Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും... സമ്പത്ത് നാലിരട്ടി വരെ കൂടും; ഈ രാശിക്കാരാണോ നിങ്ങള്‍?

astro

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റെ സ്ഥാനത്തിനും രാശിചലനത്തിനും എല്ലാം വലിയ സവിശേഷതകള്‍ ആണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാം രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അസാധാരണമായ നേട്ടങ്ങള്‍ ആണ് സമ്മാനിക്കുക.

അത്തരത്തില്‍ നാളെ ഒരു പ്രധാന രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. നിലവില്‍ ദേവഗുരുവായ വ്യാഴം മീനം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. നാളെ അതായത് മാര്‍ച്ച് 22 ന് ( ബുധന്‍ ) ചന്ദ്രനും മീനം രാശിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. ഇതോടെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനത്തിന് മീനം രാശി സാക്ഷിയാകും. ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ സ്വന്തം രാശിയാണ് മീനം.

ഗജകേസരി യോഗം ഈ രാശിക്കാര്‍ക്ക്

ഗജകേസരി യോഗം ഈ രാശിക്കാര്‍ക്ക്

അതിനാല്‍ തന്നെ വ്യാഴവും ചന്ദ്രനും ഒരേ രാശിയില്‍ വരുന്നത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. വ്യാഴം- ചന്ദ്ര സംയോഗം മൂലം ചില രാശിക്കാര്‍ക്ക് ഗജകേസരി യോഗമാണ് വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് വഴി ഗജകേസരി യോഗം ആരംഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം

മേടം രാശിക്കാരുടെ ബിസിനസ് ലാഭത്തിലാകും

മേടം രാശിക്കാരുടെ ബിസിനസ് ലാഭത്തിലാകും

മീനം രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെയധികം ശുഭഫലങ്ങള്‍ ആണ് സമ്മാനിക്കുക. ബിസിനസ് രംഗത്ത് വലിയ വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസിലെ പുതിയ പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്താനാകും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയാണ് എന്ന് കാണുന്നു.

കടം കൊടുത്ത മുഴുവന്‍ പണവും കൈയിലെത്തും

കടം കൊടുത്ത മുഴുവന്‍ പണവും കൈയിലെത്തും

നിക്ഷേപങ്ങളില്‍ നിന്ന് ധനലാഭം ഉണ്ടാകും. ഇത് വഴി സാമ്പത്തികമായ പരാധീനതകള്‍ മാറി നില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതം വിജയകരമാകും. സന്താനഭാഗ്യം ലഭിക്കും. ഏറെ നാളായി തിരികെ ലഭിക്കാനുണ്ടായിരുന്ന പണം മുഴുവന്‍ കൈയിലെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു.

Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്

ഇടവം രാശിക്കാരുടെ ശമ്പള വര്‍ധിക്കും

ഇടവം രാശിക്കാരുടെ ശമ്പള വര്‍ധിക്കും

മീനം രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. തൊഴില്‍ രംഗത്തുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെയും സ്ഥാനക്കയറ്റത്തിന്റേയും സമയമാണ്. ഗജകേസരിയോഗം കൂടി വന്നതോടെ ഇത് ഇരട്ടി നേട്ടം സമ്മാനിക്കും. ജോലിയുടെ ആവശ്യത്തിന് വിദേശയാത്ര നടത്തിയേക്കും എന്ന് കാണുന്നു.

നാലിരട്ടി വരെ ലാഭം കൊയ്യും

നാലിരട്ടി വരെ ലാഭം കൊയ്യും

വ്യാപാര രംഗത്തുള്ളവര്‍ക്ക് ഇരട്ടി നേട്ടം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. പലിശയടക്കം വലിയൊരു തുക ഇത് വഴി കൈയിലെത്തും. സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ ലാഭം തേടിയെത്തും. വ്യാപാരികള്‍ക്കും മെച്ചപ്പെട്ട സമയമാണ്. കച്ചവടം നാലിരട്ടി വരെ ലാഭം കൊയ്യും. കാര്‍ഷിക രംഗത്തുള്ളവര്‍ക്കും നേട്ടമുണ്ടാകും

മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി

മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി

മീനം രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്കാണ് ഏറ്റവും വലിയ നേട്ടം സമ്മാനിക്കുക. സാമ്പത്തികമായി വലിയ നേട്ടം മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. ഇതിന്റെ പ്രതിഫലനം നാളെ മുതല്‍ ദൃശ്യമായി തുടങ്ങും. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെ ആകര്‍ഷകമായ ജോലി ലഭിക്കും

പുതിയ വീട്, വാഹനം, ആഭരണം.. ശരിക്കും രാജയോഗം

പുതിയ വീട്, വാഹനം, ആഭരണം.. ശരിക്കും രാജയോഗം

കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം നേടാനാകും. ഇത് വഴി സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. ധനഗുണം, വരുമാന വര്‍ദ്ധനവ് എന്നിവ മിഥുനം രാശിക്കാരെ കാത്തിരിക്കുന്നു. പുതിയ വീട്, വാഹനം, ആഭരണങ്ങള്‍ എന്നിവ വാങ്ങാന്‍ യോഗമുണ്ടാകും. കുടുംബ ജീവിതം സന്തുഷ്ടകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+