ഈ രാശിക്കാർക്ക് പുതിയ വാഹനം വാങ്ങാൻ യോഗം; വിവാഹം നടക്കാൻ പറ്റിയ സമയം, സമ്പത്തിൽ മുന്നേറ്റം ഉറപ്പ്!!
ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലായ്‌പ്പോഴും നടക്കുന്നൊരു കാര്യം മാത്രമാണ്. അത് അടിക്കടി സംഭവിക്കുന്നൊരു കാര്യമായതിനാൽ പലരും ഗൗരവമായി എടുക്കാറില്ലെന്ന് വേണം പറയാൻ. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന വിഷയങ്ങൾ അത്ര ചെറുതല്ലെന്നതാണ് സത്യം. കാരണം അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഇത്തരത്തിലുള്ള രാശിമാറ്റവും അതിനോട് അനുബന്ധിച്ചുള്ള ഗ്രഹ സംയോഗവും മൂലമാണ്.
ഒരു കൗതുകകരമായ കാര്യം എന്തെന്നാൽ പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒരുപോലെയാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് മാത്രമാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യവുമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റം നടത്തുക പതിവാണ്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യാറുണ്ട്. ജ്യോതിഷ പ്രകാരം ഈ വർഷം ശ്രാവണ മാസത്തിൽ നിരവധി പ്രത്യേക രാജയോഗങ്ങൾ രൂപപ്പെടുന്നുണ്ട് എന്ന സവിശേഷതയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗജകേസരി രാജയോഗം.
ഇക്കുറി വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്താലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ജൂലൈ 22ന് രാവിലെ 8:14ന് ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിക്കുകയും ജൂലൈ 24 വരെ ഈ രാശിയിൽ തന്നെ തുടരുകയും ചെയ്യുമെന്നതാണ് ഈ രാജയോഗത്തിന് ഇടയാക്കുന്ന കാര്യം. അതായത് മിഥുന രാശിയിൽ വ്യാഴവുമായി ചന്ദ്രൻ സംയോജിക്കുന്നതിന്റെ ഫലമായാണ് ഈ യോഗം രൂപപ്പെടുക.
സാധാരണഗതിയിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം കേന്ദ്ര സ്ഥാനത്ത് അതായത് ലഗ്നം, നാല്, പത്ത് ഭാവങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ ചന്ദ്രൻ വ്യാഴത്തിൽ നിന്ന് കേന്ദ്രത്തിൽ നിൽക്കുകയാണെങ്കിൽ അതുമല്ലെങ്കിൽ വ്യാഴത്തിന്റെ ഏതെങ്കിലും ഭാവം ചന്ദ്രനിൽ പതിക്കുകയാണെങ്കിലാണ് രൂപപ്പെടുക. എന്തൊക്കെയാണ് ഇതിനെ ഗുണങ്ങളെന്നും ഏതൊക്കെ രാശിക്കാരെ ബാധിക്കുമെന്നും നമുക്ക് നോക്കാം.
കന്നി രാശി: ഇവർക്ക് ഗജകേസരി രാജയോഗത്തിൽ നിന്ന് കാര്യമായ പ്രയോജനങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ ജീവിതത്തിലെ ആഡംബരങ്ങളിൽ നല്ല മാറ്റമാവും ഇത് കൊണ്ട് നൽകുക. വിദ്യാഭ്യാസ മേഖലയിൽ വിജയം കൈവരിക്കാൻ ഇവർക്ക് കഴിയും. വിദേശ യാത്രയ്ക്കുള്ള അവസരം ഇവർക്ക് കൈവരും. വാഹന യോഗം, മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം എന്നിവ ഉറപ്പാണ്.
മിഥുനം രാശി: ഈ രാശിക്കാർക്ക് വരാനിരിക്കുന്ന ഗജകേസരി രാജയോഗം നല്ല നേട്ടങ്ങൾ നൽകും. ഈ രാശിയിൽ ജനിച്ചവർക്ക് അവരുടെ കുടുംബത്തിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. അവർക്ക് പല മേഖലകളിലും വലിയ വിജയം നേടാൻ സാധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തീകരിക്കാനും അവരെക്കൊണ്ട് കഴിയും. സമ്പത്തിലും സമൃദ്ധിയിലും വർധനവ് ഉറപ്പാണ്. ജോലി ചെയ്യുന്നവർക്കും ഈ കാലഘട്ടം തികച്ചും ഭാഗ്യകരമായിരിക്കാം. ഇവർക്ക് കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും ലഭിക്കും.
ധനു രാശി: ഈ രാശിക്കാർക്ക് വ്യാഴത്തിന്റെയും ചന്ദ്രന്റെയും കൂടിച്ചേരൽ മൂലമുണ്ടാവുന്ന ഗജകേസരി രാജയോഗം ഭാഗ്യകരമാകും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ആസ്വദിക്കാം. കുടുംബത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവുമെങ്കിലും അതിനൊക്കെ പരിഹാരം കാണും. കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ അവസരം തേടി വരും. അവിവാഹിതർക്ക് വിവാഹത്തിനുള്ള സാധ്യത തെളിയും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി മാറും.












Click it and Unblock the Notifications