വ്യാഴത്തിന്റെ അസ്‌തമയം അവസാനിക്കുന്നു; ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്‌നം തീരും, സ്വർണം വാങ്ങാം!
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍, ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അതിന്റെ ഫലങ്ങള്‍ വ്യത്യസ്‌ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷത്തിൽ ഏറ്റവും ശുഭകരവും അനുഗ്രഹദായകവുമായ ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ജ്ഞാനം, സമ്പത്ത്, ഭാഗ്യം, ധാർമ്മികത, വിവാഹം, സന്താനം, വിദ്യാഭ്യാസം, ആത്മീയ പുരോഗതി എന്നിവയുടെ കാരകനായ വ്യാഴം ഏകദേശം ഒരു വർഷക്കാലം ഒരു രാശിയിൽ ചെലവഴിച്ച ശേഷമാണ് അടുത്ത രാശിയിലേക്ക് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ വ്യാഴത്തിന്റെ ഓരോ രാശിമാറ്റവും ജ്യോതിഷലോകത്ത് വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോഴിതാ വ്യാഴത്തിന്റെ മാറ്റം നല്ല രീതിയിൽ ഗുണം ചെയ്യാൻ പോവുകയാണ്. കാത്തിരുന്ന മാറ്റമാണ് വ്യാഴത്തിന് സംഭവിക്കാനിരിക്കുന്നത്. വ്യാഴത്തിന്റെ മൗഢ്യകാലം അഥവാ 'ഗുരു അസ്‌തമയം' ഓഗസ്‌റ്റ് 12-ന് അവസാനിക്കുകയാണ് എന്നതാണ് പ്രധാന കാര്യം. ഇന്ത്യൻ സമയം പുലർച്ചെ 05:03-നാണ് ഈ മാറ്റം സംഭവിക്കുന്നത്. ഇതോടെ ചില രാശിക്കാർക്ക് നല്ല കാലം തെളിയുകയാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മേടം
ഗുരു അസ്‌തമയകാലം അവസാനിക്കുനത് മേടം രാശിക്കാർക്ക് സാമ്പത്തികമായി ആശ്വാസം നൽകുന്ന സമയമായേക്കാം. ഏറെക്കാലമായി ലഭിക്കാതെ കിടന്നിരുന്ന പണം തിരിച്ചുകിട്ടാനുള്ള സാധ്യത കൂടുകയാണ് ഇതോടെ. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്ന് കിട്ടും. വരുമാനത്തിന്റെ പുതിയ വഴികൾ കണ്ടെത്താനും ജോലി ചെയ്യുന്ന മേഖലയിൽ പ്രമോഷൻ പോലെയുള്ളവ നേടാനും അവസരങ്ങൾ വന്നുചേരും.
കർക്കടകം
ഗുരു കർക്കടകത്തിൽ തന്നെയാണ് സഞ്ചരിക്കുന്നത്, കൂടാതെ ഈ രാശിയിൽ ഗുരുവിന് ഉച്ചസ്ഥാനം ലഭിക്കുന്നതായി ജ്യോതിഷം കണക്കാക്കുന്നു. അതിനാൽ അസ്‌തമയാവസ്ഥയിലും കർക്കടകം രാശിക്കാർക്ക് ആത്മവിശ്വാസം, വ്യക്തിത്വവികസനം, കരിയർ എന്നിവയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടായേക്കും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും വിദേശയാത്രയുമായി ബന്ധപ്പെട്ട അവസരങ്ങൾ ലഭിക്കാനും സാധ്യത അധികമാണ്.
ധനു
ധനു രാശിയുടെ അധിപഗ്രഹമാണ് ഗുരു. ഈ കാലയളവ് ധനു രാശിക്കാർക്ക് ചില നല്ല മാറ്റങ്ങൾക്കും വളർച്ചയ്ക്കും വഴിയൊരുക്കാം. ഏറെക്കാലമായി നീണ്ടുനിന്ന കാര്യങ്ങളിൽ പതുക്കെ പുരോഗതി ഉണ്ടാകാനിടയുണ്ട്. പാരമ്പര്യ സ്വത്ത്, ഇൻഷുറൻസ്, നികുതി തുടങ്ങിയ വിഷയങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സ്വർണം വാങ്ങാനും സ്വർണത്തിൽ നിക്ഷേപിക്കാനും അവസരം ഒരുങ്ങും.




Click it and Unblock the Notifications