മെയ് മാസത്തിൽ ബമ്പർ ലോട്ടറി അടിക്കും, സാമ്പത്തിക പ്രതിസന്ധി തീരും; യാത്രയ്ക്ക് അവസരം, ഈ രാശിക്കാരോ?
രാജയോഗങ്ങൾ പലവിധമുണ്ട്, അത് എങ്ങനെയുള്ളത് ആയാലും രാശിക്കാർക്കും നക്ഷത്രക്കാർക്കും മുൻപൊരിക്കലും ഇല്ലാത്തവിധം നേട്ടങ്ങൾ അത് പ്രദാനം ചെയ്യും. പലരും ഇക്കാരണത്താലാണ് രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്തെന്നാൽ വളരെ ദുരിതപൂർണമായ ജീവിതത്തിന് ഇടയിലും പ്രതീക്ഷയുടെ പച്ചത്തുരുത്ത് പോലെ ഉയർന്ന് വരുന്ന ഇത്തരം രാജയോഗങ്ങൾ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്.
ഓരോ ധനയോഗത്തിനും രാജയോഗത്തിനും ഓരോ നിയോഗങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. ചിലത് നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കാനായി എത്തുന്ന യോഗങ്ങൾ ആണെങ്കിൽ മറ്റ് ചിലത് നിങ്ങളുട ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും നൽകാൻ നിയോഗിക്കപ്പെട്ടവ ആയിരിക്കും. അത്തരത്തിൽ ഏറെ ഗുണങ്ങളുള്ള ഒരു യോഗമാണ് ഗജകേസരി യോഗം.

ഇതിന് കാരണമാവുന്നത് വ്യാഴമാണ്. സാധാരണഗതിയിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഇതിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് ഈ ഗ്രഹം.
ഒരു വ്യക്തിയുടെ ആത്മീയ വശം കൂടി വ്യാഴവുമായി ചേർന്ന് നിൽക്കുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാനും സാധ്യത ഏറെയുണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും.
നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ വ്യാഴത്തിന് കഴിയുമെന്നതാണ് ഇതിലൂടെ വെളിപ്പെടുന്നത്. അങ്ങനെയുള്ള വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങളുടെ ജീവിത്തിലെ മാറ്റത്തിന് നിമിത്തമാവുകയും ചെയ്യും. ഇക്കുറി മെയ് മാസത്തിലാണ് അത്തരത്തിലൊരു മാറ്റം നമുക്ക് കാണാൻ കഴിയുക.
വരുന്ന മെയ് പതിനാലിന് വ്യാഴം തന്റെ രാശി മാറും. ഒരു വർഷത്തിന് ശേഷമാണ് വ്യാഴം രാശിമാറുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇടവത്തിൽ നിന്ന് മിഥുനത്തിലേക്കാണ് വ്യാഴം രാശിമാറുന്നത്. ചന്ദ്രൻ മിഥുനം രാശിയിലേക്ക് മെയ് മാസത്തിൽ മാറുന്നത് ഗജകേസരി യോഗം സൃഷ്‌ടിക്കുകയും ചെയ്യും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളാവും നൽകുക. സാമ്പത്തികമായും സാമൂഹികമായും ഈ രാശിക്കാർക്ക് മുന്നേറാനും സാധിച്ചേക്കും. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടം ലഭിക്കുകയെന്ന് നോക്കാം.
മിഥുനം രാശി: ഇത്തവണത്തെ ഗജകേസരിയോഗം മിഥുനം രാശിയിൽ തന്നെ രൂപപ്പെടുന്നതിനാൽ ഈ രാശിക്കാർക്ക് വലിയ ഭാഗ്യം തന്നെയാണ് കൈവരുക. ഇവരുടെ സാമ്പത്തിക സ്ഥിതി പഴയതിലും വളരെയധികം മെച്ചപ്പെടും. ഏറെക്കാലമായുള്ള സാമ്പത്തിക പ്രതിസന്ധികൾ ഒഴിഞ്ഞുപോവുകയും ചെയ്യും. മാത്രമല്ല ഈ കാലയളവിൽ ധാരാളം യാത്രകൾ ചെയ്യാൻ മിഥുനം രാശിക്കാർക്ക് അവസരങ്ങൾ വന്നുചേരും.
ധനു രാശി: ഗജകേസരി യോഗത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരും. ഏറെക്കാലമായി അനുഭവിച്ചിരുന്ന പ്രയാസങ്ങൾ അകലുകയും നല്ല കാലം വരികയും ചെയ്യും. ഇവരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും കളിയാടും. പ്രതീക്ഷിക്കാത്ത ചില നല്ല സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യത ഈ കാലയളവിൽ വളരെയധികമാണ്. ഇവരുടെ വരുമാനം വർധിക്കും.
കന്നി രാശി: വരാനിരിക്കുന്ന ഗജകേസരിയോഗത്തിലൂടെ വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഇവർക്ക് ജീവിതത്തിൽ നല്ല രീതിയിൽ സുഖസൗകര്യങ്ങൾ വർധിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യും. ഇവർക്ക് വിദേശയാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. ബമ്പർ ലോട്ടറി അടിക്കാനും സാധ്യത. ഇക്കൂട്ടർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.












Click it and Unblock the Notifications