കടം കൊടുത്ത പണം തിരികെ കിട്ടും, മാനസികമായി സമാധാനം; പ്രമോഷൻ ഉറപ്പ്, ഈ രാശിക്കാരാണോ?
ഓരോ രാശിക്കാർക്ക് ഓരോ തരത്തിലുള്ള ജീവിത മാറ്റങ്ങൾ സാധ്യമാണ്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള മാറ്റങ്ങൾ സാധ്യമാണ്. അതിൽ പ്രധാനപ്പെട്ടത് നക്ഷത്രങ്ങളുടെ മാറ്റവും രാശികളിലെ മാറ്റവും ഒക്കെ തന്നെയാണ്. ധനയോഗങ്ങൾ, രാജയോഗങ്ങൾ എന്നിവ നമ്മുടെ ജീവിതത്തിന്റെ മാറ്റ് കൂട്ടുവാനായി വന്നുചേരുന്നവയാണ്. അവ നിങ്ങൾക്ക് എന്നും ഓരോ നേട്ടങ്ങൾ കൊണ്ട് വരികയും ജീവിതം നല്ല ദിശയിലേക്ക് നയിക്കുകയും ചെയ്യും.
വേദ ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അഥവാ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ വമ്പൻ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദിയാണ് വ്യാഴമെന്ന ഗ്രഹം.

വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്, അതാണ് പ്രധാന കാര്യം. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാനും രാശിക്കാർക്ക് കൃത്യമായ സാധ്യതയുണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധി ക്ഷണിച്ചു കൊണ്ട് വരുമെന്നും ഓർക്കണം, അതാണ് വ്യാഴത്തെ വേറിട്ട് നിർത്തുന്ന ഒരു കാര്യം.
വ്യാഴം ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറ്റാറുണ്ട്, ഇക്കാരണത്താൽ തന്നെ അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ദൃശ്യമാകും. വ്യാഴം ഒരു വർഷത്തിനുള്ളിലാണ് അതിന്റെ രാശി സാധാരണയായി മാറുന്നത്. അതായത് വീണ്ടും അതേ രാശിയിലേക്ക് വ്യാഴം മടങ്ങിയെത്താൻ എത്താൻ ഏകദേശം 12 വർഷമെടുക്കും.
വ്യഴത്തിന്റെ മാറ്റം മൂലം ഇക്കുറി നിങ്ങൾക്ക് നല്ല സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. വ്യാഴം ഉടൻ തന്നെ ഇടവം വിട്ട് മിഥുന രാശിയിലേക്ക് പ്രവേശിക്കുന്നതാണ് ഇത്. മെയ് മാസത്തിന്റെ അവസാനം മനസിന്റെ ഘടകമായ ചന്ദ്രനുമായി ഈ ഗ്രഹം കൂടിച്ചേരും. അതിലൂടെ ശക്തമായ ഗജകേസരി രാജയോഗമാണ് രൂപപ്പെടുക. ഇത് ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ പ്രദാനം ചെയ്യും.
വേദ ജ്യോതിഷത്തിലെ കലണ്ടർ പ്രകാരം ദേവന്മാരുടെ ഗുരുവായ വ്യാഴം മെയ് 14ന് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കുമെന്നതാണ് കാര്യം. ഇതോടൊപ്പം, മെയ് 28 ന് ഉച്ചയ്ക്ക് 1:36 ന് ചന്ദ്രൻ മിഥുനത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംഗമവും ഉണ്ടാവുന്നു. അതാണ് ഗജകേസരി യോഗത്തിന് കാരണം. അത് ചില രാശികൾക്ക് നേട്ടം നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശി: ഇതിൽ ജനിച്ച ആളുകൾക്ക് എല്ലാ മേഖലകളിലും വലിയ വിജയയം സ്വന്തമാവും. കുടുംബത്തിന്റെ പൂർണ പിന്തുണയും ഇവർക്ക് വന്നുചേരും. ഇവരുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, മറ്റൊരാൾക്ക് കടം കൊടുത്ത പണം തിരിച്ചു കിട്ടാനുള്ള യോഗമുണ്ട്. ബാങ്കിംഗ് അല്ലെങ്കിൽ കുടുംബ ബിസിനസിൽ പങ്കെടുക്കുന്നതിലൂടെ ധാരാളം നേട്ടങ്ങളാണ് ഇവരെ തേടി എത്തുക.
കുംഭം രാശി: ഗജകേസരി രാജയോഗം രൂപം കൊള്ളുന്നത് ഇവർക്ക് നേട്ടങ്ങൾ കൊണ്ട് വരും. ഇവർക്ക് മാനസിക സമാധാനം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. വളരെക്കാലമായി നിങ്ങളുടെ മനസിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ അവസാനിക്കുകയും വ്യക്തത കൈവരുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയിൽ ധാരാളം നേട്ടങ്ങളുണ്ടാവും. ജോലിയിൽ മുന്നേറ്റവും ഉറപ്പാണ്.
വൃശ്ചികം രാശി: ഇവിടെ ഗജകേസരി രാജയോഗം ഇവർക്ക് ഭാഗ്യമായിരിക്കും നൽകുക. എട്ടാം ഭാവത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം വന്നുചേരും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ ഇവർക്ക് കഴിയും. ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് പറ്റിയ സമയമാണ്.












Click it and Unblock the Notifications