Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് എല്ലാം കൊണ്ടും ഭാഗ്യം; ശമ്പള വർധനവ് ഉറപ്പ്! നിക്ഷേപങ്ങളിൽ നിന്ന് ലാഭം, ആരോഗ്യം നന്നാവും

ഇന്ന് ഹിന്ദു മത വിശ്വാസികൾ ഗണേശ ചതുർത്ഥി ദിനം ആഘോഷിക്കുകയാണ്. ​ഏറെ പ്രാധാന്യത്തോടെയാണ് ഇന്നത്തെ ദിനം പലരും നോക്കി കാണുന്നത്. ഭഗവാൻ വിനായകൻ എല്ലാ തരത്തിലും ഉള്ള തടസങ്ങൾ നീക്കാനും വിഘ്നങ്ങൾ തീർക്കാനും സഹായിക്കുന്ന ദൈവമാണ്. അതുകൊണ്ട് തന്നെയാണ് വിഘ്നേശ്വരൻ എന്ന വിളിപ്പേരും സ്വന്തമായത്. എല്ലായിടത്തും വിവിധ ആഘോഷങ്ങൾ ഇന്നത്തെ ദിനം നടക്കുന്നത്.

പാർവതിദേവി തന്റെ പുത്രനായ ഗണപതിയെ കാവൽക്കാരനായി നിർത്തിയപ്പോൾ ശിവൻ അതിൽ പ്രവേശിക്കവെ ഗണപതി തടയുകയായിരുന്നു. തുടർന്ന് ശിവൻ അദ്ദേഹത്തെ കൊല്ലുകയും, പിന്നീട് ആനയുടെ തല സ്ഥാപിച്ച് പുത്രനെ ജീവിപ്പിക്കുകയും ചെയ്‌തു എന്നാണ് പറയപ്പെടുന്നത്. അതിന്റെ സ്‌മരണാർത്ഥമാണ് ഈ ദിനം കൊണ്ടാടുന്നത്.

astrokeralanews

ജ്യോതിഷപരമായും ഏറെ പ്രത്യേകതകൾ ഉള്ളതാണ് ഇത്തവണത്തെ ഗണേശ ചതുർത്ഥി. ഈ ദിനത്തിൽ 6 അപൂര്‍വ്വ യോഗങ്ങൾ രൂപം കൊള്ളുകയാണ് എന്നതാണ് പ്രധാന കാര്യം. ജ്യോതിഷത്തിലെ സുപ്രധാന യോഗങ്ങളായ രവിയോ​ഗം, ശുഭയോ​ഗം, ആദിത്യ യോ​ഗം, ധനയോ​ഗം, ലക്ഷ്‌മീ നാരായണ യോ​ഗം, ​ഗജകേസരി യോ​ഗം എന്നിവയാണ് ഈ ദിവസം രൂപം കൊള്ളുന്നത്.

ചിങ്ങം, കർക്കിടകം എന്നിവ ഉൾപ്പെടെ 5 രാശിക്കാർക്കാണ് ​ഗണേശ ചതുർത്ഥിയിലെ ഈ ശുഭയോ​ഗങ്ങൾ ​ഗുണം ചെയ്യുക എന്നതാണ് പ്രത്യേകത. ജീവിതത്തിൽ ധാരാളം അപ്രതീക്ഷിത നേട്ടങ്ങൾ ഇവരെ തേടിയെത്തുകയും മുന്നേറ്റം സാധ്യമാവുകയും ചെയ്യും. സാമ്പത്തിക നേട്ടവും ആരോ​ഗ്യം തൃപ്‌തികരവുമായിരിക്കും എന്നതാണ് മറ്റ് കാര്യങ്ങൾ. ഏതൊക്കെയാണ് ആ 5 രാശികളെന്നും നേട്ടങ്ങൾ എന്തൊക്കെയെന്നും നോക്കാം.

ചിങ്ങം രാശി: ഇന്നത്തെ ദിനം സവിശേഷമായ യോഗങ്ങളാൽ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുനിറയും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാൻ ഇവർക്ക് സാധിക്കും. കോടതി വിഷയങ്ങളിലും ജയം നിങ്ങൾക്കൊപ്പം നിൽക്കും. പാരമ്പര്യ സ്വത്തുക്കൾ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.

തുലാം രാശി: ഈ അപുര്‍വ്വ യോ​ഗങ്ങൾ തുലാം രാശിക്കാർക്ക് വലിയ സൗഭാ​ഗ്യങ്ങൾ നൽകും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഈ സമയത്ത് വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്ന് നിറയും. സാമ്പത്തിക നേട്ടത്തിനുള്ള എല്ലാ സാധ്യതയും തെളിയുന്നുണ്ട്. ആരോ​ഗ്യ പ്രശ്‌നങ്ങൾ ഒക്കെയും ഇല്ലാതെയാവും. ഭാ​ഗ്യത്തിന്റെ പിന്തുണ എപ്പോഴും ഇക്കൂട്ടർക്ക് ഉണ്ടാവും.

മകരം രാശി: വന്നുചേരുന്ന ശുഭ യോഗങ്ങൾ കാരണം ഇവരുടെ ജീവിതത്തിൽ ധാരാളം നല്ല മാറ്റങ്ങളുണ്ടാകും. ഇവർക്ക് ജീവിതത്തിൽ കൂടുതൽ ഉയരത്തിലെത്താനാകും. സാമ്പത്തിക നേട്ടത്തിനുള്ള എല്ലാ സാധ്യതയുമുണ്ട്. ജീവിതത്തിലെ ആശങ്കകൾ ഇല്ലാതാവുകയും സമാധാനം കൈവരികയും ചെയ്യും. ജോലിയിൽ കൂടുതൽ ഉയർച്ചയും പ്രമോഷനും ഉറപ്പാണ്.

കുംഭം രാശി: ഇവർക്ക് ജീവിതത്തില്‍ സന്തോഷകരമായ സമയമായിരിക്കും വരാനിരിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി എല്ലാം കൊണ്ടും അനുകൂലമായിരിക്കും. വരുമാനം കുത്തനെ കുതിച്ചുയരും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം കൊയ്യാനും കൂടുതൽ വളരാനും അവർക്ക് കഴിയും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയത്തിന് ഇവർക്ക് സാധ്യത ഏറെയാണ്. ജോലിയിൽ ഉയർച്ചയും ശമ്പള വർധനവിനും അവസരം ഉണ്ടാവും.

കർക്കിടകം രാശി: വന്നുചേരുന്ന ആറ് ശുഭയോഗങ്ങൾ കാരണം കർക്കിടകം രാശിക്കാരുടെ ജീവിതം നന്നായി മുന്നേറും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാം അകലും. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇവർക്ക് ഉണ്ടാവില്ല. ജോലിയിൽ ഉയർച്ചയും കരിയറിൽ പുതിയ കാൽവെപ്പ് വയ്ക്കാനും ഇതായിരിക്കും ഏറ്റവും നല്ല അവസരം. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ സാധിക്കും. ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+