Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് കടം കൊടുത്ത പണം തിരികെ കിട്ടും; വിവാഹം നടക്കാൻ സാധ്യത, ആദ്യത്തെ കണ്മണിക്കുള്ള സമയം!

വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതുമയുള്ള സംഭവമേ അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു മാറ്റം മാത്രമാണ്. എന്നാലോ ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് കൂടി നിങ്ങൾ ഓർക്കണം. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം മൂലമാണ് എന്ന് മറക്കരുത്.

പലർക്കും അറിയില്ലെങ്കിലും വാസ്‌തവം എന്തെന്നാൽ ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണ്, ഏതാണ്ട് ഒരേ സ്വഭാവം ഉള്ളവരുമാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ടും ജീവിത വിജയം പ്രതീക്ഷിച്ചുമാണ്.

gajalakshmirajayogam

അതിനാൽ തന്നെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്. വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. എങ്കിലും ഇവ പലപ്പോഴും ഒരുപോലെ ആയിരിക്കില്ലെന്ന് മാത്രം.

ജ്യോതിഷത്തിൽ അസുരന്മാരുടെ ഗുരുവായ ശുക്രന്റെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സാധാരണഗതിയിൽ ശുക്രൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോൾ, വ്യാഴം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ 12 മാസത്തോളം എടുക്കുമെന്നതാണ് പ്രത്യേകത. നിലവിൽ വ്യാഴം മിഥുന രാശിയിലാണ് ഉള്ളത്.

ജൂലൈ 26 അഥവാ ശനിയാഴ്‌ച സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ശുക്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അത്തരമൊരു സാഹചര്യത്തിൽ, 12 വർഷങ്ങൾക്ക് ശേഷം വ്യാഴ-ശുക്രന്റെ മിഥുന രാശിയിലെ സംയോജനം ഗജലക്ഷ്‌മി രാജയോഗം സൃഷ്‌ടിക്കും. അത് ഓഗസ്‌റ്റ്‌ 21 വരെ നിലനിൽക്കുമെന്നതാണ് പ്രത്യേകത.

വേദ ജ്യോതിഷപ്രകാരം ഗജലക്ഷ്‌മിഎന്ന വാക്ക് സമ്പത്തിന്റെയും സമൃദ്ധിയുടെയും ആത്യന്തിക ഭാഗ്യത്തിന്റെയും അധികാരത്തിന്റെയും രാജയോഗ ശക്തിയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ അല്ലെങ്കിൽ ചന്ദ്രൻ 1, 4, 7 അല്ലെങ്കിൽ 10-ാം ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് ഈ യോഗമുണ്ടാവുക. ഇക്കുറി ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണകരമാവും എന്ന് നോക്കാം.

മിഥുനം രാശി: 12 വർഷത്തിന് ശേഷമായിരിക്കും ഈ രാശിയിൽ ഗജലക്ഷ്‌മി രാജയോഗം രൂപപ്പെടുന്നത്. ഇവരെ ഭാഗ്യം തുണയ്ക്കും. ഒരു കുട്ടിയുണ്ടാകണമെന്ന ഇവരുടെ ആഗ്രഹം സഫലമായേക്കാം. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ നല്ല നിലയിൽ പൂർത്തിയാവും. ഇക്കൂട്ടരുടെ വരുമാനം വർധിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിക്കാനും വിവാഹം നടക്കാനും സാധ്യത.

കുംഭം രാശി: ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നിങ്ങളുടെ ജോലിയിൽ പുതിയ അവസരങ്ങൾ, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. പ്രണയ ബന്ധങ്ങളിൽ ഉയർന്നുവരുന്ന തടസങ്ങൾ അവസാനിച്ചേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിക്ഷേപത്തിന് ഇത് അനുയോജ്യ സമയമാണ്.

വൃശ്ചികം രാശി: സവിശേഷമായ ശുക്ര-വ്യാഴ സംഗമവും അതിലൂടെയുള്ള രാജയോഗവും ഇവർക്ക് ഭാഗ്യകരമായി ഭവിക്കും. വരുമാനത്തിൽ വലിയ വർധനവിന്റെ ശുഭ സൂചനകളാണ് ഇവരെ തേടി എത്തുക. സാമ്പത്തിക സ്ഥിതിയിലെ പുരോഗതിക്ക് സാധ്യത ഏറെയാണ്. ഇവർ ആത്മീയതയിലേക്ക് ചായ്‌വ് കാണിക്കും. മതപരമായ പ്രവർത്തനങ്ങൾക്കൊപ്പം, തീർത്ഥാടനത്തിനുള്ള അവസരവും പ്രാപ്‌തമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+