ഗജകേസരി യോഗം വരുന്നു; ഈ രാശിക്കാരുടെ ജീവിതം മാറും, വിവാഹത്തിന് സാധ്യത, ശമ്പളം വർധിക്കും..!
പൊതുവെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. കാരണം ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുകയെന്നത് പതിവാണ്.
അതുകൊണ്ട് തന്നെ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

പറഞ്ഞുവന്നത് രാജയോഗങ്ങളെ കുറിച്ചാണ്, അത്തരത്തിൽ ഒരു സുപ്രധാനമായ രാജയോഗമാണ് ഇപ്പോൾ വരാനിരിക്കുന്നത്. മിഥുനം രാശിയിൽ വ്യാഴവും ചന്ദ്രനും ഒന്നിക്കുന്നതിലൂടെയാണ് ജ്യോതിഷത്തിൽ അതിവിശിഷ്‌ടമായി കണക്കാക്കപ്പെടുന്ന ഗജകേസരിയോഗം വന്നുചേരുന്നത്. ഏറ്റവും ശുഭഗ്രഹമായ വ്യാഴവും അതിനൊപ്പം ചന്ദ്രനും ഒത്തുചേരുമ്പോൾ അത് ചിലരുടെ ജീവിതത്തിൽ ഇരട്ടി മധുരമാണ് നൽകുക. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവും എന്ന് നോക്കാം.
മേടം: സവിശേഷമായ ഗജകേസരി യോഗത്താൽ ഈ രാശിക്കാർക്ക് അവരുടെ മൂന്നാം ഭാവത്തിൽ ആണ് ഇതുണ്ടാവുക. ഈ കാലയളവിൽ പുതിയ തീരുമാനങ്ങൾ ധൈര്യപൂർവ്വം നടപ്പിലാക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനും സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യത ഏറെയാണ്. ബിസിനസ് രംഗത്തുള്ളവർക്ക് അപ്രതീക്ഷിത ലാഭമുണ്ടാവും. അവിവാഹിതർക്ക് വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവാൻ ഇടയുണ്ട്.
ഇടവം: ഗജകേസരി യോഗത്തിൽ ഈ രാശിക്കാരുടെ രണ്ടാം ഭാവത്തിൽ ഗജകേസരി യോഗം രൂപപ്പെടുന്നതിനാൽ സാമ്പത്തികമായ നേട്ടങ്ങൾ ഇവരെ തേടിയെത്തും. നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം നേടാനും ഉന്നതരുടെ സഹായം ലഭിക്കാനും ഈ കാലയളവ് സഹായിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാധ്യത ഏറെയാണ്.
ധനു: ഈ രാശിക്കാരെ സംബന്ധിച്ച് ഇത് ആഗ്രഹ പൂർത്തീകരണത്തിന്റെ കാലമാണ്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കുവാനുള്ള സാധ്യത ഏറെയാണ്. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മാറി സമാധാനം കൈവരുവാനും അവസരമുണ്ടാവും. എല്ലാം കൊണ്ടും ഇവരുടെ ജീവിതം നല്ല നിലയിലേക്ക് മാറും.
തുലാം: ഈ രാശിക്കാർക്ക് ഔദ്യോഗിക മേഖലയിൽ വലിയ അംഗീകാരങ്ങൾ ലഭിക്കുന്ന ഘട്ടമായിരിക്കും ഇത്. സ്വന്തം ബുദ്ധിശക്തിയിലൂടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്താനും ഈ രാശിക്കാർക്ക് കഴിയും. സാമ്പത്തികമായും സാമൂഹികമായും ഇവർ മുന്നേറുമെന്ന കാര്യത്തിലും തർക്കം വേണ്ട.
കന്നി: ഗജകേസരി യോഗം ഇവർക്ക് തുണയാകും. ഈ രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമായിരിക്കും വരുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസുകാർക്കും വലിയ വളർച്ചയും സാമ്പത്തിക നേട്ടവും കാത്തിരിക്കുന്നു. എങ്കിലും ഇക്കൂട്ടർ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്. ജീവിതത്തിൽ നഷ്‌ടമായെന്ന് കരുതിയ പലതും തിരിച്ചു കിട്ടാനുള്ള സാധ്യത ഏറെയാണ്.
കുംഭം: ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നല്ല അവസരങ്ങൾ തുറന്നു കിട്ടും. അത് കൃത്യമായി വിനിയോഗിച്ചാൽ വലിയ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാനും ഈ ഗജകേസരിയോഗം കുംഭം രാശിക്കാരെ സഹായിക്കും. ചുരുക്കത്തിൽ, ഈ രാശിക്കാർക്കെല്ലാം ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും നല്ല നേട്ടങ്ങൾ ഉറപ്പാക്കും.












Click it and Unblock the Notifications