Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ പണം.. പോരാത്തതിന് എന്ത് ചെയ്താലും ഭാഗ്യവും, രാജാവിനെപ്പോലെ ജീവിക്കാം; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം ഒരു നിശ്ചിത സമയത്തില്‍ രാശി മാറും. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം അനുകൂലമാണ് എങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം മൂലം പ്രതികൂലമായ അനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാകുക.

ഗ്രഹങ്ങളുടെ ശുഭകരമായ സഞ്ചാരം മൂലം നിരവധി രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ജ്യോതിഷത്തില്‍ ദേവഗുരുവായ വ്യാഴത്തിന്റെ സഞ്ചാരം പലപ്പോഴും ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമായി കണക്കാക്കുന്നു. ഏപ്രില്‍ 22 ന് വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രന്‍ നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. വ്യാഴും ചന്ദ്രനും സംയോഗിക്കുന്നത് വഴി ചില രാശിക്കാര്‍ക്ക് ഗജലക്ഷ്മിയോഗം രൂപീകരിക്കപ്പെടും.

astro

വ്യാഴം ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ ചില രാശിക്കാരില്‍ അറിവ്, വളര്‍ച്ച, വിദ്യാഭ്യാസം, കുട്ടികള്‍ എന്നിവയെ ശുഭകരമായി ബാധിക്കും. ഒരാളുടെ ജാതകത്തില്‍ വ്യാഴം ശക്തനാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യങ്ങള്‍ വന്ന് ചേരും എന്നാണ് വിശ്വാസം. മേടം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം മൂലം ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ഭാഗ്യം വരാന്‍ പോകുന്നത് എന്ന് നോക്കാം.

ധനു രാശിക്കാര്‍ക്ക് കൈനിറയെ പണം

മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി യോഗം ധനു രാശിക്കാരെ അനുകൂലമായി ബാധിക്കും. ബിസിനസം രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാരെ കൊണ്ട് സാധിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ പരീക്ഷണങ്ങള്‍ വിജയം കൊയ്യും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം

ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതുവഴി അപ്രതീക്ഷിതമായി ഒരുപാട് പണം കൈയില്‍ വന്ന് ചേരും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുകൂലമാക്കും. വിവാഹ സംബന്ധമായ ചടങ്ങുകള്‍ വീട്ടില്‍ നടക്കാന്‍ സാധ്യത കാണുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ സാധ്യതയുണ്ട്.

മേടം രാശിക്കാരുടെ ആഗ്രഹങ്ങളെല്ലാം നടക്കും

മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഏറെ നാളായി ആഗ്രഹിക്കുന്ന പുതിയ വീട് എന്ന സ്വപ്‌നം പൂവണിയും. ഈ വീട്ടില്‍ രാജാവിനെ പോലെ എല്ലാ വിധ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കാന്‍ സാധിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങും.

കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കളിയാടും. മേടം രാശിയിലാണ് ഗജലക്ഷ്മി യോഗം രൂപപ്പെടാന്‍ പോകുന്നത്. എന്നതിനാല്‍ തന്നെ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും എല്ലാ മേഖലകളിലും പുരോഗതിയും ഉന്നതിയും ഉണ്ടാവുകയും ചെയ്യും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാവും.

മിഥുനം രാശിക്കാരുടെ ബിസിനസ് ലാഭത്തിലാകും

മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി യോഗം മിഥുനം രാശിക്കാര്‍ക്കും ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യും. കുടുംബംഗങ്ങളോടൊപ്പം ദീര്‍ഘയാത്ര പുറപ്പെടും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ബിസിനസ് വിപുലപ്പെടും. സാമ്പത്തികമായുള്ള ബാധ്യതകള്‍ എല്ലാം അവസാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും.

ഏറെ നാളായി കിട്ടാതിരുന്ന കടം കൊടുത്ത പണം തിരികെ ലഭിക്കും. ഇതിനാല്‍ തന്നെ സമ്പത്തില്‍ അനിതര സാധാരണമായ മാറ്റം ദൃശ്യമാകും. പങ്കാളിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പിന്തുണ ലഭിക്കും. അതിനാല്‍ തന്നെ പുതിയ കാര്യം ചെയ്യാന്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. പിതൃ സ്വത്തുക്കള്‍ കൈയില്‍ വന്ന് ചേരും. ഏറെ നാളായുള്ള ആഗ്രഹം പൂവണിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+