Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗജകേസരി യോഗം ചെറിയ കളിയല്ല; രാജാവിനെ പോലെ കഴിയാം, ആഡംബര ജീവിതം, ഈ രാശിക്കാരാണോ?

ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് ജ്യോതിഷത്തിൽ കൽപ്പിച്ചിരിക്കുന്നത്. കാരണം ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കും എന്ന വിലയിരുത്തലുമുണ്ട്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുകയെന്നത് പതിവാണ്.

ബുധൻ മാറിയത് നല്ലതിനല്ല; ഈ രാശിക്കാർ പണമിടപാടുകളിൽ സൂക്ഷിക്കണം, വീടുപണി മുടങ്ങാനും സാധ്യത
ബുധൻ മാറിയത് നല്ലതിനല്ല; ഈ രാശിക്കാർ പണമിടപാടുകളിൽ സൂക്ഷിക്കണം, വീടുപണി മുടങ്ങാനും സാധ്യത

അതുകൊണ്ട് തന്നെ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന സംഭവമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല ഉള്ളത് എന്നതാണ് വാസ്‌തവം. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

gajakesari yogam 2026

പറഞ്ഞുവന്നത് രാജയോഗങ്ങളെ കുറിച്ചാണ്, അത്തരത്തിൽ ഒരു സുപ്രധാനമായ രാജയോഗമാണ് ഇപ്പോൾ വരാനിരിക്കുന്നത്. കാര്യമായ ചില നേട്ടങ്ങളാണ് ഈ രാജയോഗത്തിലൂടെ വന്നുചേരുക. മറ്റൊന്നുമല്ല ഗജകേസരി രാജയോഗമാണ് അത്. ഇന്നലെ ഉണ്ടായ ഒരു ഗ്രഹമാറ്റത്തിലൂടെയാണ് ഗജകേസരി യോഗം ഇപ്പോൾ പലരുടെയും ജീവിതം മാറ്റി മറിക്കാൻ എത്തിയിരിക്കുന്നത്.

വ്യാഴവും ചന്ദ്രനും ഒരുമിച്ച് ചേർന്നതോടെയാണ് ഈ മാറ്റം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായ കാലഘട്ടമാണിത്. ഗജകേസരി യോഗമെന്നാൽ നിങ്ങൾക്ക് രാജാവിനെ പോലെ ജീവിക്കാനും കഴിയും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ഇതുമൂലം ഉണ്ടാവുമെന്ന് നോക്കാം.

കർക്കടകം

ഈ രാശിക്കാർക്ക് ഈ കാലയളവ് സാമ്പത്തികമായും തൊഴിൽപരമായും മികച്ച മാറ്റങ്ങൾക്ക് കാരണമാവും. വരുമാനം വർധിക്കാനും പുതിയ ജോലി അവസരങ്ങൾ ലഭിക്കാനും സാധ്യത. ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾക്ക് പരിഹാരം കാണും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പദ്ധതികളും ഇടപാടുകളും. കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും വർധിക്കാനുള്ള സാഹചര്യം ഉണ്ടാവും.

ഇടവം

ഈ രാശിക്കാർക്ക് ഗജകേസരി യോഗത്തിന്റെ സ്വാധീനം സാമ്പത്തിക നേട്ടങ്ങളിലേക്ക് വഴിതുറക്കാം. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കാനും സാധ്യത. ജോലിയിൽ അധിക ഉത്തരവാദിത്തങ്ങൾ ലഭിക്കുമെങ്കിലും അതിലൂടെ അംഗീകാരവും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ ബന്ധങ്ങളും കരാറുകളും ഗുണകരമായി ഭവിക്കും. ആഡംബര ജീവിതം നയിക്കാം.

മീനം

ഇവർക്ക് കരിയറിൽ വലിയ മുന്നേറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷിച്ച അവസരം ലഭിക്കാനുള്ള സാധ്യത. വിദേശയാത്ര, വിദേശത്ത് ജോലി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ അനുകൂല വാർത്ത. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാം. ദീർഘകാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരം. പണം വന്നു കുമിഞ്ഞു കൂടും.

ആഗസ്റ്റ് 17 മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കും.. അളവറ്റ ധനം കൈയിലേക്ക്; നിങ്ങളുമുണ്ടോ?
ആഗസ്റ്റ് 17 മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കും.. അളവറ്റ ധനം കൈയിലേക്ക്; നിങ്ങളുമുണ്ടോ?

ധനു

ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിലും ബിസിനസിലും പുതിയ സാധ്യതകൾ. സ്ഥാനക്കയറ്റം, ശമ്പളവർധന, പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്ക് അവസരം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ വിപുലീകരണത്തിന് സാധ്യത. സാമ്പത്തികമായി കൂടുതൽ സ്ഥിരത കൈവരിക്കാനും പഴയ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും സാധിച്ചേക്കാം. വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+