ആരും കൊതിക്കുന്ന ഗജകേസരി യോഗം; പ്രണയജീവിതം അടിപൊളിയാകും, സമ്പത്ത് നിറയും, നേട്ടം ഈ രാശിക്കാർക്ക്
ജീവിതത്തിൽ ഒരിക്കലെങ്കിലും രാജയോഗങ്ങൾ വരണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാവില്ല. കഷ്‌ടപ്പാടും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ നിറഞ്ഞ ജീവിതത്തിൽ മരുപ്പച്ച പോലെ വരുന്ന ഇത്തരം യോഗങ്ങളാണ് പലരുടെയും പ്രതീക്ഷ. എന്നാൽ അങ്ങനെ തോന്നുമ്പോൾ കേറി വരുന്ന കാര്യങ്ങളല്ല രാജയോഗങ്ങളും മറ്റ് ധനയോഗങ്ങളും ഒക്കെ.
അതിനായി ജ്യോതിഷ പ്രകാരമുള്ള മാറ്റങ്ങൾ അനിവാര്യമാണ്. ചില ഗ്രഹങ്ങളുടെ രാശിമാറ്റം അടക്കമുള്ള കാര്യങ്ങൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും. ഇത് പുതിയ വർഷമാണ്, എങ്കിലും ആദ്യത്തെ മാസം അവസാനിക്കാറായി. രണ്ടാം മാസത്തേക്ക് കടക്കുമ്പോൾ ചില രാശിക്കാർക്ക് പ്രതീക്ഷയ്ക്കുള്ള വകയുണ്ട് എന്നതാണ് പ്രധാന കാര്യം.

ഒരു അടിപൊളി ഗജകേസരിയോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. അതിന് കാരണമാവുന്നത് ആവട്ടെ വ്യാഴമാണ്. വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് സാധാരണയായി രാശിമാറുന്നത്. ഇക്കാരണത്താൽ വ്യാഴത്തിന് രാശി ചക്രം പൂർത്തിയാകാൻ 12 വർഷത്തെ സമയമാണ് എടുക്കാറുള്ളത്. ഇക്കുറി വ്യാഴം ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്, അത് പന്ത്രണ്ട് വർഷത്തിന് ശേഷമാണത്.
ഫെബ്രുവരി മാസത്തിൽ ചന്ദ്രനുമായി വ്യാഴത്തിന്റെ സംയോജനം ഉണ്ടാവുകയും അതിലൂടെ ഗജകേസരി രാജയോഗം സൃഷ്‌ടിക്കപ്പെടുകയും ചെയ്യുമെന്നാണ് ജ്യോതിഷികൾ പ്രവചിക്കുന്നത്. ഇതൊരു സാധാരണ രാജയോഗമല്ലെന്ന് ഉറപ്പിച്ചോളൂ. കാര്യമായ സാമ്പത്തിക നേട്ടങ്ങളും കരിയറിലെ ഉയർച്ചയും ഒക്കെ ഈ യോഗത്തിലൂടെ ചില രാശിക്കാരെ തേടിയെത്തും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നമുക്ക് നോക്കാം.
കർക്കടകം രാശി: ഇത്തവണത്തെ വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ഇവർക്ക് രാജയോഗം തന്നെയാവും വന്നുചേരുക. ഇത് സാമ്പത്തികമായ നേട്ടങ്ങൾ ഉൾപ്പെടെ ഇവർക്ക് നൽകുമെന്നതാണ് പ്രത്യേകത. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുക. അതിനാൽ ഇവർക്ക് ബിസിനസിൽ മുന്നേറാനും സാധിക്കും. ഇവരുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ചിങ്ങം രാശി: വരാനിരിക്കുന്ന ഗജകേസരി രാജയോഗം ഈ രാശിക്കാർക്കും വളരെ നല്ലതാണ്. ഈ സമയം ഇവരുടെ പല ആഗ്രഹങ്ങളും സാധിക്കും. കരിയറിൽ വിജയം, ബിസിനസിൽ അപ്രതീക്ഷിത നേട്ടം എന്നിവ അതിൽ ചിലത് മാത്രമാണ്. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാവും. പ്രണയ ജീവിതം നന്നായി മുൻപോട്ട് പോവും. പങ്കാളിയുമായി നല്ല ബന്ധം തന്നെ ഇവർ സ്ഥാപിച്ചേക്കും.
തുലാം രാശി: ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത് എന്ന പ്രത്യേകതയുണ്ട്. ഈ സമയം ഇവർക്ക് ഭാഗ്യത്തിന്റെ പിന്തുണ വളരെയധികമായിരിക്കും. ഇവരുടെ പരിശ്രമങ്ങളും കഠിനാധ്വാനവും നല്ല നേട്ടമായിരിക്കും നൽകുക. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യത ഉൾപ്പെടെ തെളിഞ്ഞു വരുന്നുണ്ട്.












Click it and Unblock the Notifications