അവിവാഹിതർക്ക് മാംഗല്യ ഭാഗ്യം, പുതിയ കാറിൽ വന്നിറങ്ങാം, ഒപ്പം വിദേശ യാത്രയും; ഈ രാശിക്കാരാണോ?
ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ ജീവിതത്തിൽ വന്നുചേരണം എന്നാഗ്രഹിക്കാത്ത എത്ര പേരുണ്ടാവും നമുക്കിടയിൽ? അധികമാരും ഉണ്ടാവില്ല. കാരണം ഏത് പ്രതിസന്ധിയിൽ നിന്ന് കരകയറാനും നല്ല ജീവിത വിജയം നേടി തരാനും ഇത്തരം യോഗങ്ങൾക്ക് കഴിവുണ്ടെന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ ആരുമാഗ്രഹിച്ചു പോവും ഇത്തരം യോഗങ്ങളുടെ ഭാഗമാവാൻ. രാജയോഗങ്ങൾ വന്നാൽ പിന്നെ പറയുകയേ വേണ്ട.
പൊന്നും പണവും കൊണ്ട് മൂടുന്ന യോഗങ്ങളാണ് ഇത്തരത്തിലുള്ളവ. സാമ്പത്തികമായും ജോലി സംബന്ധമായും ഒക്കെ വലിയ നേട്ടങ്ങൾ നിങ്ങൾക്ക് സ്വന്തമാവും. അതുകൊണ്ട് തന്നെ സാധാരണഗതിയിൽ ഉള്ള യോഗങ്ങൾ പോലെയല്ല ഇവയെന്ന് പ്രത്യേകം ഓർക്കണം. ഗ്രഹങ്ങളുടെ സംക്രമണം അഥവാ രാശിമാറ്റം അല്ലെങ്കിൽ രണ്ട് ഗ്രഹങ്ങൾ കൂടിച്ചേരുന്ന സംയോഗം എന്നിവ മൂലമാണ് കൂടുതൽ പേർക്കും ഇത്തരം യോഗങ്ങൾ തുണയാവുന്നത്.

അത്തരത്തിൽ ഒരു യോഗമാണ് ജൂലൈ മാസത്തിൽ വരാനിരിക്കുന്നത്. ജൂലൈയിൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംഗമം മൂലമാണ് ഗജലക്ഷ്‌മി രാജയോഗം രൂപപ്പെടുക. 12 വർഷങ്ങൾക്ക് ശേഷമാണ് മിഥുന രാശിയിൽ സവിശേഷമായ ഈ രാജയോഗം രൂപപ്പെടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അതിനാൽ തന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെ ഈ യോഗത്തെ നോക്കി കാണുകയാണ്.
വേദ ജ്യോതിഷത്തിൽ പൊതുവെ വ്യാഴത്തെ അഭിവൃദ്ധി, പ്രശസ്‌തി, അറിവ്, സന്തോഷം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വ്യാഴത്തെ വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇതെന്ന് നമുക്ക് പറയാം. എന്തെന്നാൽദരിദ്രനെ ഒറ്റരാത്രി കൊണ്ട് സമ്പന്നനാക്കാൻ വ്യാഴത്തിന്റെ മാറ്റങ്ങൾ കൊണ്ട് സാധിക്കുമെന്നതാണ് പ്രധാന കാര്യം.
അതേസമയം ശുക്രനെ തേജസ്, ആഡംബരം, സമ്പത്ത് എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. അതുപോലെ തന്നെ പൊതുവേ ശുക്രൻ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്, അത് പലർക്കും അനുഭവമുള്ള കാര്യവുമായിരിക്കും. അതുകൊണ്ട് തന്നെ ശുക്രനിൽ ഉണ്ടാവുന്ന മാറ്റവും ചെറിയ കാര്യമല്ല നമ്മളിൽ ഉണ്ടാക്കുക.
ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുമ്പോൾ ചില മേഖലകളിൽ ഒരു പ്രത്യേക സ്വാധീനം കാണപ്പെടും, അത് പലർക്കും നേട്ടമായി പരിണമിക്കുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. മൂന്ന് കൂട്ടർക്കാണ് ഇക്കുറി ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ കൊണ്ട് ഗുണമുണ്ടാവുകയും മാറ്റങ്ങൾ കൈവരുകയും ചെയ്യുക. ഈ രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കാനുള്ള സാധ്യതയുണ്ട്. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.
ചിങ്ങം രാശി: വരാനിരിക്കുന്ന ഗജലക്ഷ്‌മി രാജയോഗം ഇവർക്ക് വളരെ അനുകൂലമായിരിക്കും. ഇക്കാരണത്താൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും. വ്യക്തിത്വം മെച്ചപ്പെടുകയും ചെയ്യും. ഇണയുമായുള്ള ബന്ധം കൂടുതൽ ശക്തമാകാൻ ഇത് കാരണമാവുന്നു. പഴയ ചില നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. അവിവാഹിതർക്ക് വിവാഹാലോചനകൾ ഉറപ്പാണ്. ബിസിനസുകാർക്ക് നല്ല ലാഭം കിട്ടാനുള്ള സാധ്യതയുമുണ്ട്.
മീനം രാശി: ഈ രാജയോഗം മീനം രാശിക്കാരുടെ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർധിപ്പിക്കാൻ സഹായിക്കും. പ്രൊഫഷണൽ കാര്യങ്ങളിലും വിജയം ലഭിക്കും, പുതിയ ഇടപാടുകളിൽ നിന്ന് ലാഭം അച്ചട്ടാണ്. പിന്നെ ഇക്കൂട്ടരുടെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും,. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. മാത്രമല്ല വാഹനമോ സ്വത്തോ വാങ്ങാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയം കൂടിയാണിത്.
തുലാം രാശി: ഈ സമയത്ത് ഇവർക്ക് ഭാഗ്യം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ജോലി സംബന്ധമായി നിങ്ങൾക്ക് ഹ്രസ്വ യാത്രകളോ ദീർഘ യാത്രകളോ നടത്താം, അത് ചിലപ്പോൾ വിദേശ യാത്ര വരെ ആവാനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സമയം നല്ലതാണു. ഏറെക്കാലമായി നിലനിന്ന കുടുംബ തർക്കങ്ങൾ പരിഹരിക്കപ്പെടാനുള്ള എല്ലാവിധ സാധ്യതകളും തെളിയുന്നുണ്ട്.












Click it and Unblock the Notifications