നവരാത്രിയിൽ ഗജകേസരി യോഗം; സ്വർണം സമ്മാനമായി കിട്ടും, പുതിയ വാഹനം വാങ്ങാം, ഈ രാശിക്കാരാണോ?
നവരാത്രി ഇന്നലെ മുതൽ ആരംഭിച്ചു കഴിഞ്ഞു. ഒൻപത് നാൾ നീണ്ടുനിൽക്കുന്ന പൂജയുടെയും വൃതശുദ്ധിയുടെയും നാളുകളാണ് ഇനി വരാനുള്ളത്. പ്രധാനമായും ദുർഗ്ഗാ ദേവിയെ ആരാധിക്കുന്നതിനും ശക്തി, ധൈര്യം, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഒൻപത് രൂപങ്ങളെ (നവദുർഗ്ഗ) പൂജിക്കുന്നതിനും ഈ ദിനങ്ങൾ സമർപ്പിച്ചിരിക്കുന്നു. സെപ്റ്റംബർ 22 മുതൽ തുടങ്ങുന്ന നവരാത്രി ആഘോഷങ്ങൾ ഇക്കുറി ഒക്ടോബർ 2 വരെയാണ് തുടരുക.
അത്തരത്തിൽ നവരാത്രി എന്ന ഉത്സവത്തിന് സവിശേഷ സ്ഥാനം തന്നെയുണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ. എന്നാൽ അത് എത്രത്തോളം നമ്മെ സ്വാധീനിക്കാൻ ശേഷിയുള്ള ഒന്നാണെന്ന് നമ്മൾ അറിയുന്നില്ലെന്നതാണ് പ്രധാനം. ജ്യോതിഷത്തിലും സവിശേഷമായ മാറ്റങ്ങളാണ് ഈ കാലയളവിൽ വരിക അത്തരത്തിൽ ചില രാശിക്കാർക്ക് വളരെ സവിശേഷമായ ചില രാജയോഗങ്ങൾ അനുഭവിക്കാനുള്ള യോഗമുണ്ട് ഇത്തവണത്തെ നവരാത്രിയിൽ.

നവരാത്രി ദിനമായ ഇന്നലെ മുതൽ രൂപം കൊള്ളുന്ന ഗജകേസരി യോഗമുള്‍പ്പടെ മൂന്ന് രാജയോഗങ്ങളാണ് ഉണ്ടാകുന്നത്. പ്രധാനമായും ശുക്ലയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, ഗജകേസരി യോഗം എന്നിവയാണ് ആ പ്രധാന യോഗങ്ങൾ. ഇതിൽ ഗജകേസരി യോഗത്താൽ നവരാത്രി ദിനത്തില്‍ നമ്മുടെ ഭാഗ്യം ഇരട്ടിയാക്കുന്ന പല മാറ്റങ്ങളും വരാനിരിക്കുന്നത്. അഞ്ച് രാശിക്കാർക്ക് അതിന്റെ നേട്ടങ്ങൾ ലഭിക്കും. എന്തൊക്കെയാണ് അതെന്ന് നോക്കാം.
മേടം രാശി: ഈ രാശിക്കാര്‍ക്ക് നവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരി യോഗം എല്ലാ ഗുണങ്ങളും നൽകും. ജോലിയില്‍ നേട്ടങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍, ചിലവുകള്‍ നിയന്ത്രിക്കുന്നതിനും സാമ്പത്തിക നേട്ടം തേടി എത്തുന്നതിനും ഇത് സഹായിക്കും. വരുമാനത്തിന്റെ കാര്യത്തിൽ നല്ല വർധനവ് ഉണ്ടാവും. കൂടാതെ വസ്ത്രങ്ങളും സ്വര്‍ണവും സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഇവരുടെ ബിസിനസിൽ നേട്ടങ്ങൾ കൂടും.
കര്‍ക്കടകം രാശി: ഇവർക്കും നവരാത്രി ദിനങ്ങളിൽ ശൈലപുത്രി ദേവിയുടെ അനുഗ്രഹം ഉറപ്പാണ്. ഇത് ഇക്കൂട്ടരുടെ കരിയറിലും ജോലിയിൽ നല്ല നേട്ടങ്ങൾ കൊണ്ട് വരാൻ സഹായിക്കും. സാമ്പത്തികമായി മികച്ച നേട്ടങ്ങളുണ്ടാവുന്നത് കൊണ്ട് തന്നെ അത് ഇവരുടെ എല്ലാ ബാധ്യതകള്‍ക്കും പരിഹാരം കാണാൻ സഹായിക്കും. ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മികച്ച നേട്ടങ്ങൾക്ക് സാധ്യത.
തുലാം രാശി: ഇവർ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ഗുണപരമായി വരും. പല കാര്യത്തിലും പിന്തുണയുണ്ടാകും. രാഷ്ട്രീയ സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങൾക്കും സാധ്യത ഉണ്ട്. പുതിയ വാഹനയോഗം, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവർക്ക് ഉറപ്പാണ്. ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി മുന്നേറാൻ കഴിയും. പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കും. ആരോഗ്യം മികച്ചതായി മാറും.
വൃശ്ചികം രാശി: ഇവർക്കും സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലങ്ങളാവും ലഭിക്കുക. പൂര്‍ത്തിയാക്കാത്ത ജോലികളെല്ലാം ഉടൻ തന്നെ പൂർത്തീകരിക്കാൻ സാധിക്കും. ഇവരുടെ ആരോഗ്യം അനുകൂലമായിരിക്കും, സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലുംകിട്ടും. പ്രണയിക്കുന്നവര്‍ക്ക് വരാനിരിക്കുന്നത് അനുകൂല സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഇനിയുള്ള നാളുകളിൽ ഉണ്ടായേക്കും.
മീനം രാശി: ഇവർക്കും കരിയറിലും ബിസിനസിലും നല്ല നാളുകളാണ്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവർക്ക് ഒപ്പമുണ്ടാകും. മതപരമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. മാത്രമല്ല സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായി മാറും. ജോലിയില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഇവർക്ക് ഒപ്പം തന്നെയുണ്ടാവും. സാമ്പത്തികമായി ഇവർ മുന്നേറും.












Click it and Unblock the Notifications