Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ വരുമാനം ഇരട്ടിയാകും; കുടുംബവുമായി ഒരു യാത്ര പോവും, ചില നല്ല വാർത്തകൾ ലഭിക്കും!

ഭാരതീയ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുകയും അതിലൂടെ ശുഭകരമായ രാജയോഗങ്ങളും ധനയോഗങ്ങളും രൂപപ്പെടുകയും ചെയ്യാറുണ്ട്. അവ ഒട്ടേറെ പരിവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരം രാജയോഗങ്ങൾ കാര്യമായ മാറ്റം തന്നെയാവും ചില രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടുവരിക. ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതും ആയിരിക്കും അവ.

ചില രാജയോഗങ്ങൾക്ക് അത്രയധികം സ്വാധീനമുണ്ടാവും. അവ ചില സവിശേഷമായ സാഹചര്യങ്ങളിൽ ഉണ്ടാവുന്ന യോഗങ്ങൾ ആയിരിക്കുമെന്നതിനാലാണ് ഇത്. അങ്ങനെ വരുമ്പോൾ പ്രധാനമായും രാശിക്കാർക്ക് സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനും ഉന്നമത്തിനുമുള്ള സാധ്യതകളാണ് തെളിഞ്ഞുവരിക. അതിന്റെ കാരണങ്ങൾ തികച്ചും ജ്യോതിഷപരമാണ്. എങ്കിലും നേട്ടങ്ങൾ നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്.

guruchandrayuti2025

അത്തരത്തിൽ നിരവധി രാജയോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ഏറിയ പങ്കും നമ്മുടെ നിത്യജീവിതത്തെ പോലും ബാധിക്കുന്ന തരത്തിൽ ഉള്ളതാണ് എന്ന് പറയാം. എന്തെന്നാൽ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതിരിക്കുന്ന ഇത്തരം മാറ്റങ്ങൾ നമ്മളറിയാതെ ജീവിതത്തെ മറ്റൊരു വഴിത്തിരിവിലേക്ക് നയിക്കുമെന്നതാണ് പ്രധാന കാരണം.

അത്തരത്തിൽ ഒരു രാജയോഗമാണ് ഗുരു ചന്ദ്ര യുതി. ജ്യോതിഷത്തിലെ ഒരു പ്രസിദ്ധയോഗമാണ് ഇതെന്ന് പറയാം. ഇത് വ്യാഴം (ഗുരു), ചന്ദ്രൻ എന്നിവ രണ്ടും ഒരേ രാശിയിലോ, ഒരേ ഭാവത്തിലോ ഒന്നിച്ച് പൊരുത്തപ്പെടുമ്പോൾ ഉണ്ടാകുന്ന യോഗം ആണ്. ഇതിന് ഗജകേസരി യോഗം എന്നുവേറെ പേരുകൂടി ഉണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

ഒരു വർഷത്തിൽ ഏകദേശം 12 തവണ ഈ യുതി സംഭവിക്കുന്നു, 2.5 ദിവസത്തേക്കാണ് ഓരോ സംക്രമണവും ഉണ്ടാവുക. ആകെ കണക്കുകൂട്ടുമ്പോൾ ഏകദേശം 30 ദിവസം/ഒരു വർഷം എന്ന നിലയിലായിരിക്കും. പറഞ്ഞുവന്നത് ഗുരു ചന്ദ്ര യുതി അഥവാ ഗജകേസരി യോഗത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ഇനി വെറുതെ കേട്ടിരിക്കേണ്ട, അടുത്ത് തന്നെ ഈ യോഗം വരികയാണ്.

വേദ ജ്യോതിഷ പ്രകാരം ഓഗസ്‌റ്റ്‌ 18ന് ഉച്ചയ്ക്ക് 2:29 ന് ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിക്കുകയും ഓഗസ്‌റ്റ് 20ന് വൈകുന്നേരം 6:34 വരെ തുടരുകയും ചെയ്യും. വ്യാഴം ഈ രാശിയിൽ നേരത്തെ തന്നെയുണ്ട് എന്നതാണ് പ്രധാന കാര്യം. അങ്ങനെ ഈ രണ്ട് ഗ്രഹങ്ങളും സംയോജിക്കുമ്പോഴാണ് സവിശേഷമായ ഈ രാജയോഗം ഉണ്ടാവുന്നത്. ഇത് എല്ലാ രാശികളെയും സ്വാധീനിക്കാമെങ്കിലും ഒരുപോലെ ആയിരിക്കില്ല. മൂന്ന് രാശികൾക്ക് പ്രത്യേക ഗുണം കിട്ടും. ഏതൊക്കെയെന്ന് നോക്കാം.

മിഥുന രാശി: വ്യാഴത്തിന്റെയും ചന്ദ്രന്റെയും ശുഭകരമായ സംയോഗം നടക്കുന്ന തിന്റെ ഫലമായി ഗജകേസരി രാജയോഗം രൂപം കൊള്ളും. ഇത് ഇവരുടെ ഭാഗ്യം വർധിപ്പിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ നിരവധി നല്ലതും സന്തോഷകരവുമായ മാറ്റങ്ങൾ കാണാം. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ നിങ്ങൾക്ക് സന്തോഷം കൈവരും. നല്ല വാർത്തകൾ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വിദ്യാഭ്യാസവുമായോ, തൊഴിൽ വിജയമായോ, വ്യക്തിജീവിതവുമായോ നല്ല ഫലങ്ങളാവും കിട്ടുക.

തുലാം രാശി: ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. ഇവർക്ക് പതിവിൽ നിന്ന് വ്യത്യസ്‌തമായി ആത്മീയതയിലേക്ക് കൂടുതൽ ചായ്‌വുണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു മതപരമായ യാത്ര, തീർത്ഥാടനം അല്ലെങ്കിൽ പ്രത്യേക ആരാധന എന്നിവയ്ക്ക് സാധ്യത ഉണ്ടാവും. ഇവർക്ക് മാനസിക സമാധാനവും ആത്മീയ സംതൃപ്‌തിയും നൽകും. കഠിനാധ്വാനം ഇവർക്ക് നല്ല ഫലം നൽകും.

കുംഭം രാശി: സാമ്പത്തിക നേട്ടത്തിനുള്ള നിരവധി അവസരങ്ങൾ ലഭ്യമാകും. ഇവരുടെ ആഗ്രഹങ്ങൾ പലതും പൂർത്തീകരിക്കാനും വരുമാനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകാനും ഒരുപക്ഷേ ഇരട്ടിയാവാനും സാധ്യത. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. പണം സമ്പാദിക്കാനുള്ള നിരവധി പുതിയ വഴികൾ തുറക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാക്കുന്നതിന് നിങ്ങൾക്ക് അവ പ്രയോജനപ്പെടുത്താനും. മാത്രമല്ല ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. കുടുംബവുമായി യാത്ര പോവാൻ അവസരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+