രാജകീയ ജീവിതം നയിക്കും, നല്ല വാർത്തകൾ ലഭിച്ചേക്കാം; പ്രണയത്തിൽ നല്ല സൂചനകൾ, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ, വ്യാഴത്തെ ഒരു ഗുണകരമായ ഗ്രഹമായിട്ടാണ് എപ്പോഴും കണക്കാക്കുന്നത്. പലപ്പോഴും വികാസം, വളർച്ച, പോസിറ്റീവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലർക്കും അറിയില്ലെങ്കിലും വ്യാഴം അതിന്റെ വിശാല സ്വഭാവത്തിന് പേരുകേട്ട ഒരു ഗ്രഹമാണ്. അത് ജീവിതത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയെയും വർധനവിനെയും പ്രോത്സാഹിപ്പിക്കുന്നു.
ജീവിതത്തോടുള്ള പോസിറ്റീവും ശുഭാപ്‌തിവിശ്വാസവുമുള്ള സമീപനവുമായി വ്യാഴം എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. വ്യാഴം ജ്ഞാനം, അറിവ്, ഉന്നത വിദ്യാഭ്യാസം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ആത്മീയവും ദാർശനികവുമായ അന്വേഷണങ്ങളുമായി എപ്പോഴും ചേർന്ന് നിൽക്കുകയും ചെയ്യാറുണ്ട്.

വ്യാഴത്തെ പലപ്പോഴും ഭാഗ്യത്തിന്റെയും ഭാഗ്യദായക ഗുണങ്ങളുടെയും ഗ്രഹമായി കണക്കാക്കുന്നു. വ്യാഴത്തിന്റെ സ്വാധീനം ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. മാത്രമല്ല വ്യാഴത്തിന്റെ ഊർജ്ജം വ്യക്തിഗത വളർച്ച, സ്വയം മെച്ചപ്പെടുത്തൽ, ആത്മീയ വികസനം എന്നിവ കൂടി പ്രോത്സാഹിപ്പിക്കുന്നു.
പറഞ്ഞുവന്നത് വ്യാഴം നമുക്ക് നൽകുന്ന നേട്ടങ്ങളെ കുറിച്ചാണല്ലോ. അത്തരത്തിൽ വ്യാഴം കനിയുമ്പോഴാണ് നമുക്ക് ചിലപ്പോൾ ഗജകേസരി യോഗങ്ങൾക്കുള്ള വഴി തുറക്കുക. വ്യാഴം 12 വർഷങ്ങൾക്ക് ശേഷം ഒക്ടോബറിൽ കർക്കടകത്തിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ് വ്യാഴം. ശേഷം നവംബറിൽ അവിടെ വച്ചുതന്നെ ചന്ദ്രനുമായി ചേരുകയും ഗജകേസരി രാജയോഗം ഉണ്ടാക്കുകയുമാണ് ചെയ്യുക.
ഈ വർഷം വ്യാഴം ഇരട്ടി വേഗതയിൽ സഞ്ചരിക്കുന്നതിനാൽ മിഥുനം രാശിയ്ക്ക് പുറമേ വ്യാഴം കുറച്ച് മാസത്തേക്ക് കർക്കിടക രാശിയിലും തുടരും. ഒക്ടോബർ 18ന് രാത്രി 9:39ന് വ്യാഴം കർക്കടക രാശിയിൽ പ്രവേശിക്കുകയും പിന്നീട് ഡിസംബർ 5 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ഈ കാലയളവിൽ വ്യാഴം ഏതെങ്കിലും ഗ്രഹവുമായി സംയോജിക്കും.
ശേഷം നവംബർ മാസത്തിലാണ് ചന്ദ്രനുമായി ഒരു സംയോഗം ഉണ്ടാവുന്നത്. കർക്കടകത്തിൽ ഗജകേസരി രാജയോഗം ഉണ്ടാകുന്നതിനാൽ, അതിന്റെ സ്വാധീനം 12 രാശിക്കാരുടെ മേലും പ്രകടമാവുമെങ്കിലും ചില രാശിക്കാർക്ക് മാത്രമായി അത് കൂടുതലായി അനുഭവപ്പെടും. ഈ രാജയോഗം ഏകദേശം 54 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഗുണമാവും എന്ന് നോക്കാം.
മേടം രാശി: ഇക്കൂട്ടരുടെ നാലാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പല മേഖലകളിലും നേട്ടങ്ങൾ ലഭിക്കുകയും അവർ മുന്നേറ്റം പ്രകടമാക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ഗജകേസരി യോഗം കാരണം ഈ രാശിയിൽ ജനിച്ചവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും ഇടയുണ്ട്. ഇവരുടെ ജോലിസ്ഥലത്ത് നിലനിൽക്കുന്ന ബുദ്ധിമുട്ടുകൾ നീങ്ങും. മാത്രമല്ല പ്രമോഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾക്കും വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. രാജകീയ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
കർക്കിടകം രാശി: ഈ രാശിക്കാർക്ക് ഗജകേസരി രാജയോഗം അനുകൂലമായിരിക്കും എന്നതാണ് പ്രത്യേകത. ഈ രാശിയുടെ ലഗ്നത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഉണ്ടാവുന്നു എന്നതിനാലാണ് ഇത്. കൂടാതെ വ്യാഴം അഞ്ചാമത്തെയും ഒമ്പതാമത്തെയും ഏഴാമത്തെയും ഭാവങ്ങളെ നോക്കുകയും ചെയ്യുന്നു എന്ന ഗുണം കൂടിയുണ്ട്. ഈ രാശിയിലുള്ളവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുവാനുള്ള സാധ്യത ഏറെയാണ്. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കാനും ഇടയുണ്ട്. മറ്റുള്ള ആളുകളിൽ നിന്ന് ലഭിക്കുന്ന ആദരവും ബഹുമാനവും വർധിച്ചേക്കാം.
മീനം രാശി: ഇവർക്ക് വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്താൽ ഉണ്ടാകുന്ന ഗജകേസരി രാജയോഗം ഭാഗ്യകരമായി ഭവിച്ചേക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്, നല്ല ഇൻക്രിമെന്റോടെ നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത് ജീവിതം മാറ്റിമറിക്കും. ഇവരുടെ പ്രണയ ജീവിതം നല്ലതായി ഭവിക്കും. ഭാഗ്യം നിങ്ങളുടെ ഭാഗത്താണെങ്കിൽ ഓഹരി വിപണിയിലൂടെ ധാരാളം പണം ഉണ്ടാക്കും.












Click it and Unblock the Notifications