം കേന്ദ്ര സ്ഥാനങ്ങളില്‍, അതായത് ഒന്ന്, നാല്, ഏഴ് അല്ലെങ്കില്‍ പത്ത് എന്നീ ഭാവങ്ങളില്‍ വരുമ്പോള്‍ ഈ യോഗം രൂപപ്പെടുന്നു. കൂടാതെ, ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിച്ചുചേരുമ്പോഴും ഈ യോഗം തന്നെ രൂപപ്പെടുന്നു. നവംബര്‍ 30-ന് രാവിലെ 9:41-ന് ചന്ദ്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഡിസംബര്‍ 2 വരെ ചന്ദ്രന്‍ അവിടെ തുടരും.
എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ ഇത് വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയിലെ വ്യാഴ-ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്‌തേക്കാം. ദീര്‍ഘകാലമായി ജോലി മാറാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു അവസരം ലഭിച്ചേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ ഉണ്ടായേക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ചിങ്ങം രാശിയിലെ വ്യാഴ-ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നത് വഴി സാമ്പത്തികമായി ഭദ്രത കൈവരിക്കാനാകും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയില്‍ എത്തിച്ചേരും.





Click it and Unblock the Notifications
