ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, ആഡംബര ജീവിതം നയിക്കാം!

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം.

എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

gajakesari yogam 2026

വേദ ജ്യോതിഷത്തിൽ ഏറ്റവും ശുഭകരവും അനുഗ്രഹദായകവുമായ ഗ്രഹമായാണ് വ്യാഴത്തെ (ഗുരു) കണക്കാക്കുന്നത്. ജ്ഞാനം, സമ്പത്ത്, ഭാഗ്യം, ധാർമികത, വിവാഹം, സന്താനം, വിദ്യാഭ്യാസം, ആത്മീയ പുരോഗതി എന്നിവയുടെ കാരകനായ വ്യാഴം ഏകദേശം ഒരു വർഷക്കാലം ഒരു രാശിയിൽ ചെലവഴിച്ച ശേഷമാണ് അടുത്ത രാശിയിലേക്ക് സഞ്ചരിക്കുന്നത്.

അതുപോലെ തന്നെയാണ് ചന്ദ്രനും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ തങ്ങാറുള്ളൂ. ആത്മാവ്, ദാനം, മനസ് എന്നിവയുടെ കാരകനായിട്ടാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഇപ്പോഴിതാ ഇവ രണ്ടും ചേർന്ന് ഗജകേസരി യോഗം ഉണ്ടാവുകയാണ്. ചന്ദ്രനും വ്യാഴവും കേന്ദ്രസ്ഥാനത്ത് എത്തുന്നതോടെ ഇന്ന് ഏറെ അപൂർവ്വവും ഗുണകരവുമായ ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഓഗസ്‌റ്റ് 17-ന് ആരംഭിച്ച ഈ അപൂർവ്വ ഗ്രഹസ്ഥിതി വളരെയധികം ഗുണങ്ങളാണ് ചിലർക്ക് നൽകുക. പ്രത്യേകിച്ച് അഞ്ച് രാശികൾക്ക് ഇത് വലിയ ജീവിത വിജയം തന്നെ സമ്മാനിക്കും.

തുലാം

ഇക്കൂട്ടർക്ക് ഗജകേസരി യോഗത്തിന്റെ ഫലമായി തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കാം. മേലുദ്യോഗസ്ഥരുടെ പിന്തുണയും അംഗീകാരവും ലഭിക്കാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളിലും ആശയവിനിമയത്തിലും പുരോഗതി ഉണ്ടാകാം. ജീവിതത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.

മേടം

പുതിയ തീരുമാനങ്ങൾ എടുക്കാനും മുടങ്ങിക്കിടന്ന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും അനുകൂല സമയമാണ്. ഗജകേസരി യോഗം മൂലം രാജാവിനെ പോലെ കഴിയാം. കുടുംബജീവിതത്തിൽ സന്തോഷവും മനസ്സമാധാനവും വർധിക്കാം. ഇക്കൂട്ടരുടെ പ്രണയം പൂത്തുലയും.

മിഥുനം

ഗജകേസരി യോഗം തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാകാം. പുതിയ വരുമാന മാർഗങ്ങൾ തേടുന്നവർക്ക് അവസരങ്ങൾ ലഭിക്കാം. ബിസിനസ് രംഗത്തും വളർച്ച പ്രതീക്ഷിക്കാം. വിവാഹം അടക്കമുള്ള കാര്യങ്ങളിൽ നല്ല വാർത്ത വരും.

മകരം

ബന്ധങ്ങൾക്കും പങ്കാളിത്തങ്ങൾക്കും അനുകൂലമായ സമയമാണ്. ബിസിനസ് കരാറുകൾ, വിവാഹകാര്യങ്ങൾ തുടങ്ങിയവയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരും. പുതിയ വാഹനം വാങ്ങാനും അവസരം ഉണ്ടാവും.

കുംഭം

തടസപ്പെട്ടിരുന്ന ചില കാര്യങ്ങൾ പരിഹരിക്കാനുള്ള അവസരം ലഭിക്കാം. ജോലിയിലെ മത്സരങ്ങളിൽ മുന്നിലെത്താനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും സാധിക്കുമെന്നാണ് ജ്യോതിഷപരമായ വിലയിരുത്തൽ. സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ ഇക്കാലയളവിൽ ഉണ്ടാവാൻ സാധ്യത വളരെ അധികമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+