ഗജകേസരി യോഗം വരുന്നു നാല് ദിവസത്തിനുള്ളിൽ; ഇവരുടെ സമയം തെളിയും, ശമ്പളം കൂടും! വിദേശയാത്രയും
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി നമുക്ക് കാണാനാവും. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് സത്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് പറയപ്പടുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുന്നുണ്ട്.
ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് സത്യം.

വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കരുതുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കാറുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം.
കൂടാതെ വ്യാഴത്തെ പോലെ തന്നെ മറ്റൊരു പ്രധാന ഗ്രഹമാണ് ചന്ദ്രൻ. പന്ത്രണ്ടുരാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ്സാണ് ചന്ദ്രൻ. ഒരുദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ചന്ദ്രന്റെ ദേവതയാണ് ദുർഗ്ഗ. പക്ഷബലം ഇല്ലാത്ത ചന്ദ്രന് ഭദ്രകാളിയും. ദിവസം തിങ്കളാഴ്ചയും പൗർണമിയും.
പന്ത്രണ്ടുരാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ. ഒരുദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ചന്ദ്രന്റെ ദേവതയാണ് ദുർഗ. പക്ഷബലം ഇല്ലാത്ത ചന്ദ്രന് ഭദ്രകാളിയും. ദിവസം തിങ്കളാഴ്ചയും പൗർണമിയും. അതുകൊണ്ട് തന്നെ വ്യാഴത്തെ പോലെ നിങ്ങളുടെ ജീവിതത്തിൽ വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ ചന്ദ്രനും കഴിയും.
പറഞ്ഞുവന്നത് ഇവ രണ്ടും ചേരുമ്പോൾ അല്ല സവിശേഷമായ ഒരു യോഗത്തെ കുറിച്ചാണ്, വേറൊന്നുമല്ല പലരും കാത്തിരിക്കുന്ന ഗജകേസരി യോഗമാണ് തെളിഞ്ഞു വരുന്നത്. വേദജ്യോതിഷ പ്രകാരം ഡിസംബര്‍ 5 മുതല്‍ വ്യാഴം മിഥുനത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ഇതേ രാശിയില്‍ തന്നെ ചന്ദ്രനും സഞ്ചരിക്കുന്നുണ്ട്. ഇതാണ് ഗജകേസരി യോഗം സൃഷ്‌ടിക്കുന്നത്. ഇത് ചില രാശികൾക്ക് വലിയ നേട്ടങ്ങളാവും നൽകുക.
മേടം രാശി: വരാനിരിക്കുന്ന ഗജകേസരി യോഗം ഈ രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും കാരണമാവും. കാലങ്ങളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടന്നേക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും തെളിയും. ഇവരെ എല്ലാ മേഖലകളിലും വിജയം തേടി എത്തുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി വരും. സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പാണ്. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും.
മിഥുനം രാശി: അവരുടെ ലഗ്നത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുക. അഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. പല കാര്യങ്ങളിലും വിജയ സാധ്യതകള്‍ ഇവരെ തേടി എത്തും. ഈ കാലയളവില്‍ പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനും സാധിക്കുന്നു. വിദേശത്ത് ഉപരി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് പറ്റിയ സമയം. അനുയോജ്യമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവും, നല്ല പങ്കാളിയെ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത.
കന്നി രാശി: രാജയോഗഫലമാണ് ഇവരെ കാത്തിരിക്കുന്നത്. പത്താം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ജോലിയിലും ബിസിനസിലെ നല്ല നേട്ടങ്ങൾ തേടി വരും. ബിസിനസിൽ ആയാലും ജോലിയിൽ ശ്രമങ്ങളെല്ലാം തന്നെ വിജയിക്കുകയും അത് വഴി ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം. സാമ്പത്തിക സമൃദ്ധിയും സ്ഥിരതയും തേടി എത്തും.












Click it and Unblock the Notifications