ഭൂമി, വസ്‌തു, വാഹനം എന്നിവയൊക്കെ തേടി വരും, ബംപർ അടിക്കാനും യോഗം; ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ ചന്ദ്രനെ മാതാവായാമാണ് കണക്കാക്കുന്നത്. പൊതുവെ വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും വിശേഷിപ്പിക്കുന്നു. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ എന്ന ഗ്രഹം. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം വളരെ ഏറെയാണ് താനും.
വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള കാര്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രൻ. പറഞ്ഞുവന്നത് ഇത്തരത്തിൽ ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെ രാശിമാറ്റവും വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്ന് തന്നെയാണ്. ഏതൊരു ഗ്രഹം അതിന്റെ രാശി മാറ്റിയാലും അത് നമ്മെ വാലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്.

ചന്ദ്രന്റെ രാശിമാറ്റം ഓരോരിക്കലും കൊണ്ടുവരുന്ന മാറ്റങ്ങൾ വ്യത്യസ്‌തമായിരിക്കും. ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും ഒരുപോലെ നേട്ടങ്ങൾ കൊണ്ട് വരണമെന്നുമില്ല. ഇത്തവണ കന്നി രാശിയിലാണ് ചന്ദ്രൻ മാറുന്നത്. ഹോളി ദിനത്തിൽ അതായത് മാർച്ച് 14 ഉച്ചയ്ക്ക് 12:56ന് ചന്ദ്രൻ കന്നി രാശിയിൽ സംക്രമിക്കും. മാർച്ച് 17ന് പുലർച്ചെ 1:15 വരെ ഇവിടെ തന്നെ തുടരും.
ഈ രണ്ട് ദിനങ്ങൾ ചില രാശിക്കാർക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരിക്കും. കാരണം ഈ ദിവസമാണ് സവിശേഷമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. വ്യാഴം ഇടവ രാശിയിലാണെങ്കിലും ആ ഗ്രഹത്തിന്റെ ദൃഷ്‌ടി കന്നി രാശിയിലുള്ള ചന്ദ്രനിൽ പതിക്കുന്നതോടെയാണ് ഗജകേസരി യോഗം രൂപപ്പെടുക. ഏതൊക്കെ രാശിക്കാരെയാണ് ഇത് സ്വാധീനിക്കുക എന്ന് നമുക്ക് നോക്കാം.
മിഥുനം രാശി: ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. എന്ന് വച്ചാൽ ഈ രാശിക്കാർക്ക് പ്രസ്‌തുത കാലയളവിൽ ഭൂമി, വസ്‌തു, വാഹനം, വീട് മുതലായവ വാങ്ങാനുള്ള യോഗം തെളിഞ്ഞു വരുന്നുണ്ട്. ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം ലാഭ നേട്ടങ്ങൾ വന്നുചേരും. അമ്മയുടെ ആരോഗ്യം മോശമാണെങ്കിൽ അത് മെച്ചപ്പെടാനുള്ള സാധ്യതയുമുണ്ട്. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. ഭാഗ്യനേട്ടങ്ങൾ തേടി വരും, ലോട്ടറി പോലുള്ളവ അടിക്കാനും സാധ്യത.
മകരം രാശി: ഈ രാശിക്കാരുടെ മനസ് വളരെയധികം ശാന്തമാകും, ബിസിനസായാലും മറ്റേതെങ്കിലും ജോലിയായാലും നിങ്ങൾക്ക് അതിൽ എളുപ്പത്തിൽ വിജയം കൈവരിക്കാൻ കഴിയും. നിങ്ങൾ ഒരു പുതിയ ജോലിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവിൽ അങ്ങനെ ചെയ്യുന്നത് നേട്ടമുണ്ടാക്കും. ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉയർന്നുവന്നേക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഒട്ടനവധി നേട്ടങ്ങളാണ് വരിക.
ചിങ്ങം രാശി: ഈ രാശിയുടെ സമ്പത്തിന്റെ രണ്ടാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ചിങ്ങം രാശിക്കാർക്ക് അതിലൂടെ ധനനേട്ടമുണ്ടാവും. മാത്രമല്ല പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാനും കഴിയും. വിദേശ വ്യാപാരം നടത്തുന്ന വ്യക്തികൾക്ക് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. മാത്രമല്ല അനാവശ്യ ചെലവുകൾ കുറയ്ക്കാനും സാധിക്കും. പണം ലാഭിക്കാൻ ഈ സമയം വളരെ ഉചിതമാണ്.












Click it and Unblock the Notifications