നവരാത്രിയിലെ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് നല്ല വിവാഹാലോചന, കൈയിൽ പണം വന്നുനിറയും..!
വേദ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ട് തന്നെ ഒമ്പത് ഗ്രഹങ്ങളും അവയുടെ നിഴല്‍ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്‌ത തരത്തിലായിരിക്കം സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക.
നവരാത്രി കാലത്ത് രണ്ടുതവണ ഗജകേസരി യോഗം രൂപപ്പെടുമെന്നാണ് പ്രവചനം. ഒക്ടോബർ 11 മുതൽ 13 വരെയാണ് ആദ്യ യോഗം. രണ്ടാമത്തെ യോഗം ഒക്ടോബർ 18 മുതൽ 21 വരെ തുടരും. ജ്യോതിഷത്തിൽ ഗജകേസരി യോഗം സമ്പത്ത്, സന്തോഷം, സമൃദ്ധി എന്നിവയുമായി ബന്ധപ്പെട്ടാണ് കണക്കാക്കുന്നത്. ഈ കാലയളവിൽ നാല് രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും തൊഴിൽ പുരോഗതിക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഗജകേസരി യോഗം രാശിചക്രങ്ങളില്‍ സജീവമാകുന്നതോടെ ഈ പ്രത്യേക ഭാഗ്യരാശിക്കാര്‍ക്ക് വന്‍തോതിലുള്ള സാമ്പത്തിക നേട്ടങ്ങളും ശാശ്വതമായ ഉദ്യോഗ പുരോഗതിയും സമൂഹത്തില്‍ ഉയര്‍ന്ന പദവികളും ബഹുമാനവും നേടിയെടുക്കാന്‍ സാധിക്കും. മാത്രമല്ല എല്ലാവിധത്തിലുള്ള പുരോഗതിയും ഇക്കൂട്ടരെ തേടിയെത്താനും സാധ്യത അധികമാണ്.
മേടം
ഗജകേസരി യോഗം മൂലം മേടം രാശിക്കാർക്ക് ഏറെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ മുന്നോട്ടുപോകാൻ സാധിച്ചേക്കും. തൊഴിൽ മേഖലയിൽ പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കാനും അപ്രതീക്ഷിതമായി പണം കൈവരാനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമാവും.
മിഥുനം
മിഥുനം രാശിക്കാർക്ക് ജോലിയിലും വ്യാപാരത്തിലും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാൻ ഈ രാജയോഗം സഹായിക്കും. ഇക്കൂട്ടരുടെ കഴിവുകൾ തെളിയിക്കാനും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും അവസരം ലഭിച്ചേക്കാം. സാമ്പത്തിക നില മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം. ആലോചിച്ചുറപ്പിച്ച പദ്ധതികൾക്ക് മുൻഗണന നൽകുന്നത് ഗുണകരമായേക്കാം.
ചിങ്ങം
ഗജകേസരി യോഗം മൂലം ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കുന്ന കാലമായിരിക്കാം ഇത്. ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നവർക്ക് മേലധികാരികളുടെ അഭിനന്ദനം ലഭിക്കാൻ സാധ്യത. സ്വന്തം കഴിവുകളിലൂടെ തൊഴിൽ മേഖലയിൽ ശ്രദ്ധ നേടാനാകും. വ്യാപാരികൾക്കും പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് നേട്ടങ്ങൾക്ക് വഴിയൊരുക്കും. പണം വന്നുനിറയാൻ സാധ്യത.
തുലാം
തുലാം രാശിക്കാർക്ക് ഗജകേസരി യോഗം മൂലം സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്വങ്ങളോ ലഭിച്ചേക്കാം. ഏറെ നാളായി ലഭിക്കാതിരുന്ന പണം തിരിച്ചുകിട്ടാനും ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹാലോചനകൾ മുന്നോട്ടുപോകാനും ഇടയുണ്ടെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications
