Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസുകളിൽ അനുകൂല വിധി ഉണ്ടാവും, പരീക്ഷയിൽ ഉന്നത വിജയം; സാമ്പത്തികം മെച്ചപ്പെടും, ഈ രാശിക്കാരാണോ?

ഗ്രഹങ്ങളുടെ രാശിമാറ്റവും അവ മറ്റ് ഗ്രഹങ്ങളുമായി സംഗ്രഹിക്കുന്നതും വളരെ സവിശേഷമായ കാര്യങ്ങളാണ്. സാധാരണയായി ജ്യോതിഷത്തിൽ ഏത് തരത്തിലുള്ള ഇത്തരം മാറ്റങ്ങളും ചില ആളുകൾക്ക് ഗുണപരമാവും. അതൊരിക്കലും നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയോ അതുപോലെ നിങ്ങളുടെ സ്വപ്‌നം പോലെയോ ഒന്നുമല്ല നടക്കാറുള്ളത്. എങ്കിലും ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തെ നല്ല രീതിയിലോ ചീത്ത രീതിയിലോ ബാധിക്കും എന്ന് മാത്രം ഉറപ്പാണ്.

ജ്യോതിഷത്തിൽ ഇത്തരം മാറ്റങ്ങൾ രാജയോഗങ്ങളാണ് സാധാരണയായി കൊണ്ട് വരാറുള്ളത്. രാജയോഗങ്ങൾ എന്ന് പറയുമ്പോൾ നിങ്ങൾക്ക് അറിയാമല്ലോ, അവ ഓരോ തരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. ചിലർക്ക് ജീവിത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിപ്പിക്കുന്ന ഒരു ഭാഗ്യമായാവും അത് വന്നെത്തുക.

jupitertransit

മറ്റ് ചിലർക്ക് ഒരുപക്ഷേ ഇക്കാലമത്രയും സഹിച്ച ബുദ്ധിമുട്ടുകൾക്ക് ഉള്ള പരിഹാരമായിരിക്കും ഇത്തരം രാജയോഗങ്ങൾ. പൊതുവെ രാജയോഗങ്ങൾ ആയാലും ധനയോഗം ആയാലും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ വരില്ലെന്ന് പറഞ്ഞല്ലോ. ഗ്രഹങ്ങൾ രാശി മാറുമ്പോഴാണ് അവയുടെ കടന്നുവരവ് ഉണ്ടാവാറുള്ളത്. അത്തരത്തിൽ ഒരു രാജയോഗത്തിനുള്ള സാധ്യത തെളിയുകയാണ്.

ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇതെന്ന് നിസംശയം പറയാം. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം.

കൂടാതെ ഒരു വ്യക്തിയുടെ ആത്മീയ വശവും ഇതിലൂടെ വെളിപ്പെടുന്നു. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ള ഒരു ഗ്രഹമാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും അതുണ്ടാക്കും.

മേൽപറഞ്ഞ ഗുണങ്ങൾ എല്ലാം ഒത്തിണങ്ങിയ വ്യാഴത്തിന്റെ ഗ്രഹമാറ്റം ചില രാശിക്കാരിൽ വലിയ ഭാഗ്യം കൊണ്ടുവരും. വ്യാഴം ജൂൺ 12ന് മിഥുനം രാശിയിൽ അസ്‌തമിച്ച് ജൂലൈ ഒമ്പതിന് മിഥുനം രാശിയിൽ തന്നെ ഉദിക്കുന്നു എന്നതാണ് വരാനിരിക്കുന്ന പ്രത്യേകത. ഇത് മൂന്ന് രാശിക്കാർക്കാണ് സവിശേഷമായ ഗുണങ്ങൾ ഉണ്ടാക്കുന്നത്. ഏതൊക്കെയാണ് ആ രാശികൾ എന്നും എങ്ങനെയാണ് ആ മാറ്റമെന്നും നമുക്ക് നോക്കാം.

മേടം രാശി: വ്യാഴത്തിന്റെ സവിശേഷമായ ഈ മാറ്റം ജീവിതത്തിൽ അനുകൂലമായ പല കാര്യങ്ങളും ഇക്കൂട്ടർക്ക് ഉണ്ടാകും. ജോലിയിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവരും. സർക്കാർ കാര്യങ്ങളിൽ ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയുണ്ട്. നിയമപരമായ കാര്യങ്ങളിലും അനുകൂല വിധി ഉറപ്പായും ഇവരെ തേടിയെത്തും.

ധനു രാശി: ഈ രാജയോഗം വഴി ഇവർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകുന്നു. സമൂഹത്തിൽ അംഗീകാരങ്ങളും ആദരവും ലഭിക്കുമെന്നതാണ് പ്രത്യേകത. ജീവിതം മാറിമറിയുന്ന തരത്തിൽ അനുകൂല മാറ്റങ്ങളായിരിക്കും ഇവർക്ക്കൈവരിക. പരീക്ഷയിൽ ഉന്നത വിജയം തന്നെ ഉണ്ടാകും. നേട്ടങ്ങൾ മാത്രമായിരിക്കും ഈ കാലയളവിൽ ഇവർക്ക് അനുഭവിക്കേണ്ടി വരിക.

ഇടവം രാശി: ഇക്കൂട്ടരുടെ ജീവിതം ഈ കാലയളവിൽ മാറിമറിയും. ജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിലെ പ്രതിസന്ധികൾ ഇല്ലാതാകും. ആഗ്രഹിച്ചത് പോലെ തന്നെ എല്ലാ കാര്യങ്ങളും ഇവർക്ക് സാധിക്കാനുള്ള അവസരവും ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+