Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മി ദേവിയുടെ കടാക്ഷം കിട്ടിയ രാശിക്കാർ ഇവർ; ഐശ്വര്യം കളിയാടും, ധനം കുമിഞ്ഞുകൂടും

ഹിന്ദുമത വിശ്വാസ പ്രകാരം സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്‌മി ദേവി. മഹാവിഷ്‌ണുവിന്റെ പത്നിയാണ് ലക്ഷ്‌മി ദേവി. ഏറ്റവും ആദരണീയവും സുന്ദരവുമായ ദേവതയാണ് ലക്ഷ്‌മി. സമ്പന്നതയുടെ ദേവിയായതിനാൽ തന്നെ ലക്ഷ്‌മിയുടെ പ്രീതി പിടിച്ചുപറ്റിയാൽ ജീവിതത്തിൽ ഉയർച്ച ഉറപ്പാണെന്നാണ് പറയാറുള്ളത്.

ത്രിമൂർത്തികളായ വിഷ്‌ണു, ശിവൻ, ബ്രഹ്മാവ് എന്നത് പോലെ തന്നെ ദേവതകളിലെ ത്രിമൂർത്തികളാണ് ലക്ഷ്‌മി, സരസ്വതി, പാർവതി എന്നിവർ. അതിൽ സമ്പത്ത്, സന്താനോൽപാദനം, ആരോഗ്യം, ഭാഗ്യം, ക്ഷേമം എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള സമൃദ്ധിയുടെ ആൾരൂപമാണ് ലക്ഷ്‌മി ദേവി. അതുകൊണ്ട് തന്നെ ലക്ഷ്‌മിയുടെ കടാക്ഷം ഉണ്ടെങ്കിൽ ജീവിതം ഐശ്വര്യപൂർണമാവും എന്നാണ് കരുതപ്പെടുന്നത്.

lakshmidevizodiacsigns

ധർമ്മം (നീതി), അർത്ഥം (സമ്പത്ത്), കാമ (ആഗ്രഹങ്ങൾ), മോക്ഷം (വിമോചനം) തുടങ്ങിയ നാല് ഹൈന്ദവ തത്ത്വചിന്ത ലക്ഷ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് കൈകളാണ് ലക്ഷ്‌മി ദേവിക്കുള്ളത്. ലക്ഷ്‌മിയെ ആരാധിക്കുന്നതിലൂടെ സമ്പന്നതയിലേക്കുള്ള ദൂരം കുറയുകയും ജീവിതം കൂടുതൽ സമൃദ്ധമാവുകയും ചെയ്യുമെന്നാണ് വിശ്വാസം.

എന്നാൽ ലക്ഷ്‌മി ദേവിക്ക് ഏറെ പ്രിയപ്പെട്ട രാശിക്കാരിൽ കടാക്ഷം കൂടുതൽ ചൊരിയുമെന്നാണ് പണ്ട് മുതലേ പറഞ്ഞുകേട്ടിട്ടുള്ളത്. ഈ രാശിയുടെ കൂട്ടത്തിൽപ്പെട്ട ആളാണ് നിങ്ങളെങ്കിൽ ഉറപ്പായും ഭാഗ്യവും ഐശ്വര്യവും ധനലാഭവും ഒക്കെ പ്രതീക്ഷിക്കാം. ഏതൊക്കെയാണ് ആ രാശികളെന്നും അവരെ കാത്തിരിക്കുന്നത് എന്തെന്നും അറിയാം.

ചിങ്ങം രാശി: ഈ രാശിക്കാരിൽ എക്കാലവും ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. പൊതുവെ ഈ രാശിക്കാർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളുമാണ്. ഇവരുടെ സമ്പത്തും പ്രശസ്‌തിയും വർധിക്കുകയും ചെയ്യും.

വൃശ്ചികം: സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മിക്ക് ഏറെ പ്രിയപ്പെട്ട രാശിയാണിത്. ഇവർക്ക് സദാസമയവും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ഗ്രഹങ്ങളുടെ സേനാപതി എന്നാണ് ചൊവ്വയെ വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമായ ചൊവ്വ അധിപനായ ഈ രാശിക്കാർ എന്നും നല്ലത് വരും.

ഇടവം: ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം പതിഞ്ഞ രാശിയാണ് ഇടവം. ബിസിനസിലെ ജോലിയിലുമൊക്കെ ഇത്തരക്കാർക്ക് ഉയർച്ചയുണ്ടാവും. ശുക്രനാണ് ഇവരുടെ രാശിയുടെ അധിപൻ. അതിനാൽ ബംപർ നേട്ടമാണ് ഇടവ രാശിക്കാർ ഭാവിയിൽ കാത്തിരിക്കുന്നത്.

കർക്കിടകം: ഈ രാശിക്കാരെയും ലക്ഷ്‌മി ദേവി ചേർത്തുപിടിക്കുന്നു എന്നാണ് വിശ്വാസം. ഈ രാശിക്കാർ എപ്പോഴും കഠിനാധ്വാനികളാണ്. ഇവർക്ക് പൂർവിക സ്വത്തുക്കൾ ലഭിക്കാനുള്ള അവസരം ലഭിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഏത് സമയത്തും ശക്തമായിരിക്കും.

തുലാം: ലക്ഷ്‌മി ദേവിക്ക് ഏറെ പ്രിയപ്പെട്ട രാശിയാണ് തുലാം. ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല എന്നതാണ് ദേവിയുടെ കടാക്ഷത്തിന്റെ ഉത്തമ ഉദാഹരണം. ഇവർക്ക് എപ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെന്നും അത് ദേവിയുടെ അനുഗ്രഹത്താലാണെന്നും പൊതുവെ കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+