എന്ത് ചെയ്താലും കൈയില്‍ പണമെത്തും, ഭാഗ്യത്തിന്റെ പെരുമഴ; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും അനുകൂലവും പ്രതികൂലവും ആയ ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്യാറുണ്ട്.
ചില പ്രത്യേക അവസരങ്ങളില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംഗമിക്കാറുണ്ട്. ഇത് വഴിയാണ് പലപ്പോഴും രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ ജ്യോതിഷത്തില്‍ തന്നെ ഏറെ സവിശേഷതകളുള്ള ഒരു ഗ്രഹ സംഗമം ആണ് നടന്ന് കൊണ്ടിരിക്കുന്നത്. മീനം രാശിയില്‍ സൂര്യനും വ്യാഴവും ബുധനും സംഗമിച്ചിരിക്കുകയാണ്. ജ്യോതിഷ പ്രകാരം സൂര്യന്‍, ഗുരു, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ഈ മഹായുതി വളരെ പ്രത്യേകതയുള്ളതാണ് എന്നാണ് പറയുന്നത്.

പ്രധാനമായും വ്യാഴത്തിന്റെ രാശിയാണ് മീനം. ഈ രാശിയിലാണ് വ്യാഴത്തിനൊപ്പം സൂര്യനും ബുധനും സംഗമിച്ചിരിക്കുന്നത്. ഇത് വഴി ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്. ജ്യോതിഷ പ്രകാരം സൂര്യനെ വിജയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഘടകമായാണ് കണക്കാക്കുന്നത്. വ്യാഴമാകട്ടെ ദാമ്പത്യവും സന്തോഷവും ഭാഗ്യവും നല്‍കുന്ന ഗ്രഹമാണ്.
സമ്പത്ത്, ബിസിനസ്, ബുദ്ധി എന്നിവയുടെ ഘടകമാണ് ബുധന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മൂന്ന് ഗ്രഹങ്ങളും മീനം രാശിയില്‍ സംക്രമിക്കുന്നത് സവിശേഷമായ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് പ്രദാനം ചെയ്യുന്നത്. സൂര്യന്‍, ബുധന്‍, ഗുരു എന്നിവയുടെ സംയോഗം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യമാണ് പ്രകാശിപ്പിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മിഥുനം
മീനം രാശിയിലെ സൂര്യന്‍, ബുധന്‍, വ്യാഴം ഗ്രഹങ്ങളുടെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. മിഥുനം രാശിക്കാര്‍ക്ക് എന്ത് കാര്യത്തിലും വിജയം കൊയ്യാന്‍ ഇത് സഹായകമാകും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും ഉള്ള അവസരം കൈവരും. സാമ്പത്തികമായി ഏറെ മെച്ചപ്പെടാനും കടബാധ്യതകള്‍ കൊടുത്ത് തീര്‍ക്കാനും സാധിക്കും.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
കര്‍ക്കടകം
മീനം രാശിയിലെ സൂര്യന്‍, ബുധന്‍, വ്യാഴം ഗ്രഹങ്ങളുടെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കും. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് പുതിയ ജോലി തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും. ആരോഗ്യകാര്യത്തിലെ ആശങ്കകള്‍ ദൂരീകരിക്കപ്പെടും.
ചിങ്ങം
മീനം രാശിയിലെ സൂര്യന്‍, ബുധന്‍, വ്യാഴം ഗ്രഹങ്ങളുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. അപ്രതീക്ഷിതമായ ധനലാഭം സൃഷ്ടിക്കാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. മത്സപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രതീക്ഷിക്കാത്തിടത്തു നിന്നും പെട്ടെന്ന് ധനം ലഭിക്കും.
വൃശ്ചികം
മീനം രാശിയിലെ സൂര്യന്‍, ബുധന്‍, വ്യാഴം ഗ്രഹങ്ങളുടെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി വിവാഹം നടക്കാത്തവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വ്യാപാര മേഖലകളിലുള്ളവര്‍ക്ക് ഏറ്റവും അനുകൂല സമയം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
മീനം
മീനം രാശിയിലെ സൂര്യന്‍, ബുധന്‍, വ്യാഴം ഗ്രഹങ്ങളുടെ സംക്രമണം മീനം രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ പ്രദാനം ചെയ്യും. ഇക്കാലത്ത് മീന രാശിക്കാരുടെ ധൈര്യവും ഭാഗ്യവും വര്‍ദ്ധിക്കും. വാസ്തു സംബന്ധമായ ഇടപാടില്‍ അപ്രതീക്ഷിത നേട്ടം കൊയ്യാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications