Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുപ്‌ത നവരാത്രിയിലെ അഷ്‌ടമി വരുന്നു!! ദുർഗാദേവി നിങ്ങളെ മനസറിഞ്ഞ് കനിയും, ചെയ്യേണ്ടത് ഇത്ര മാത്രം

വേദ ജ്യോതിഷത്തിൽ സവിശേഷമായ ഒട്ടേറെ അവസരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും നമ്മൾ അറിയാത്ത ഇത്തരം അവസരങ്ങൾ പാഴായിപ്പോവുകയാണ്. ഇഷ്‌ട ദേവനെയോ ദേവിയെയോ പ്രീതിപ്പെടുത്തുക വഴി ജീവിതം കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള സാഹചര്യവും ഉണ്ടാവാൻ ഇടയുണ്ട്. അങ്ങനെ നോക്കുമ്പോൾ ഏത് വിശേഷ അവസരവും കൃത്യമായി മുതലെടുക്കാനുള്ള അവസരമാണ് നിങ്ങൾ കണ്ടെത്തേണ്ടത്.

ഗുപ്‌ത നവരാത്രി അഥവാ ആഷാഢ നവരാത്രി അല്ലെങ്കിൽ ഗായത്രി നവരാത്രി എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന സമയമാണ് ഇപ്പോൾ. ഇത് ദുർഗാദേവിയുടെ ഒമ്പത് രൂപങ്ങളെ സമർപ്പിച്ചുള്ള ഒമ്പത് ദിവസങ്ങളുള്ള ഒരു ഹിന്ദു ഉത്സവമാണ് എന്നതാണ് പ്രത്യേകത. ഇത് ആഷാഢ മാസത്തിൽ (ജൂൺ-ജൂലൈ മാസങ്ങളിൽ) വരുന്നു എന്ന കാര്യം കൂടിയുണ്ട്. സാധാരണ നവരാത്രി ആഘോഷങ്ങൾ പോലെയല്ല ഇതെന്നതും പ്രത്യേകം ഓർക്കണം.

durgedevi

നവരാത്രിയിലെ ഒമ്പത് ദിവസങ്ങളും വളരെ പവിത്രമായി തന്നെയാണ് എല്ലാ വർഷവും കൊണ്ടാടാറുള്ളത്. ​പലർക്കും അറിയില്ലെങ്കിലും ഗുപ്‌ത നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലും ക്ഷേത്രങ്ങളിൽ കൃത്യമായ ആരാധനകളും പൂജകളും നടത്തിവരുന്നു. ദേവിയുടെ ഓരോ രൂപങ്ങളെയും പ്രത്യേകമായി ആരാധിക്കുന്നു എന്നതാണ് ഈ കാലയളവിന്റെ പ്രധാന സവിശേഷത.

സാധാരണയായി, ഭക്തരും യോഗികളും ദുർഗാദേവിയുടെ ഒമ്പത് രൂപകളായ നവദുർഗകളെ ആരാധിച്ച്, ദുർഗാ സപ്‌തശതി, ദേവി മഹാത്മ്യം, ശ്രിമദ് ദേവി ഭാഗവത് തുടങ്ങിയ ഗ്രന്ഥങ്ങൾ വായിച്ചും സധനകളും നടത്തുന്നു. ഈ നവരാത്രി മറ്റ് പ്രധാന ഉത്സവങ്ങളെ പോലുള്ള ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശാന്തവും ഗൗരവപൂർണവുമായ രീതിയിലാണ് നടത്തപ്പെടുന്നത്

ഇക്കുറി ജൂൺ 26 മുതൽ ജൂലൈ നാല് വരെയാണ് ഗുപ്‌ത നവരാത്രിയുടെ ആഘോഷങ്ങൾ എന്ന് പലർക്കും അറിയില്ല. നവരാത്രി ദിവങ്ങളിൽ എല്ലാ ദിവസത്തിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. ഓരോ ദിവസവും ദേവിയുടെ ഓരോ രൂപങ്ങളെയാണ് ആരാധിക്കുക എന്ന് പറഞ്ഞല്ലോ. അങ്ങനെ വരുമ്പോൾ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങളും ദേവിയുടെ അനുഗ്രഹവും നിങ്ങൾക്ക് പ്രാപ്‌തമാവുകയുള്ളൂ.

ഗുപ്‌ത നവരാത്രി കാലയളവിൽ 10 മഹാവിദ്യകളുടെ ആരാധനയും നടക്കാറുണ്ട്, അതിൽ കാളി, താര, ത്രിപുരസുന്ദരി, ഭുവനേശ്വരി തുടങ്ങിയ ദേവതകൾ ഉൾപ്പെടുന്നു. പൊതുവെ ദേവിയെ ആരാധിക്കുന്നവർ ഈ കാലയളവിൽ പ്രത്യേകമായ പൂജകളും വിശേഷാൽ കാര്യങ്ങളും ചെയ്‌തു കൊണ്ടാണ് ദുർഗാ ദേവിയുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കാറുള്ളത്.

ജൂലൈ മൂന്നിന് ഗുപ്‍ത നവരാത്രിയിലെ അഷ്‌ടമി ദിനമാണ് എന്ന പ്രത്യേകതയുണ്ട്. ഈ ദിവസം ദുർ​ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പ്രത്യേക പൂജകൾ ചെയ്യുന്നത് ദേവിയുടെ അനു​ഗ്രഹം നേടാൻ സഹായിക്കുമെന്നും നിങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കുമെന്നും കരുതപ്പെടുന്നു. ദേവിയെ പ്രീതിപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നും ദേവിയുടെ അനു​ഗ്രഹം ലഭിക്കുന്നത് എങ്ങനെയെന്നും നോക്കാം.

ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടത് എന്ത്?

ഗുപ്‌ത നവരാത്രിയുടെ എട്ടാമത്തെ രാത്രിയിൽ കാളി ദേവിയെയാണ് ആരാധിക്കുന്നത്. ഈ ദിവസം ദേവിയെ ആരാധിക്കുന്നത് ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്തുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിന് ദേവിക്ക് രണ്ട് ​ഗ്രമ്പൂ അല്ലെങ്കിൽ രണ്ട് നാളികേരം എന്നിവ നിവേദ്യമായി സമർപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്.

കൂടാതെ മറ്റ് ചില രീതികളും നിങ്ങൾക്ക് പരീക്ഷിക്കാം. രണ്ട് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള പെൺകുട്ടികളെ ദേവിയായ സങ്കൽപ്പിച്ച് കന്യാ പൂജ നടത്തുന്നത് ദേവിയെ പ്രീതിപ്പെടുത്താൻ സഹായിക്കും. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും സമ്മാനങ്ങൾ കൊടുക്കുന്നതും അവരുടെ കാൽതൊട്ട് വന്ദിച്ച് അനു​ഗ്രഹം വാങ്ങുന്നതും ജീവിതത്തിൽ അനു​ഗ്രഹങ്ങൾ കൊണ്ട് വരാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+