കുവൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇറാൻ, രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരുടെ മരണം. ഒരു കുവൈറ്റ് പൗരനും പാകിസ്താനിയും ആണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സുരക്ഷാ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ഇറ്റലിയില്‍ നിന്നുളള പ്രതിനിധി സംഘം കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നതും രണ്ട് ഇറ്റാലിയില്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതും എന്നത് ഗൗരവകരമാണ്.

Iran

Representational Image

നിരവധി ഇറാനിയൻ ഡ്രോണുകൾ കുവൈത്തിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചതായി ഇറ്റാലിയൻ വിദേശകാര്യ വകുപ്പ് മന്ത്രി അന്റോണിയോ തജാനി പറഞ്ഞു. കൊല്ലപ്പെട്ട ഇറ്റാലിയിൽ പൗരന്മാര്‍ ജോലി ചെയ്തിരുന്ന വ്യോമ പ്രതിരോധ നിരീക്ഷണ കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു. റോം ആസ്ഥാനമായുള്ള പ്രതിരോധ കമ്പനിയായ റൈൻമെറ്റൽ ഇറ്റാലിയയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ ആയിരുന്നു ഇരുവരും.

ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ
ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ

"വലിയൊരു സ്ഫോടനം ആണ് ഉണ്ടായത്. കുവൈത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ രണ്ട് പൗരന്മാരും നിർഭാഗ്യവശാൽ മരണപ്പെട്ടു", താജാനി പറഞ്ഞു. കുവൈറ്റിലെ സായുധസേന ഉപയോഗിക്കുന്ന ഒരു വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഡിറ്റക്ഷൻ ആന്റിനകൾ ശരിയാക്കുന്നതിന് വേണ്ടിയാണ് ഇറ്റാലിയൻ സാങ്കേതിക വിദഗ്ധർ പോയിരുന്നതെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. കുവൈറ്റിലെ ആക്രമണം സംബന്ധിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഇറാന്റെ ആക്രമണത്തെ ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ശക്തമായി അപലപിച്ചു. കുവൈറ്റിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും അപകടകരമായ സംഘർഷാവസ്ഥയ്ക്ക് കാരണമാകുമെന്നും അൽബുദൈവി പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അൽബുദൈവി കൂട്ടിച്ചേർതതു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma