വരുന്നു പവർഫുൾ ഗജകേസരി യോഗം; ഈ രാശിക്കാരുടെ തലവര മാറും, പണം ഒഴുകിവരും, കല്യാണവും നടക്കും
പണ്ടുമുതലേ നാം കേട്ടുവരുന്ന വാക്കാണ് ഗജകേസരിയോഗം. ചിലപ്പോൾ നമ്മുടെയൊക്കെ വീടുകളിൽ മുതിർന്ന ആളുകൾ പറയുന്നത് കേൾക്കാറുണ്ട് ഇതിനെകുറിച്ച്. ഇതൊരു തരം ഭാഗ്യകാലമാണെന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. എന്നാൽ ജ്യോതിഷപ്രകാരം ഗജകേസരി യോഗം എല്ലാവർക്കും വന്നുചേരുന്നതോ അനുഭവിക്കാൻ ഭാഗ്യമുള്ളതോ ആയിട്ടുള്ള ഒരു യോഗമല്ല.
പൊതുവെ ജ്യോതിഷപ്രകാരം നോക്കുമ്പോൾ വ്യാഴം ചന്ദ്രനുമായി ചേരുമ്പോഴാണ് ഗജകേസരി എന്ന അതിശക്തമായ രാജയോഗം രൂപപ്പെടുന്നത്. ആ പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഗണത്തിലെ ഏറ്റവും വലിയ യോഗങ്ങളിൽ ഒന്നാണിത്. പുതുവർഷം കാത്തിരിക്കുന്നവർ പുതിയ പ്രതീക്ഷകളുമായാവും ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്.

എന്നാൽ ഭാഗ്യം വന്നുചേരാൻ പുതുവർഷം വരെ കാത്തിരിക്കേണ്ടതില്ല. ഇത്തവണത്തെ ഗജകേസരിയോഗം തന്നെ ഇതിന് ഉദാഹരണം. ഇത്തവണ ഇടവ രാശിയിലാണ് അപൂർവ ഭാഗ്യമായി ഗജകേസരി യോഗം ഉണ്ടാവുക. അങ്ങനെ വരുമ്പോൾ അത് ചില രാശിക്കാർക്ക് വലിയ രീതിയിൽ നേട്ടങ്ങൾ കൊണ്ടുവരികയും വളർച്ച പ്രദാനം ചെയ്യുകയും ചെയ്യും.
ചന്ദ്രൻ വളരെ വേഗത്തിൽ ചലിക്കുന്ന ഗ്രഹങ്ങളിൽ ഒന്നാണ് ജ്യോതിഷപ്രകാരം. രണ്ടര ദിവസത്തിലൊരിക്കൽ രാശിമാറ്റുന്ന ചന്ദ്രൻ വലിയ ഭാഗ്യം കൊണ്ടുവരാൻ മിടുക്കനുമാണ്. ഇത്തരത്തിൽ രാശിമാറ്റം നടക്കുമ്പോൾ ചന്ദ്രൻ ഏതെങ്കിലും ഗ്രഹങ്ങളുമായി സംയോജിക്കുക പതിവാണ്. അത്തരത്തിലാണ് ഇത്തവണ വ്യാഴവുമായി സംയോജിക്കുന്നത്.
അടുത്തയാഴ്‌ച, കൃത്യമായി പറഞ്ഞാൽ ഡിസംബർ പതിമൂന്നിനാണ് ഈ പ്രതിഭാസം ഉണ്ടാവുക. ദേവഗുരു വ്യാഴത്തിന്റെ സാന്നിധ്യമുള്ള ഇടവ രാശിയിൽ ചന്ദ്രൻ പ്രവേശിക്കുന്നതോടെയാണ് ചിലർക്ക് രാജയോഗം തെളിയുക. എന്നാൽ എല്ലാ രാശിക്കാർക്കും ഈ ഭാഗ്യം ലഭിക്കണമെന്നില്ല. ഇത് അനുഭവിക്കാൻ യോഗമുള്ള മൂന്ന് രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.
ഇടവം രാശി: ഡിസംബർ മാസത്തിലെ ഗജകേസരി യോഗം ഇടവരാശിക്കാർക്ക് ജീവിതത്തിൽ വലിയ ഉന്നതിക്ക് കാരണമാവും. ശരിക്കും പറഞ്ഞാൽ ഇവരുടെ ഭാഗ്യം തെളിയുമെന്ന് തന്നെ പറയാം. മനസിന് ഇഷ്‌ടമുള്ള ജോലി ലഭിക്കാനും കുടുംബത്തോടൊപ്പം നല്ല നിമിഷം പങ്കിടാനും ഒക്കെ ഇതിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. ബിസിനസിന് ഇത് അനുയോജ്യ സമയമാണ്, കൂടാതെ അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യതയുണ്ട്.
വൃശ്ചികം രാശി: ഈ രാശിക്കാർക്കും ഗജകേസരിയോഗം ഒരുപാട് നേട്ടങ്ങൾ കൊണ്ടുവരും. ഇവരുടെ ബിസിനസിൽ നല്ല ലാഭം ഉണ്ടാവും. സാമ്പത്തികമായി അഭിവൃദ്ധിയും ഉണ്ടാവാൻ ഇടയുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടാനുള്ള അവസരം വന്നുചേരും. വരുമാനം ശ്രോതസുകൾ കൂടാനും ഇടയുണ്ട്.
കന്നി രാശി: ഇവരുടെ വരുമാനത്തിൽ നല്ല രീതിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ ഭദ്രമാകാനും സാധ്യതകൾ തെളിയുന്നുണ്ട്. കുടുംബത്തോടൊപ്പം യാത്രകൾക്കും നല്ല സമയം ചിലവഴിക്കാനും അവസരം വന്നുചേരും. കൂടാതെ നിലവിൽ ചെയ്‌തു കൊണ്ടിരിക്കുന്ന ജോലിയിലും കാര്യമായ മുന്നേറ്റമുണ്ടാകും. പണം ധാരാളമായി നിങ്ങളിലേക്ക് വന്നുചേരും.












Click it and Unblock the Notifications