കാത്തിരുന്ന ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് പണവും പദവിയും, വിവാഹത്തിന് സമയം തെളിയും!

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. കാരണം ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുകയെന്നത് പതിവാണ്.

അതുകൊണ്ട് തന്നെ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

gajakesari yogam 2026

രാജയോഗങ്ങളെ കുറിച്ചാണ് പറഞ്ഞു വന്നത്, അത്തരത്തിൽ ഒരു സുപ്രധാനമായ രാജയോഗമാണ് ഇപ്പോൾ വന്നിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ 10:16-ഓടെ ചന്ദ്രൻ മേടം രാശിയിലേക്ക് സംക്രമിച്ചു. കർക്കടകം രാശിയിൽ വ്യാഴം ഉച്ചസ്ഥനായി നിൽക്കുന്നതിനാൽ, ഇന്ന് മുതൽ 2 ദിവസത്തേക്ക് അപൂർവ്വമായ ഗജകേസരി യോഗമാണ് നിലനിൽക്കുന്നത്. ഇത് കാര്യമായ നേട്ടങ്ങളായിരിക്കും ചില രാശികൾക്ക് നൽകുക എന്നതാണ് പ്രത്യേകത. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം.

മേടം

ഗജകേസരി യോഗത്തിന്റെ സ്വാധീനം മേടം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാനും പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനും സാധ്യത അധികമാണ്. ആത്മവിശ്വാസം വർധിക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും ചെയ്യാം.

ഇടവം

ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും പുതിയ വരുമാന മാർഗങ്ങൾക്കും സാധ്യതയുണ്ടാകുമെന്ന് കരുതുന്നു. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. കുടുംബജീവിതത്തിലും വ്യക്തിബന്ധങ്ങളിലും സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. പ്രതീക്ഷിച്ച നേട്ടങ്ങൾ ഇവരെ തേടി വരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഗജകേസരി യോഗം തൊഴിൽപരമായ വളർച്ചയ്ക്കും അംഗീകാരത്തിനും വഴിയൊരുക്കുമെന്നാണ് വിശ്വാസം. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കാം. സ്ഥാനമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ അനുകൂല സാഹചര്യങ്ങൾ രൂപപ്പെടാനും സാധ്യത. ആഗ്രഹിച്ച ശമ്പള വർധനയും ഇക്കൂട്ടരെ തേടി എത്തിയേക്കാം.

തുലാം

തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാകാനും മുടങ്ങിക്കിടന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചേക്കാം. പുതിയ ബന്ധങ്ങളും സഹകരണങ്ങളും ഭാവിയിൽ ഗുണകരമാകാം. പഠനത്തിലും ജോലിയിലും പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത. വിവാഹം അടക്കമുള്ള ശുഭ കാര്യങ്ങളിൽ തീരുമാനം വന്നേക്കും.

ധനു

ധനു രാശിക്കാർക്ക് ഭാഗ്യവും ആത്മവിശ്വാസവും വർധിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. വിദ്യാഭ്യാസം, തൊഴിൽ, യാത്ര തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കാം. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാകാനും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും സാധ്യത. പണം ഇവർക്ക് ഒരു ബുദ്ധിമുട്ടേ ആവില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma