പുതുവർഷത്തിലെ ഗജകേസരി യോഗം; രാജാവിനെ പോലെ ജീവിക്കാം, പണം വരുന്ന വഴി അറിയില്ല, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ നമ്മുടെ വികാരങ്ങൾ , സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ളവ എന്നിവയെ പ്രതിനിധീകരിക്കുന്നു. കാര്യങ്ങളോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും സുരക്ഷിതവും സന്തോഷവും അനുഭവിക്കേണ്ടതും എന്താണെന്നും ഇത് കാണിക്കുന്നു.
സൂര്യൻ നമ്മുടെ ആത്മാവിനെയും ചിന്തകളെയും ഭരിക്കുന്നുവെങ്കിൽ നമ്മുടെ മനസിനെയും ആന്തരികതയെയും നിയന്ത്രിക്കുന്നത് ചന്ദ്രനാണ് എന്നാണ് വിശ്വാസം. വേദ ജ്യോതിഷത്തിലെ ചന്ദ്രൻ നമ്മുടെ അമ്മയുടെ രൂപത്തിൽ തുടക്കം മുതൽ നമ്മെ തഴുകുന്ന അനുഗ്രഹിക്കുന്ന ഗ്രഹമാണ്. അത് സ്ത്രീത്വം, മാതൃത്വം, പരിചരണം, അനുകമ്പ, സ്നേഹം, സംവേദനക്ഷമത എന്നിവയുടെ കൂടി പ്രതിനിധിയാണ്.

മാത്രമല്ല ജ്യോതിഷത്തിൽ ചന്ദ്രനെ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മറ്റ് ഗ്രഹങ്ങളെ പോലെയല്ല ചന്ദ്രന് രാശി മാറാൻ വെറും രണ്ടര ദിവസത്തെ സമയം മാത്രം മതി. അതിനാൽ തന്നെ ചന്ദ്രൻ പലപ്പോഴും ചില ഗ്രഹങ്ങളുമായി കൂടിച്ചേരൽ നടത്തുകയും അതിലൂടെ പവർഫുൾ യോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
ഈ ഗ്രഹം ചിലതുമായി ചേരുന്നത് സന്തോഷവും സമാധാനവും സാമ്പത്തിക നേട്ടവും ഒക്കെ നൽകുമെന്നാണ് വിശ്വാസം. അത്തരത്തിൽ അതിശക്തമായ ഗജകേസരി രാജയോഗം ജനുവരി 9നാണ് ഉണ്ടാവുന്നത്. അതായത് നിങ്ങളുടെ വിജയം വരാൻ, നിങ്ങൾക്ക് മുന്നോട്ടുള്ള യാത്ര ശുഭകരമാവാൻ ഇനി രണ്ട് ദിവസം മാത്രമേ കാതിരിക്കേണ്ടൂ.
ജനുവരി 9ന് രാത്രി 8:46ന് ചന്ദ്രൻ ഇടവ രാശിയിലേക്ക് പ്രവേശിക്കും എന്നാണ് കരുതുന്നത്. ഇവിടെ നേരത്തെ തന്നെ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിലൂടെ ഇടവ രാശിയിൽ വ്യാഴ-ചന്ദ്ര സംഗമം ഉണ്ടാവുമെന്നാണ് ജ്യോതിഷ പ്രകാരമുള്ള വിശ്വാസം. അതിലൂറെ പന്ത്രണ്ട് രാശികൾക്കും നല്ല നേട്ടങ്ങൾ കൈവരുമെങ്കിലും ഏറ്റവും മികച്ച രീതിയിൽ ഗുണം ചെയ്യുക മൂന്ന് രാശിക്കാർക്കാണ്. അവരെയും കാത്തിരിക്കുന്ന നേട്ടങ്ങളും അറിയാം.
കുംഭം രാശി: വരാനിരിക്കുന്ന ഗജകേസരി രാജയോഗം ഇവർക്ക് കാര്യമായ നേട്ടം ലഭിക്കും. ഇതുവരെയുള്ള കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ഇവർക്ക് വന്നുചേരും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാവുകയും നിലവിലെ ജോലിയിൽ ഉയർച്ച ഉണ്ടാവുകയും ചെയ്യും. കൂടാതെ ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം കൊണ്ട് ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൈവരുകയും പണം വന്നുചേരുകയും ചെയ്യും.
ധനു രാശി: ഇത്തവണത്തെ ധനയോഗം ഈ രാശിക്കാർക്കും ഗുണകരമായി ഭവിക്കും എന്നാണ് കരുതപ്പെടുന്നത്. അടുത്ത രണ്ട് ദിവസം കൂടി കാത്തിരുന്നാൽ ഈ രാശിക്കാരുടെ കരിയറിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവും. ഇവരുടെ കടങ്ങൾ വീട്ടാൻ കഴിയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. വിദേശയാത്ര അടക്കമുള്ള കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഇടവം രാശി: ലഗ്നഭാവത്തിലാണ് ഇവർക്ക് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയുമെന്നതാണ് പ്രത്യേകത. വിദ്യഭ്യാസ കാര്യങ്ങളിൽ പുരോഗതി ഉറപ്പാണ്. മത്സര പരീക്ഷകളിൽ ഇവരെ തേടി വിജയമെത്തും.നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും.












Click it and Unblock the Notifications