ദാമ്പത്യത്തിൽ സമാധാനം കൈവരും, വരുമാനം കുതിച്ചുയരും; സ്വത്ത് കിട്ടാൻ സാധ്യത..! ഈ രാശിക്കാരാണോ?
ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പലഘട്ടത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും എല്ലാവർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട വസ്‌തുത. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.
ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തിലൊരു സവിശേഷമായ യോഗങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിച്ചേക്കും. എല്ലാ രാജയോഗങ്ങളും ഒരുപോലെ അല്ലെങ്കിൽ പോലും അവ ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

സാധാരണയായി വേദ ജ്യോതിഷം അനുസരിച്ച് ഒരു നിശ്ചിത കാലയളവിനുശേഷം ഒമ്പത് ഗ്രഹങ്ങളും രാശിമാറ്റുന്നതിനൊപ്പം സ്ഥാനവും മാറ്റുന്നു എന്ന പ്രത്യേകതയുണ്ട്. ഇതിന്റെ ഫലം 12 രാശികളിലും കാണപ്പെടും. ഈ സവിശേഷമായ മാറ്റം ഉണ്ടാവാൻ ഒന്നിലധികം ഗ്രഹങ്ങൾ തമ്മിലുള്ള സംയോഗം ഉണ്ടാവേണ്ടത് അനിവാര്യമാണ്.
എന്നാൽ അങ്ങനെ അല്ലാതെയും കാര്യങ്ങൾ നടക്കാറുണ്ട്. അതായത് ഗ്രഹങ്ങൾ തമ്മിൽ സംഗ്രഹിക്കാതെ തന്നെ ഇത്തരം യോഗങ്ങൾ ഉണ്ടാവാം. ഗ്രഹങ്ങൾ സാധാരണഗതിയിൽ രാശിമാറുമ്പോൾ ആയിരിക്കും ഇതൊക്കെ തേടി വരിക. അത്തരമൊരു രാജയോഗം വരികയാണ്. നവംബർ മാസം ആദ്യമാണ് ഒരുമിച്ച് നാല് ഗ്രഹങ്ങൾ രാശിമാറുന്നത്. അത് കാര്യമായ യോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ആർക്കൊക്കെ ഗുണമാവുമെന്ന് നോക്കാം.
കുംഭം രാശി: നവംബർ മാസം ആദ്യം ഇവരുടെ ജീവിതത്തിൽ ധാരാളം ഗുണാനുഭവങ്ങൾ ഉണ്ടാകും. സമൂഹത്തിൽ ആദരവും അംഗീകാരവും കൈവരാൻ സാധ്യതകൾ ഏറെയാണ്. ബിസിനസിൽ ലാഭം ഉറപ്പായും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ ഉണ്ടാവും. പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടും ഇക്കൂട്ടർക്ക് ഉണ്ടാവുകയില്ല. ആരോഗ്യത്തിന് കാര്യമായി വെല്ലുവിളികൾ ഒന്നും ഇല്ലാതെ കടന്നുപോകും.
മേടം രാശി: ഇവർക്ക് ബിസിനസിൽ അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ലാഭം ഉറപ്പാണ്. ഇക്കൂട്ടരുടെ വരുമാനം ഇരട്ടിയായി വർധിക്കും. എല്ലാത്തരം നിക്ഷേപങ്ങളിൽ നിന്നും ലാഭം ഉണ്ടാകും. അതിപ്പോൾ ഓഹരി വിപണി ആയാലും എസ്ഐപി ആയാലും നേട്ടത്തിനുള്ള സാധ്യതകൾ അധികമാണ്. കുടുംബത്തിലെ തർക്കങ്ങളും ഭിന്നതകളും ഒക്കെ അവസാനിക്കുകയും എല്ലാവരുമായും നല്ല ബന്ധം പുലർത്തുകയും ചെയ്യും.
കർക്കടകം രാശി: ഈ കാലയളവിൽ ഇക്കൂട്ടരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും കടങ്ങൾ എല്ലാം വീടുകയും ചെയ്യും. ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാനാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. പുതിയ സംരഭങ്ങൾ തുറക്കാനും അതിലൂടെ വരുമാനം ഉയരാനും സാധ്യത. വിദേശത്തേക്കോ അല്ലെങ്കിൽ മറ്റ് എവിടേക്കെങ്കിലുമോ യാത്ര ചെയ്യാനുള്ള അവസരം.
തുലാം രാശി: ഇക്കൂട്ടർക്ക് നവംബർ മാസത്തിൽ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിൽ സംഭവിക്കും. വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയമുണ്ടാവുകയും ഉദ്യോഗാർത്ഥികൾക്ക് ജോലി തേടി വരികയും ചെയ്യും. ഇവരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷമുണ്ടാകും. കരിയർ മാറ്റത്തിന് അനുകൂല സമയമായിരിക്കും ഇത്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഒക്കെ വന്നുനിറയും. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം രാശി: ഇവരുടെ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും വരുമാനം വർധിക്കുകയും ചെയ്യും. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉറപ്പാണ്. കച്ചവടം ഏതായാലും സാമ്പത്തികമായി നല്ല നേട്ടങ്ങൾ ഇവർക്ക് ഉറപ്പാണ്. ബന്ധുക്കളുമായി കൂടുതൽ അടുപ്പത്തിൽ ആയിരിക്കും. ദീർഘദൂര യാത്രകൾ കുടുംബത്തോടൊപ്പം പോവാൻ സാധ്യത.












Click it and Unblock the Notifications