49 വർഷത്തിന് ശേഷം ഗജകേസരി യോഗം; പണം ഒഴുകി വരും, കടങ്ങൾ എല്ലാം വീട്ടാം, ഈ രാശിക്കാരാണോ?
ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും എല്ലാവർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട വസ്‌തുത. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.
ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു സവിശേഷമായ യോഗങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കും. എല്ലാ രാജയോഗങ്ങളും ഒരുപോലെ അല്ലെങ്കിൽ പോലും അവ ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.
അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവ് തന്നെയുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ അടുത്ത മാസത്തിൽ.
വ്യാഴം ഡിസംബർ 5ന് മിഥുന രാശിയിൽ പ്രവേശിക്കും. 2026 ജൂൺ 2 വരെ അത് അവിടെ തുടരുമെന്നതാണ് പ്രത്യേകത. ഈ അവസരത്തിൽ ചന്ദ്രനുമായി സംയോജിച്ച് വ്യാഴം ശക്തമായ ഒരു ഗജകേസരി രാജയോഗം സൃഷ്‌ടിക്കും. ഈ രാജയോഗത്തിന്റെ രൂപീകരണം മൂലം ചില രാശികളിലുള്ള ആളുകൾക്ക് രാജാക്കന്മാരെപ്പോലെ ജീവിതം നയിക്കാൻ സാധിക്കും, കാരണം ഇത് 49 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തുന്ന ഒന്നാണ്. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ രീതിയിലുള്ള ഗുണങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് നോക്കാം.
മിഥുനം രാശി: ഈ രാശിയുടെ ലഗ്ന ഭാവത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോജനം നടക്കുമെന്നതാണ് പ്രത്യേകത. അതിന്റെ ഫലമായി സൃഷ്‌ടിക്കുന്ന ഗജകേസരി യോഗം ഇവർക്ക് വളരെ അധികം ഗുണം ചെയ്യും. ഏഴാമത്തെയും പത്താമത്തെയും ഭാവങ്ങളുടെ അധിപനായ വ്യാഴം ലഗ്ന ഭാവത്തിൽ സഞ്ചരിക്കുന്നു എന്നതാണ് ഇതിന്റെ മൂലകാരണം. ഈ രാശിക്കാർക്ക് വിദേശത്ത് നിന്ന് പണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ ലഭിക്കും. ഇവരുടെ കടം വീട്ടാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
തുലാം രാശി: സവിശേഷമായ ഗജകേസരി രാജയോഗം ഇവർക്ക് വളരെ ഗുണകരമാകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. വ്യാഴത്തിന്റെ പിന്നോക്ക ചലനം ഒമ്പതാം ഭാവത്തിനും ഗുണങ്ങൾ നൽകുന്നതാണ്. ഈ രാശിയിൽ ജനിച്ചവർക്ക് എല്ലാ മേഖലയിലും ഭാഗ്യം വന്നുചേരും. പുതിയ തൊഴിൽ അവസരങ്ങൾ ഇവർക്കായി തുറക്കും. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. പണം ഒഴുകി വരും. ദാമ്പത്യജീവിതം സുഖകരമാവും.
മീനം രാശി: ഡിസംബറിലെ ഗജകേസരി യോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വ്യാഴം അഞ്ചാമത്തെയും നാലാമത്തെയും ഭാവങ്ങളിൽ വക്രഗതിയിലായിരിക്കും. വ്യാഴത്തിന്റെ ശക്തമായ സ്വാധീനം മൂലം ഇവർക്ക് മികച്ച മുന്നേറ്റം സാധ്യമാവും. ജീവിതത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ഇവരുടെ കരിയറിൽ മാറ്റങ്ങളോ പുതിയ ഉത്തരവാദിത്തങ്ങളോ ഉയർന്നുവരാനും സാധ്യത ഏറെയാണ്.












Click it and Unblock the Notifications